October 19, 2013

കൊളത്തനാം പാറകഴിഞ്ഞ 8 വർഷത്തിനിടയിൽ പോയിട്ടുള്ള
ട്രെക്കിംഗ് യാത്രകളിൽ വച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട,
അധികമാരും എത്തിപ്പെട്ടിട്ടില്ലാത്ത വനയാത്രയുടെ
വിശേഷമാണ് ഈ ബ്ലോഗ്‌.

 4 വർഷം മുൻപ് തൃശ്ശൂരിലെ മരോട്ടിച്ചാൽ എന്നൊരു
സ്ഥലം ഞാനിവിടെ പരിചയപ്പെടുത്തിയിരുന്നു.
ശേഷം ഒരുപാട് സുഹൃത്തുക്കൾ അവിടെ പോവുകയും
ആസ്വതിക്കുകയും ചെയ്തു. എന്നാൽ മരോട്ടിചാലിന്റെ
അരികിൽ തന്നെ അതിലും മനോഹരമായൊരു
വനമേഘലയും വെള്ളച്ചാട്ടവും ഉണ്ടെന്ന് അറിഞ്ഞത്
ഈയിടെയാണ്.


മനോരമയിലെ ജയിംസ് കുട്ടി കാട്ടി തന്ന,
ഇതുവരെ പുറം ലോകം കണ്ടിട്ടില്ലാത്ത
ഈ കാനന സൗന്ദര്യം ആസ്വതിക്കാൻ എറണാകുളത്തെ
കുറച്ചു സുഹൃത്തുക്കളോടൊപ്പം ഗാന്ധിജയന്തി
ദിനത്തിൽ ഞങ്ങൾ യാത്ര തിരിച്ചു.

മണ്ണുത്തി ബൈ പാസ്സിൽ നിന്നും വെറും അര
മണിക്കൂർ യാത്ര ചെയ്തപ്പോൾ കൊളത്തനാം
പാറയിലെത്തി. വഴി മദ്ധ്യേ ആലോസരപ്പെടുത്തിയ
മഴത്തുള്ളികൾ പെട്ടെന്ന് നിലച്ചു; വനദേവതമാർ
ഞങ്ങൾക്ക് സ്വാഗതമരുളിയ പോലെ.


കാടിന്റെ സമീപ വാസിയും ഗാർഡുമായ
ലാസറേട്ടൻ വെട്ടുകത്തിയും പിടിച്ച്,
വഴികാട്ടിയായി ഞങ്ങളെ പ്രതീക്ഷിച്ചു അവിടെ
നിൽപ്പുണ്ടായിരുന്നു. ഒരു വഴികാട്ടിയുടെ
സഹായമില്ലാതെ ഈ കാട്ടിൽ പോവുക
പ്രയാസമാണ്, കാരണം മിക്കയിടങ്ങളിലും
ഒറ്റയടി പാതകൾ പോലുമില്ല, വഴി വെട്ടി തന്നെ
പോകണം. 


 

ഇടതൂർന്ന് നിൽക്കുന്ന കൂറ്റൻ
മരങ്ങൾക്കിടയിലൂടെ കയറ്റവും ഇറക്കവും
താണ്ടി ചെറു ചോലകളുടെ തണുപ്പും നുകർന്ന്
ഞങ്ങൾ നടന്നകന്നു. ഇടയ്ക്കിടെ കാലുകളിൽ
മുൾച്ചെടികൾ മുത്തം വെയ്ക്കുന്നുണ്ടായിരുന്നു.
കുത്തിപ്പിടിച്ച് നടന്നു കയറാൻ ലാസറേട്ടൻ
ഞങ്ങൾക്ക് മരക്കൊമ്പുകൾ മുറിച്ചു തന്നു.
പലയിടങ്ങളിലും വഴിമുടക്കി വൻ മരങ്ങൾ
കുറുകെ കിടപ്പുണ്ട്, ഒന്നുകിൽ കുനിഞ്ഞു നിരങ്ങി
അല്ലെങ്കിൽ അവ ചാടിക്കടന്നു വേണം മുൻപോട്ടു
പോകാൻ.

 

ഒന്നു നടന്നു ക്ഷീണിക്കുമ്പോഴേക്കും
കാൽപാദങ്ങളെ നനപ്പിച്ച്‌ കൊണ്ട് ചെറു
ചോലകൾ നമ്മെ കടന്നു പോകും.


ഈ വനത്തിൽ എനിക്ക് പ്രത്യേകതയായി
തോന്നിയത് അവിടെക്കണ്ട കാട്ടുപൂക്കളുടെ
സമൃദ്ധിയാണ്. വിവിധയിനം കാട്ടുപൂക്കൾ
ഇടയ്ക്കിടെ നമ്മെ എത്തി നോക്കും, ഒരു
കള്ള ചിരിയോടെ !!!ഏകദേശം 3 കിലോ മീറ്റർ ഇതുപോലെ നടന്നാൽ
ആദ്യത്തെ വെള്ളചാട്ടമെത്തും. വെള്ളം ഒഴുകി
വരുന്നിടത്ത് ഒരു ബാത്ത് ടബ്ബ് കണക്കെ പാറക്കെട്ടുകൾ
ഒരുങ്ങി നിൽക്കുന്നു. നീന്തൽ അരിയില്ലാത്തവർക്കും
യധേഷ്ട്ടം ഇവിടെ വെള്ളത്തിൽ കിടന്ന് അർമ്മാദിക്കാം...

 
 

ആദ്യത്തെ കുളി സീൻ കഴിഞ്ഞാൽ പിന്നെ കുറച്ചൊന്നു
താഴേക്കിറങ്ങി വശങ്ങളിലേക്ക് നൂർന്നിറങ്ങിയാൽ
പ്രധാന വെള്ളചാട്ടം കാണാം.

 

ആ വനപ്രകൃതിയുടെ
ഭൂമി ശാസ്ത്ര പ്രകാരം കുത്തിയൊലിച്ചു വരുന്ന
ചാട്ടത്തിന്റെ ഒരു വശം മാത്രമേ നമുക്ക്
ദൃശ്യമാവുകയുള്ളൂ. ഇവിടെ പാറക്കെട്ടുകളിൽ
ഇറങ്ങുമ്പോൾ പ്രത്യേകം സൂക്ഷിക്കണം.


ഒലിച്ചിറങ്ങി വരുന്ന വെള്ളത്തിന്റെ ഉള്ളിലേക്ക്
ഇറങ്ങി നിന്നാൽ ശരീരത്തിന് ചുറ്റുമായി
മനോഹരമായ മഴവില്ല് കാണാം !

 
 

വീണ്ടും ഒരു കുളി കഴിഞ്ഞു ഞങ്ങൾ തയ്യാറാക്കി
കൊണ്ടുപോയ ഭക്ഷണം അവിടെ വച്ചു തന്നെ
കഴിച്ചു. മണ്ണിന്റെയും വെള്ളത്തിന്റെയും
മരങ്ങളുടെയും ഗന്ധം നുകർന്ന്; ആ വനത്തിനുള്ളിൽ
പാറമേൽ ഇരുന്ന് കഴിച്ച ഭക്ഷണത്തിന്റെ രുചി
നാവിൽ നിന്നും അടുത്ത കാലത്തൊന്നും പോകാനിടയില്ല !
 

ഭക്ഷണ ശേഷം വീണ്ടും ലാസറേട്ടൻ കയ്യിലുള്ള
വെട്ടുകത്തി വീശി വഴിതെളിച്ചു കൊണ്ടിരുന്നു.
ഉടമസ്ഥനെ അനുഗമിച്ച് വരിവരിയായി പോകുന്ന
താറാവ് കൂട്ടങ്ങളെപ്പോലെ ഞങ്ങൾ അനുസരണയോടെ
ലാസറെട്ടന്റെ പിന്നാലെ വച്ച് പിടിച്ചു.


ഫ്രഷ്‌ ആനപ്പിണ്ടങ്ങളും കണ്ട് ആനകളൊന്നും ഈ
വഴി വരരുതേ എന്ന പ്രാർഥനയോടെ, വെട്ടുകത്തിയുടെ
ചാലും പിടിച്ച് തിരികെ ഇറക്കം. ഇടയ്ക്കിടെ കണ്ട
അരുവികളിൽ കാൽ കഴുകിയപ്പോൾ എല്ലാവരും
പറഞ്ഞു, "ഹോ എന്താ സുഖം".
പരൽ മീനുകളുടെ വക ഫ്രീ "ഫിഷ്‌ സ്പാ"  !!!

 
 

ഒടുവിൽ കാടിറങ്ങി തിരികെയെത്തി.
അതുവരെയും മഴ ഞങ്ങൾക്ക് വേണ്ടി മാറി
നിന്നതിനു പ്രകൃതിക്ക് നന്ദി പറഞ്ഞ് തിരികെ
പോന്നപ്പോൾ, ആരും ഇതുവരെ എത്തിപ്പെടാത്ത
ഒരു സ്ഥലം സ്വന്തമാക്കിയ സന്തോഷം എല്ലാവരുടെ
മുഖത്തും കാണാമായിരുന്നു.ട്രെക്കിംഗ് ഇഷ്ട്ടപ്പെടുന്ന സാഹസികർക്കു
ഇവിടേയ്ക്ക് സ്വാഗതം. എന്റെ വീട്ടിൽ നിന്നും
കഷ്ട്ടി 45 മിനിറ്റ് യാത്രയേ ഉള്ളു. കൂടുതൽ
വിവരങ്ങൾ അറിയണമെന്നുള്ളവർക്ക്
പറഞ്ഞു തരാൻ സന്തോഷമേ ഉള്ളൂ.

എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

NH-47 മണ്ണുത്തി ബൈ പാസിൽ
കുട്ടനെല്ലൂർ ഫ്ലൈ ഓവറിന്റെ അടിയിലൂടെ
പുത്തൂർ വഴി മാന്ദാമംഗലം എത്തി
അവിടെ നിന്നും നേരെയുള്ള  വഴിയിലൂടെ
വെള്ളക്കാരി തോട്-ചെന്നായ് പാറ വഴി
കൊളത്തനാം പാറയിൽ എത്തിച്ചേരാം.
(NH-47 ൽ നിന്നും 20 KM )


9 comments:

saarathi said...
This comment has been removed by the author.
saarathi said...

തൃശൂർ ഇത്ര അടുത്ത് ഇങ്ങനെ ഒരു സ്ഥലം ഉണ്ട് ? ഫോട്ടോയിൽ ആ സ്ഥലം നല്ല സുന്ദരമായിരിക്കുന്നു. പക്ഷെ ഭക്ഷണത്തിന്റെ ഫോട്ടോ വച്ച് കൊതിപ്പിക്കണ്ടായിരുന്നു ...വിവരണവും ബോറടിപ്പിക്കാതെ,വായനക്കാർ പോയ ഒരു സുഖത്തിൽ വായിക്കാൻ പറ്റുന്നതായിരുന്നു...ആശംസകൾ ...ഒപ്പം നന്ദിയും . ..അരികിൽ ഇത്രയും സൗന്ദര്യമുള്ള സ്ഥലം ഉണ്ടെന്നു കാണിച്ചു തന്നതിന്... sudheesha

saarathi said...

തൃശൂർ ഇത്ര അടുത്ത് ഇങ്ങനെ ഒരു സ്ഥലം ഉണ്ട് ? ഫോട്ടോയിൽ ആ സ്ഥലം നല്ല സുന്ദരമായിരിക്കുന്നു. പക്ഷെ ഭക്ഷണത്തിന്റെ ഫോട്ടോ വച്ച് കൊതിപ്പിക്കണ്ടായിരുന്നു ...വിവരണവും ബോറടിപ്പിക്കാതെ,വായനക്കാർ പോയ ഒരു സുഖത്തിൽ വായിക്കാൻ പറ്റുന്നതായിരുന്നു...ആശംസകൾ ...ഒപ്പം നന്ദിയും . ..അരികിൽ ഇത്രയും സൗന്ദര്യമുള്ള സ്ഥലം ഉണ്ടെന്നു കാണിച്ചു തന്നതിന്... sudheesha

ajith said...

നല്ല സ്ഥലം

അട്ടയുണ്ടാവുമോ കാട്ടില്‍?

JITHU (Sujith) said...

അജിത്‌ ചേട്ടാ, ഇവിടെ അട്ട ഇല്ലായിരുന്നു.
അതുകൊണ്ട് അട്ടകടിയേൽക്കാതെ നടക്കാം :)

ഈറ്റ ഉള്ള കാടുകളിൽ അട്ട കൂടുതലായി കാണാറുണ്ട്.
തൊമ്മൻ കുത്ത് അത്തരത്തിൽ ഉള്ളൊരു സ്ഥലമാണ്.
ഇവിടെ ആ പ്രശ്നമില്ല.

Happy Jose said...

Hi Sujith,
Ninte CHINTHA'kal ellaam vaayikkunnundu tto ......
Everything is fine.
Keep writing.
Nee kandu kothi theerkkunnava,
Njangal vaayichittenkilum kothi theerkkatte .....
Keep "Chinthing"....

suraj_ns said...

മച്ചാനെ...അപ്പൊ ഇതിനായിരുന്നല്ലെ അന്ന് വിളിച്ചത്... കിടു മോനെ...കിടു... ഈ ലാസറെട്ടൻ ഇല്ലാതെ കാര്യങ്ങൾ നടക്കാത്ത സ്ഥിതിക്ക് ആളെ എങ്ങനെ കിട്ടുമെന്ന് പറയണേ... ആരോടും പറയണ്ട... അടുത്തത് ഞങ്ങൾ പോവട്ടെ...

ശ്രീ said...

മനോഹരം !

മധു മാമന്‍ said...

ഈ സ്ഥലത്തെ കുറിച്ച് മനോരമ ഓണ്‍ ലൈനിൽ ഒരു ചെറിയ കുറിപ്പ് വായിച്ചു കൂടുതൽ വിവരങ്ങൾക്കായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ജിത്തുവിന്റെ ഈ ബ്ലോഗ്‌ വായിച്ചത്. നന്ദി ... നല്ല ചിത്രങ്ങൾ ..നല്ല വിവരണം ...
ഒരു പുതിയ , നല്ല സ്ഥലത്തെ പുറം ലോകത്ത് എത്തിച്ചതിനു നന്ദി ...