August 25, 2009

അത്തച്ചമയം 2009

ഓണത്തിനു നാന്ദി കുറിച്ചുകൊണ്ട് നടന്ന
അത്തച്ചമയത്തില്‍നിന്ന്‍...
Venue: Thrippunithura on August 23, 2009.






























August 14, 2009

ചിങ്ങം

കറുത്തിരുണ്ട കര്‍ക്കടക രാവുകള്ക്കപ്പൂറം
ചിങ്ങനിലാവിന്റെ നാളുകളിലേക്ക് കാത്തിരിക്കാം.
കൊയ്ത്തുപാട്ടിന്റെയും ഓണത്തുംബികളുടെയും
വരവറിയിച്ചുകൊണ്ട് വരികയായി ചിങ്ങമാസം...
[1185 ചിങ്ങം 1 : 2009 ആഗസ്ത് 17]

മനസ്സും മുറ്റവൂം കളമെഴുതി ഒരുക്കിവയ്ക്കാം,
നന്മയുടെ പൂവിതളുകള്‍ പറിച്ച്‌
സ്നേഹത്തിന്റെ പൂക്കളമെഴുതാന്‍...

August 10, 2009

ചായക്കട


ഒരു കാലത്ത് ഗ്രാമത്തിന്റെ അല്ലെങ്കിലൊരു
ദേശത്തിന്‍റ തന്നെ സ്പന്ദനമായിരുന്നു
ചായക്കടകള്‍.
ചൂടുള്ള വാര്‍ത്തകളും പുത്തന്‍ വിശേഷങ്ങളും
ചായക്ക് കടിയായി കിട്ടിയിരുന്ന ഇത്തരം ചായക്കടകള്‍
നാളെ ഒരുപക്ഷെ നമ്മില്‍ നിന്നും പോയി മറഞ്ഞെക്കാം...

ചെമ്പിന്‍റെ തുട്ട് പാത്ത്രത്തിനടിയില്‍ ഇട്ടു തിളപ്പിച്ചിരുന്ന
ഇത്തരം ചായപ്പാത്ത്രങ്ങള്‍ instant കോഫീ വേണ്ടിംഗ്
മെഷീനുകള്‍ക്‍ വഴി മാറുമ്പോള്‍ ഇതുപോലൊരെണ്ണം
ഇനി കാണണമെങ്കില്‍ Antique ഷോപ്പുകളില്‍
പോകേണ്ടി വന്നേക്കാം.


പിന്കുറിപ്പ്:
ഇന്നു പത്രത്തില് വായിച്ചു;
മില്‍മ പുതിയ ATM(Any Time Milk) ബൂത്തുകള്‍
തുടങ്ങാനോരുങ്ങുന്നു. Magnetic Smartcard ഇട്ടാല്‍
24 മണിക്കൂറും ആവശ്യാനുസരണം
പാലും തൈരും ചുരത്തുന്ന "ATM പശുക്കള് " !!!