October 08, 2013

തൃക്കൂർ


തൃശൂരിലെ എന്റെ ജന്മനാടായ കോനിക്കര എന്ന ഗ്രാമം.
ഗ്രാമാതിർത്തിയിലൂടെ ഒരു കവിതപോൽ ഒഴുകുന്നു
തൃക്കൂർ പുഴ. പുഴ കടന്നു നടന്നാൽ ചെന്നെത്തുന്ന
കുന്നിൻ മുകളിൽ അപൂർവ്വമായ ഒരു ഗുഹാക്ഷേത്രം;
തൃക്കൂർ മഹാദേവ ക്ഷേത്രം.
വളരെ നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന;
ഈ ഗുഹാ ക്ഷേത്രത്തിന്റെ വിശേഷങ്ങളാണ് ഈ ബ്ലോഗിൽ.


ഒരു ക്ഷേത്രമെന്ന നിലയിൽ മാത്രമല്ല, മറിച്ച് ഒരു
കുന്നിൻ മുകളിലെ നയന മനോഹര കാഴ്ചകളും
ഭക്തി സാന്ദ്രമായ അന്തരീക്ഷവും വായനക്കാർക്ക്
പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു.

തൃശ്ശൂർ നഗരത്തിൽ നിന്നും 10 കിലോ മീറ്റർ
തെക്കു കിഴക്ക് ഭാഗത്ത്‌ മണലിയാറിന്റെ തീരത്ത്
പ്രകൃതി സമൃദ്ധിയാൽ അനുഹ്രഹീതമായ ഗ്രാമമാണ്
തൃക്കൂർ. ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത്‌ സമുദ്ര നിരപ്പിൽ
നിന്നും 200 അടിയോളം ഉയരത്തിൽ സ്തിഥി ചെയ്യുന്ന ഒരു
അപൂർവ്വമായ ഗുഹാ ക്ഷേത്രമാണ് തൃക്കൂർ മഹാദേവ ക്ഷേത്രം.


 


"സ്വയംഭൂ" ആയിട്ടാണ് ഭഗവാൻ ഇവിടെ വിരാജിക്കുന്നത്.
മറ്റൊരു ഗുഹാ ക്ഷേത്രവും നമ്മുടെ ചുറ്റു വട്ടത്ത്
ഉള്ളതായി എനിക്കറിവീല.


കുന്ന് കയറും മുൻപേ പുറയൻ കാവ് എന്നൊരു
ക്ഷേത്രം കൂടെ സമീപത്തുണ്ട്.
തൃക്കൂർ പുഴയിൽ കുളിച്ച് ഈറനോടെ
പുഴക്കരയിലെ പുറയൻ കാവിലെ ദേവിയെ തൊഴുത്‌
നവഗ്രഹങ്ങളെ ചുറ്റി, ഗണപതിയെ സ്തുതിച്ച്
108 പടികൾ ചവിട്ടിക്കയറി വേണം ഈ ക്ഷേത്രത്തിൽ
എത്തിച്ചേരാൻ. വടക്കു ഭാഗത്തേക്കാണ് ഗുഹയുടെ മുഖം
തുറന്നിരിക്കുന്നത്. 12 അടി നീളവും 8 അടി വീതിയും
ഉള്ള ഒരു കരിങ്കൽ ഗുഹയാണ് ശ്രീകോവിൽ.
ശ്രീകോവിലിനു മുൻപിലായി 15 അടി നീളമുള്ള
കരിങ്കൽ കൊണ്ട് തീർത്ത ഒരു മുഖ മണ്ഡപവും ഉണ്ട്.
ശിവ ലിംഗത്തിന്റെ ഇടതു ഭാഗമാണ് ഭക്തർ ദർശിക്കുന്നത്.
പാർശ്വ ദർശനമുള്ള ഏക ശിവക്ഷേത്രമാണ് ഇത്.വലിയ ബലിക്കല്ലും കൊടിമരവും ക്ഷേത്രത്തിനു
കിഴക്ക് ഭാഗത്താണ്. ഗണപതി, ശാസ്താവ്,
അന്തിമഹാകാളൻ, ഭദ്രകാളി, ഭഗവതി, ചാമുണ്ഡി എന്നീ
ഉപദേവന്മാർ ഒരു തറയിൽ പ്രതിഷ്ട്ടിക്കപ്പെട്ടിരിക്കുന്നു.
ഇവിടെ ബലിക്കല്ലുകൽ എല്ലാം ക്ഷേത്രത്തിനു പുറത്താണ്.
ആയതിനാൽ ശ്രീകോവിൽ പ്രദക്ഷിണം സാധ്യമല്ല.
കേരളത്തിൽ ക്ഷേത്രങ്ങളിൽ അപൂർവ്വമായി മാത്രം
കണ്ടുവരുന്ന 'സപ്ത മാതൃക്കൾ' സങ്കൽപ്പവും ഇവിടെയുണ്ട്.ക്ഷേത്രക്കാഴ്ചകൾ  കണ്ട് വണങ്ങി പുറത്തു കടന്നാൽ
പാറക്കെട്ടുകൾ നമ്മെ കാത്തിരിക്കുന്നുണ്ടാവും.
ക്ഷേത്രം സ്തിഥി ചെയ്യുന്ന മുഴുവനിടവും ഈ പാറക്കെട്ടിന്റെ
ഉള്ളിലാണെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും.
ഈ പാറക്കെട്ടിന്റെ മുകളിലേക്ക്  ക്ഷേത്ര മര്യാദകളോടെ
നമുക്ക് കയറാനാകും.

 

പാറമുകളിലായി ഒരു ഗർത്തത്തിൽ
സദാ വെള്ളം ഉണ്ടാകും. തീർത്ഥ കിണർ എന്നാണ്
ഇതറിയപ്പെടുന്നതെങ്കിലും ആരും ഇതിലെ ജലം
ഉപയോഗിക്കാറില്ല. കടുത്ത വേനലിൽ പോലും ഈ
കിണറ്റിലെ വെള്ളം വറ്റാറില്ല എന്നത് ആശ്ചര്യകരം
തന്നെയാണ്.
പാറമുകളിൽ  സായന്തനക്കാറ്റ് ഏറ്റ്,
സാന്ധ്യശോഭയിൽ വിളങ്ങുന്ന അംബരത്തിനെ നയനങ്ങളാൽ
പ്രദക്ഷിണം വച്ച് എത്ര നേരം വേണമെങ്കിലും ഇരിക്കാം.

കുന്നിൻ പുറത്തെ പാറമുകളിലെ വിസ്മയക്കാഴ്ചകൾ;
പ്രകൃതിക്കു മുൻപിൽ മനുഷ്യൻ വെറുമൊരു
സാക്ഷി മാത്രമാണെന്ന പ്രപഞ്ച സത്യം, പലയാവർത്തി
ഒരു നാമജപം പോലെ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു.


അവിടെയിരുന്നാൽ അയൽ ഗ്രാമങ്ങൾ ഒരു ഗൂഗിൾ മാപ്പ്
പോലെ നമുക്ക് കാണാം. അങ്ങകലെ തൃശ്ശൂർ നഗരവും
കാണാം. ഉയരത്തിലുള്ള കെട്ടിടങ്ങൾ വളരെ വ്യക്തമായി
നമുക്കവിടെയിരുന്നു കാണാം.

ഐതിഹ്യം :
അവർണ്ണ സമുദായത്തിൽ പെട്ട ഒരാളാണ് ഈ ക്ഷേത്രം
ആദ്യമായി കണ്ടെത്തിയത്. പുല്ലുമേയാൻ പോയ പശുവിനെ
തിരഞ്ഞു ചെന്നപ്പോൾ ഗുഹയിൽ പശു നിൽക്കുന്നത് കണ്ടു.
പശുപതിയാണല്ലോ മഹാദേവൻ. ഈ വിവരം അദ്ദേഹം തന്റെ
യജമാനനായ നമ്പൂതിരിയെ അറിയിച്ചു.

 നമ്പൂതിരി സ്ഥലം സന്ദർശിച്ചു ഇത് ക്ഷേത്രമാണെന്ന
സത്യം തിരിച്ചറിഞ്ഞു. ക്ഷേത്രം കണ്ടുപിടിച്ച
ആളുടെ സ്മരണക്ക് ക്ഷേത്രത്തിനു മുൻപിൽ തറ
കെട്ടിയിട്ടുണ്ട്. ഉത്സവകാലങ്ങളിൽ കുറത്തിയാട്ടം
നടന്നിരുന്നതും ഈ തറക്ക് മുന്നിലാണ്. ക്ഷേത്രം
കണ്ടതിന്റെ പേരിലാവം "ദൃക്ക്പുരം" എന്ന പേര്
ഈ സ്ഥലത്തിന് ലഭിച്ചത്. കാലക്രമത്തിൽ ദൃക്പുരം
തൃക്കൂർ ആയി പരിണമിച്ചു.പ്രകൃതിയൊരുക്കിയ ഈ കാഴ്ച കാണാൻ
നിങ്ങൾക്കും താൽപര്യമില്ലേ ? ഉണ്ടെങ്കിൽ വരൂ
ഞങ്ങളുടെ സ്വന്തം ഗ്രാമത്തിലേക്ക്.


എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

ദേശീയ പാത 47-ലെ  പാലിയേക്കര -മണ്ണുത്തി
ബൈ പാസിലെ മരത്താക്കര സിഗ്നലിൽ നിന്നും
വലത്തോട്ട് തിരിഞ്ഞ് ഏകദേശം രണ്ടര കിലോമീറ്റർ
സഞ്ചരിച്ചാൽ തൃക്കൂർ എത്താം.

12 comments:

TranquilMind said...

Kadumchoodulla marubhoomiyiloode dahichu valachnju pokunna oralkku ethiri vellam kittiya sukham...ee blog il ethiyal...

lokam ee ezhuthukarane serikkum ariyunnillallo ennu oru cheriya sankatam..

ethra manoharam..ethinekkallum manoharam aayi ee ambalathinne kurichu ezhuthan pattilla..DEIVAM anugrahichu thannathannu ee kazhivu...

ezhuthu thudarooo...mayachechi..

TranquilMind said...

Kadumchoodulla marubhoomiyiloode dahichu valachnju pokunna oralkku ethiri vellam kittiya sukham aanu ee blog il ethiyal...

lokam ee ezhuthukarane serikkum ariyunnillallo ennu oru cheriya sankatam..

ethra manoharam..ethinekkallum manoharam aayi ee ambalathinne kurichu ezhuthan pattilla..DEIVAM anugrahichu thannathannu ee kazhivu...

ezhuthu thudarooo...mayachechi..

jithu.....(prajith) said...

"പ്രകൃതിക്കു മുൻപിൽ മനുഷ്യൻ വെറുമൊരു സാക്ഷി മാത്രമാണെന്ന പ്രപഞ്ച സത്യം".

super line.
and nice blog.

ajith said...

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെപ്പറ്റി അറിയുന്നത്

മനോഹരമായിട്ടുണ്ട് ചിത്രങ്ങളും വിവരണവും

Anonymous said...

Very beautiful..Thanks for this information.

Anjali Menon K said...

Will definitely cOmE one day

Rekha said...
This comment has been removed by the author.
Rekha said...

Beautiful!

Manoj (Manu) said...

you are great suji, i appreciate your enthusiasm as an enquirer.

JITHU (Sujith) said...

മായേച്ചിക്കും , ജിത്തപ്പനും , അജിത്‌ ചേട്ടനും , അഞ്ജലിക്കും ,
രേഖ മാമിനും , മനോജേട്ടനും പിന്നെ
ഈ ബ്ലോഗ്‌ വായിച്ച എല്ലാവർക്കും ഒത്തിരി നന്ദി.
സ്നേഹപൂർവ്വം ഇവിടേയ്ക്ക്(തൃക്കൂർ ) ഞാൻ ക്ഷണിച്ചുകൊള്ളുന്നു;
എല്ലാവരും വരുമല്ലോ ?
:)

suraj_ns said...

തീർച്ചയായും വരാം ചേട്ടായീ... ഒരുപാട് നാൾ ഞാൻ അവിടെ എൻറെ ചെറുപ്പകാലം ചിലവഴിച്ചിട്ടുണ്ട്... ഇത് വരെ അമ്പലത്തിൽ പോയിട്ടില്ല... ആഗ്രഹിച്ചിരുന്നു... അവിടെയും പിന്നെ മതിക്കുന്നിലും പോകണമെന്ന്... ഇനിയിപ്പോൾ ക്ഷണവും കൂടിയായി... തീർച്ചയായും വരാം... എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ഇ എസ്സേ....

Divakar Pai said...

this is one among the 108 Siva Temples of Pracheena Keralam - was trying to locate it for long - thanks for introducing it :)