ഈയിടെ എന്റെ സുഹൃത്തിനൊരു കൊച്ചു ആഗ്രഹം,
വാകപ്പൂക്കളുടെ ചിത്രങ്ങള്‍ വേണംപോലും.
അങ്ങനെ വാകപ്പൂ പടങ്ങള്‍ വേണമെന്ന മോഹവുമായി ചെന്നെത്തിയത്
പഴയ എന്റെ ക്യാമറയുടെ മടയില്‍. ആവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ
വെക്കാന്‍ പറഞ്ഞു...
സോറി കേട്ടോ ഞാന്‍ മാറ്ററില്‍ നിന്നും വിട്ടുപോയി (ലാലേട്ടന്‍ തലയ്ക്കു പിടിച്ചതാ) !
ഒരു സുഹൃത്തിന്റെ ആഗ്രഹപ്രകാരം തൃശൂര്‍ തേക്കിന്‍കാട് മൈതാനപരിസരത്തു
നിന്നും; അയച്ചു കൊടുക്കാനായി എടുത്ത കുറച്ചു വാകപ്പൂക്കളുടെ
ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു.
നമ്മുടെ ചുറ്റും, വഴിയോരങ്ങളിലും ഇവ ധാരാളമായി കാണാറുണ്ടെങ്കിലും
ഒരു ഫോട്ടോ സെഷന് ഈ വാകപ്പൂക്കള്‍ക്ക് സ്കോപ് ഉണ്ടെന്നു പറഞ്ഞുതന്ന
ആ സുഹൃത്തിന് നന്ദിപൂര്‍വ്വം ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു...
കൂടാതെ ഈ പൂക്കളാണ് "ഗുല്‍മോഹര്‍" എന്ന് പറഞ്ഞു തന്ന അനൂപിനെ
ഇവിടെ ഓര്‍ക്കാതെ വയ്യ. അമേരിക്കയിലിരുന്നു വാക്കുകളിലൂടെയും
ചിത്രങ്ങളിലൂടെയും നാടിന്റെ ഗൃഹാതുരത പങ്കുവയ്ക്കുന്ന അദ്ദേഹത്തിന്റെ
ബ്ലോഗ് വളരെ മനോഹരമാണ്; കാണുവാന്‍ ഇവിടെ ക്ലിക്കുക !
ഓരോ ഋതുവിലും ആര്‍ക്കോ വേണ്ടി പൂക്കുന്ന; ഒരിക്കലും പ്രണയിചിട്ടില്ലാത്ത
ആ പൂക്കളെ നിങ്ങള്‍ക്കീ ഗുല്‍മോഹറില്‍ കാണാം.
ഒരു പൂവിനെ ഇത്രമേല്‍ കീറിമുറിച്ചു വേദനിപ്പിച്ചു ചിത്രങ്ങള്‍ എടുത്തതില്‍
ആര്‍ക്കെങ്കിലും വിഷമമുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു...
6 comments:
കൊള്ളാം ആ കടുംനിറം
:-)
:)
സുജിത്തിന്റെ വാകപ്പൂവിനുള്ള കമന്റ് എന്‍റെ " ഗുല്‍മോഹര്‍ " ആണേ .
it is the state flower of Maharashtra....GULMOHAR....lovely flower.......
My friend this Feature reminded me our's famous writer Madhavikutty.... Kamaladas...
Post a Comment