March 17, 2010

മാമ്പൂ


തൊടിയിലെ മാവുകളെല്ലാം പൂത്തുതുടങ്ങി.
മീനമാസത്തിലെ കൊടും ചൂടിലും മനസ്സിനും കണ്ണിനും കുളിര്‍മ്മയേകുന്ന
കാഴ്ചകളാണ് മാമ്പൂവും കണ്ണിമാങ്ങയും മറ്റു ഫലങ്ങളും...
കേരളത്തിലെ മുഴുവന്‍ ആളുകളും ചൂടിനേയും വെയിലിനെയും
പഴി പറയുമ്പോള്‍ ഓര്‍ക്കാറുണ്ടോ, പ്രകൃതി തന്നെ നമുക്കായി
ഒരുക്കിവച്ച ഇത്തരം കാഴ്ചകളെ?
കഴിഞ്ഞ കൊല്ലത്തെപ്പോലെ മാവുകളെ കനിഞ്ഞനുഗ്രഹിചില്ലെങ്കിലും
മേട മാസത്തെയും വിഷുവിനെയും വരവേല്‍ക്കാന്‍
തയ്യാറെടുക്കുകയാണ് മാവും പ്ലാവും കൊന്നയുമെല്ലാം...


ഇക്കുറി വേനല്‍ നമ്മളെ എല്ലാവരെയും വലച്ചു.
മീനത്തിലെ ചൂട് എന്നല്ല പറയേണ്ടത് , കത്തുന്ന സൂര്യന്റെ ആഘാതമാണ്
എവിടെയും... ഈ ചൂടില്‍ നിന്നും രക്ഷ നേടാന്‍ ജല സ്രോതസ്സുകള്‍ തേടി
അലയുകയാവം നമ്മളില്‍ പലരും; അല്ലെ?

ഒരുപക്ഷേ പ്രകൃതിയുടെ തന്നെ മുന്നറിയിപ്പാവാം ഈ ചൂട്.
കോണ്‍ക്രീറ്റ് കാടുകള്‍ വച്ച് പിടിപ്പിക്കാതെ മരങ്ങള്‍ വെക്കാനുള്ള
മനുഷ്യര്‍ക്കുള്ള അവസാന സൂചനയാവാം ഇത് .
ഇനിയും വൈകിയിട്ടില്ല, നമുക്കെല്ലാവര്‍ക്കും പ്രകൃതിയിലേക്ക് മടങ്ങി
ചെല്ലാന്‍. നീര്‍ചാലുകള്‍ ഒരുക്കി നമ്മെ കാത്തിരിപ്പുണ്ടവള് .



കഴിഞ്ഞ ദിവസം തൃശൂര്‍ അടുത്ത് ആറേശ്വരം കുന്നു കയറിയപ്പോ കിട്ടിയ
ചിലചിത്രങ്ങലാണ് ചുവടെ. പച്ച ഇലകളില്‍ കൊരുത്ത നീല നിറത്തിലുള്ള
പൂക്കളായിരുന്നു ഇവ, മുന്‍പ് അവിടെ പോയപ്പോള്‍ കണ്ടിട്ടുള്ളതാണ്.
വേനലിന്റെ തീക്ഷ്ണതയില്‍ അവയെല്ലാം കരിഞ്ഞുണങ്ങി...
[ശ്രീ ഭൂവിലസ്ഥിര !]

കുട്ടികളെല്ലാം പരീക്ഷാ ചൂടില്‍നിന്നും അവക്കാലം ആഘോഷിക്കാനും
ഒരുങ്ങുകയാവും ല്ലേ? ഇന്നലെകളില്‍ എവിടെയോ നഷ്ട്ടപെട്ട
അവധിക്കാലം നമുക്കും ഓര്‍ത്തെടുക്കാം...

കേരളത്തില്‍ പലയിടങ്ങളിലും വേനല്‍ മഴ പെയ്തെന്നു തോന്നുന്നു.
എന്റെ നാട്ടില്‍ പക്ഷെ ഇതുവരെ മഴ എത്തിയിട്ടില്ല...
മനസ്സിനെ കുളിര്‍പ്പിച്ചു പുതുമണ്ണിന്റെ ഗന്ധം വിടര്‍ത്തുന്ന ആ
വേനല്‍ മഴ അധികം വൈകാതെ ഇങ്ങെത്തുമെന്ന പ്രതീക്ഷയിലാണ്
നിങ്ങളെപ്പോലെ ഞാനും...
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ ഞാനും കാത്തിരിക്കുന്നു,
വര്‍ഷമേഘങ്ങളില്‍ നിന്നും പെയ്തിറങ്ങുന്ന ആദ്യത്തെ നറുമഴത്തുള്ളികള്‍ക്കായി...

5 comments:

jayanEvoor said...

തകർപ്പൻ!

ഞാനും കുറച്ചു പടങ്ങളൊക്കെ എടുത്ത് ഒരു പോസ്റ്റിടാൻ റെഡിയായിരിക്കുകയായിരുന്നു....

ഇത് കണ്ടപ്പോ, എന്റെ പടം പൂട്ടി!

നൊസ്റ്റാൽജിയ അടിച്ചു മരിച്ചു!

Unknown said...

nice snaps.

Meenu said...

എനിക്ക് ഒരുപാട് സന്തോഷമായിട്ടോ. ഒരുപാട് ഇഷ്ടവുമായി. ഒരാള്‍ക്കെങ്കിലും ഇങ്ങനെ എഴുതാന്‍ തോന്നിയല്ലോ. അഭിനന്ദനങള്‍ ഇനിയും എഴുതണേ.....

സ്നേഹത്തോടെ മീനു

Sathya said...

ഒരിക്കലും തിരുച്ച വരാത്ത ബാല്യകാലത്തിലെ ഗൃഹാതുരത്വത്തിന്റെ ആ പഴയ മാസ്മര ലോകത്തേക്ക് വാക്കുകളിലൂടെയും... ചിത്രങ്ങളിലൂടെയും... എന്നെ കൈപിടിച്ച് നടത്തുന്ന ഈ ചിന്തയിലെ പോസ്റ്റ്‌കള്‍ക്ക് ഒരായിരം നന്ദി....

- സത്യ......

Anoop said...

കൊഴിഞ്ഞു വീഴുന്ന മാമ്പൂവിനോപ്പം ഒരു കാലത്തിന്‍റെ സംസ്കാരവും പയ്തൃകവും കൂടി കൊഴിഞ്ഞു വീഴുന്നുണ്ടോ ? ഒരു ചെറിയ ഭയം !