March 16, 2009

അവധിക്കാലം

കുട്ടികളെല്ലാം കാത്തിരിക്കുകയായിരിക്കും മറ്റൊരു അവധിക്കാലതിനായ്.
പരീക്ഷയെല്ലാം കഴിഞ്ഞു ചിലര്‍ക്ക്‌ ഒഴിവുദിനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു .
കണ്ടില്ലേ? ഇന്നലെവരെ പൂത്തുലഞ്ഞു നിന്നിരുന്ന മാവുകളിലെല്ലാം പച്ചമാങ്ങകള്‍ നിറഞ്ഞു; ഇലകള്‍ പോലും കാണാന്‍ വയ്യാത്തവണ്ണം. ചില്ലകളിലെല്ലാം ഇനി ഒഴിവുകാലത്തിന്റെ ഊയാലാട്ടമായി.

ഓര്‍ക്കാറുണ്ടോ; പരീക്ഷചൂടില്‍നിന്നും മീനമാസത്തിലെ ചൂടില്‍നിന്നും, കുളിര്‍മഴയായി നമ്മളെ കടന്നുപോകാറുള്ള ആ ദിനങ്ങളെ?
കാണുന്ന മാവിലെല്ലം കല്ലെറിഞ്ഞു കൂട്ടുകാരോടൊത്ത് കുസൃതികള്‍ മാത്രം
കാണിച്ചിരുന്ന രണ്ടു മാസക്കാലം...
വി. ടി. യുടെ ഭാഷയില്‍ പറഞ്ഞാല്‍ "ചക്കകാട്ടി കളിച്ചിരുന്ന" ദിവസങ്ങള്‍.

തിരികെ വരില്ല എന്നറിയാമെങ്കിലും, ഇന്നലെകളെ കൊതിപ്പിക്കുന്ന ആ കാലം
മറക്കുവതെങ്ങിനെ? നമ്മുടെയൊക്കെ അവധിക്കാലങ്ങള്‍ മിക്കവാറും ബന്ധുക്കളുടെയും അമ്മാവന്മാരുടെയും വീട്ടിലായിരിക്കും. പുതിയ സൌഹൃദങ്ങളുടെയും കളിക്കളങ്ങളുടെയും ബാഹുല്യംകൊണ്ട് കൗതുകങ്ങള്‍
നിറഞ്ഞ ഒരുപിടി ദിവസങ്ങള്‍, അപ്പൂപ്പന്‍താടി പോലെ എത്രപെട്ടെന്നാണ്
എന്‍റെയടുത്തു നിന്നും കൈ എത്താദൂരത്തേക്കു പൊയ്പോയത്?
കഴിയില്ല എന്നറിയാമെങ്കിലും മനസ്സുകൊണ്ടൊരു തിരിച്ചുപോക്ക് ആഗ്രഹിക്കുകയാണ് ഞാനും, നിങ്ങളെപ്പോലെ.

ഇന്നത്തെ കുട്ടിപട്ടാളങ്ങളും അവധിക്കാലം അങ്ങിനെത്തന്നെ
ആഘോഷിക്കുന്നുണ്ടാവുമോ? അറിയില്ല.
കാലത്തിനൊത്ത മാററങ്ങള്‍ അവരിലും ഉണ്ട്ടായെക്കും.
പക്ഷെ മനസ്സിലെന്നും ഒഴിവുകാലത്തിന്‍റെ ഒരു മാമ്പഴക്കാലം
എല്ലാ കുരുന്നുകള്‍ക്കും ആസ്വതിക്കാന്‍ കഴിയട്ടെ;
അവരുടെ സ്മൃതികളില്‍ അവയെന്നും മായാതെ നിറഞ്ഞുനില്‍ക്കട്ടെ.


3 comments:

Anonymous said...

vacation is always thrilling one..

Anonymous said...

Nice pics and really touching wordings... !!

Ellam ormakal mathramayy ......

PAARUTTY... said...

nice snaps.........just 4 a moment i returned back to my sweet school days....now am enjoying with my KALIKUTTUKAAR....your words your pics ..all makes me 2 remember my golden days.....thanx my brother