March 30, 2010

വിരാമം

വീണ്ടും മാര്‍ച്ച് 31.
ഒരു സാമ്പത്തിക വര്‍ഷം കൂടി അവസാനിക്കുകയായി.
ബാങ്കിംഗ് രംഗത്തും മറ്റു സാമ്പത്തിക മേഘലകളിലും ഉള്ളവര്‍ക്ക്
തലവേദന അങ്ങേയറ്റം ഉണ്ടാക്കുന്ന ദിനമാവാം ഇത്.
വാര്‍ഷിക കണക്കെടുപ്പും, പരീക്ഷാ കാലവും, നികുതി കണക്കു
ബോധിപ്പിക്കലും എല്ലാമായി തിരക്ക് പിടിച്ചൊരു മാസാവസാനം...



മുഖവുര നിര്‍ത്തി പറയാന്‍ ഉദ്ദേശിച്ച കാര്യത്തിലേക്ക് കടക്കാം.
കഴിഞ്ഞ രണ്ടു മൂന്ന് ദിവസത്തെ ദിനപത്രങ്ങള്‍ നിങ്ങള്‍
ശ്രദ്ധിച്ചിരുന്നോ ?
വിരമിക്കുന്ന അധ്യാപകരുടെ ഒരു നീണ്ട നിരതന്നെ ആയിരുന്നു അതില്‍,
ചിത്രങ്ങള്‍ സഹിതം. സാധാരണ നാലോ അഞ്ചോ വിരമിക്കലുകള്‍
കാണാറുള്ളിടത്ത് നാല്‍പ്പതും അന്പതുമെല്ലാം ഒരുമിച്ചു കണ്ടപ്പോള്‍
മനസ്സില്‍ തോന്നിയ കൌതുകമാണ് ഒരു കാര്യം
മനസ്സിലാക്കാന്‍ ഇടയാക്കിയത്.
ഈ വര്‍ഷം കേരള സര്‍ക്കാരിന്റെ പുതിയ പരീക്ഷണം;
ഇക്കൊല്ലം വിരമിക്കേണ്ട ജീവനക്കാരെല്ലാം മാര്‍ച്ച് മാസം
31-ആം തിയ്യതി തന്നെ വിരമിക്കണം, അതായത്
എല്ലാവര്‍ക്കും കൂടി വിരമിക്കാനായി ഒരുദിനം, മാര്‍ച്ച്‌ 31.
ഔദ്യോകിക കണക്കനുസരിച്ച് 11,256 ജീവനക്കാരാണ്
ഇന്ന് വിരമിക്കുന്നത് ! ഏഴായിരത്തോളം സര്‍വകലാശാല ജീവനക്കാര്‍
വേറെയും !

വര്‍ഷങ്ങളായി വ്യാപ്രിതരായിരുന്ന മേഘലകളില്‍ നിന്നും
പെട്ടെന്നൊരു വിരാമം...
ഇത് വായിക്കുമ്പോള്‍ നിങ്ങളും ആലോചിക്കുന്നുണ്ടോ, ഇതുപോലൊരു
വിരാമത്തിന്റെ ദിനത്തെക്കുറിച്ച് ?
പദവികളും അലങ്കാരങ്ങളും വര്‍ഷങ്ങളുടെ സൌഹൃദങ്ങളും ബന്ധങ്ങളും
എല്ലാം ഉപേക്ഷിച്ചു, പാതിയിലേറെ കഴിഞ്ഞുവെങ്കിലും
ശിഷ്ട്ടകാലത്തിലെ ജീവിതത്തിലേക്കുള്ള കാല്‍വയ്പ്പ്‌...
അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഗൃഹാതുരമായ ആ
ദിനത്തെപ്പറ്റി ചിന്തിക്കാം...

എന്നെപ്പോലുള്ള ഒരുവന് അങ്ങിനെയൊരു ദിനം ഒരിക്കലും ഉണ്ടായേക്കില്ല.
വര്‍ഷങ്ങള്‍ക്കപ്പുറം ഒരുദിനം കീബോര്‍ഡ് എടുത്തു ടൈപ്പ് ചെയ്തവസാനിപ്പിക്കും;
യാത്രയയപ്പും വിടപറച്ചിലുമില്ലാതെ വിരല്‍തുമ്പിനാല്‍ എല്ലാത്തിനോടും ഒരു വിരാമം...
CTRL+ALT+DEL
സ്ക്രീന്‍ ലോക്ക് ചെയ്ത് അങ്ങനെയും ഒരു ലോഗൌട്ട് ...

2 comments:

Sulthan | സുൽത്താൻ said...

ദെന്താപ്പോ പെട്ടെന്ന്, Clrl+Alt+Del അടിക്കാൻ തോന്നണെ?.

F5 അടിച്ച്‌, റിഫ്രഷായി വരൂ.

Sulthan | സുൽത്താൻ

JITHU (Sujith) said...

വര്‍ഷങ്ങള്‍ക്കു അപ്പുറത്തെ വിരാമമാണ് ഉദ്ദേശിച്ചത് സുല്‍ത്താനെ.
ഇപ്പൊ F5 തന്നെയാണ് .
എന്നെങ്കിലും CTRL+ALT+DEL അടിക്കേണ്ടി വരുന്ന ദിവസത്തെകുറിചു ഓര്‍തെന്നെ ഉള്ളൂ
:)