Showing posts with label thottaavadi. Show all posts
Showing posts with label thottaavadi. Show all posts

October 25, 2012

തൊട്ടാവാടി



 

പെട്ടെന്ന് പിണങ്ങും അവള്‍; എന്റെ തൊട്ടാവാടി പെണ്ണ്
പറഞ്ഞതെന്തോ അറിയാതെ,
എപ്പോഴും കലഹിച്ച് , ഒരുപാട് സ്നേഹിച്ച് ...
പൊടുന്നനെ മുഖം വാടി, നിറം മങ്ങി ഉള്ളിലേക്കൊതുങ്ങി
ചിണുങ്ങി നില്‍ക്കുന്ന അവളെന്നും എന്റെ തൊട്ടാവാടിയായിരുന്നു...



ഒടുവിലെപ്പോഴോ,
കളിയായ്‌ പറഞ്ഞ കാര്യമറിയാതെ വാടിയ മുഖം
പിന്നീടൊരിക്കലും വിടര്‍ന്നില്ല !