November 24, 2012

Mithr-2012


കലാലയ ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായിരുന്ന കുറച്ചു പേര്‍
പഴയ ഓര്‍മ്മകള്‍ പുതുക്കാനും തമ്മില്‍ കാണുന്നതിനും വേണ്ടി
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒത്തുകൂടി. പല വിഷയങ്ങള്‍ സംസാരിക്കുന്നതിനിടയില്‍
ഞങ്ങള്‍ക്ക് ഒരു ആശയം മനസ്സിലുണ്ടായിരുന്നു; പഠിപ്പൊക്കെ കഴിഞ്ഞ്
എല്ലാവര്‍ക്കും അത്യാവശ്യം നല്ല ജോലിയൊക്കെ ആയി, ഇനി ചുമ്മാ
പണിയെടുത്ത് ശമ്പളം വാങ്ങി മാത്രം ജീവിക്കാതെ സമൂഹത്തിന് ഉപകരിക്കുന്ന
രീതിയില്‍ എന്തെങ്കിലും ചെയ്യണം.

എന്താ ചെയ്യുക എന്ന ചിന്തയില്‍ നിന്നും ഒരാശയം തോന്നി; നമ്മുടെ ചുറ്റിലും
നന്നായി പഠിക്കുന്ന കുട്ടികള്‍ പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം
ബുദ്ധിമുട്ടുന്നു. അവര്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ വേണ്ട തുക Scholarship ആയി
കൊടുക്കുന്ന ഒരു പ്രൊജക്റ്റ്‌ ആരംഭിക്കുക.


അന്നത്തെ ആ കൂടിച്ചേരല്‍ കഴിഞ്ഞ് സുഹൃത്തുക്കള്‍ പലവഴി യാത്രയായി.
പക്ഷെ എന്റെ സുഹൃത്ത്‌ രഹനയും പതി ലിയോയും ഈയൊരു ആശയവുമായി
മുന്നോട്ടു പോകാന്‍ എന്റെ കൂടെയുണ്ടായിരുന്നു. അങ്ങനെ Mithr എന്ന പേരില്‍
ഒരു Project ഞങ്ങളുടെ സ്വപ്നങ്ങളില്‍ ഇടം നേടി. കുട്ടികളുടെ മിത്രമാവാനും
അവരെ സഹായിക്കാനും ഉദ്ധേശിച്ചുകൊണ്ടുള്ള, ഒരു കൂട്ടം സമാന മനസ്ക്കരായ
കൂടുകാരുടെ ഈ കൂട്ടായ്മയ്ക്ക് Mithr എന്ന സംസ്കൃത പദം എന്തുകൊണ്ടും
യോജിക്കുന്നതായി തോന്നി. Mithr ഇപ്പോള്‍ രണ്ടുവര്‍ഷമായി
സൌഹൃദത്തിന്റെ തണലില്‍, നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

എന്താണ് Mithr ന്റെ ലക്‌ഷ്യം ?

പഠിപ്പില്‍ മിടുക്കരായിട്ടും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികളെ പഠിപ്പിക്കുക. അവര്‍ക്ക്
വേണ്ടുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി, നല്ലൊരു മിത്രമാവുക.
ജാതിമതഭെദമന്യേ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കു ഞങ്ങളാല്‍ കഴിയുന്ന
സഹായം നല്‍കി നല്ലൊരു ഭാവി അവര്‍ക്ക് പ്രദാനം ചെയ്യാനുള്ള ഒരെളിയ ശ്രമം.
ഇതൊരു ചാരിറ്റി അല്ല ; ഞങ്ങളുടെ കടമയാണ്.

എങ്ങിനെ Mithr സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം?
Mithr ന് ഞങ്ങള്‍ ഒരു തരത്തിലും പബ്ലിസിറ്റി നല്‍കാറില്ല. Mithr നോട്
താല്പര്യമുള്ള കൂട്ടുകാര്‍ മുഖേന ചൂണ്ടിക്കാണിക്കുന്ന കുട്ടികളെ നേരില്‍ കണ്ട്
കുട്ടികളെ തിരഞ്ഞെടുക്കും, Appication Form, Mark List എന്നിവ
വാങ്ങിച്ച് Scholarship ന് അര്‍ഹരാണെങ്കില്‍ കത്ത് മുഖേന അറിയിക്കും.

Mithr ന് ആവശ്യമായ സഹായം എവിടെ നിന്ന്?

Mithr പൂര്‍ണ്ണമായും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന, സമാന മനസ്കരായ ഒരുപറ്റം
കൂട്ടുകാരുടെ കൂട്ടായ്മയാണെന്ന് പറഞ്ഞുവല്ലോ. Mithr ന്റെ നന്മയും ഉദ്ദേശ്യ ശുദ്ധിയും
അറിയാവുന്ന ഞങ്ങളുടെ കൂട്ടുകാര്‍ അവരുടെ ശമ്പളത്തില്‍ നിന്നും മാറ്റി വയ്ക്കുന്ന
തുക മാത്രമാണ് Mithr ന്റെ സാമ്പത്തിക അടിത്തറ. Mithr ന്റെ ഭാഗമല്ലാത്ത
ആരില്‍ നിന്നും ഞങ്ങള്‍ ഒരു സഹായവും സ്വീകരിക്കാറില്ല.

എങ്ങിനെ Mithr ന്റെ ഭാഗമാവാം ?
ഈ പ്രൊജക്റ്റ്‌ നോട് ഇഷ്ട്ടമുള്ള ആര്‍ക്കും Mithr ന്റെ ഭാഗമാവാം.
പല സുഹൃത്തുക്കളും പറയാറുണ്ട്‌, ഇങ്ങനെയൊക്കെ ചെയ്യണമെന്നുണ്ട്, പക്ഷെ
അതിനുള്ള ഒരവസരമില്ല എന്നൊക്കെ... Mithr അതിനുള്ള നല്ലൊരു
പ്ലാറ്റ്ഫോം ആണ്. ഒരിക്കല്‍പോലും ആരുടെ കയ്യില്‍ നിന്നും സഹായം ചോദിച്ചു
വാങ്ങാറില്ല, എല്ലാ സ്നേഹിതരും അറിഞ്ഞു സഹകരിക്കുന്നവരാണ്. അത്
കൊണ്ടുതന്നെ  Mithr Scholarship ഓരോ വര്‍ഷവും അര്‍ഹിക്കുന്ന
കുട്ടികളെ കണ്ടു പിടിച്ച് കൊടുക്കുക എന്നതും ശ്രമകരമാണ്. 
അത്തരത്തിലുള്ള കുട്ടികള്‍ നിങ്ങളുടെ ചുറ്റുവട്ടത്തുണ്ടെങ്കില്‍
ഞങ്ങളെ അറിയിച്ചും നിങ്ങള്‍ക്ക്  Mithr ന്റെ ഭാഗമാവാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 09847 95 66 00(സുജിത്ത് )
"ഏവര്‍ക്കും സ്വാഗതം..." :

Mithr ന്റെ ബ്ലോഗ്‌ : http://mithr-scholarship.blogspot.in/
Appication Form ഈ ബ്ലോഗില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

ഒരിക്കല്‍  Scholarship നല്‍കി പിന്നീട് മാറി നിക്കുന്നൊരു രീതിയല്ല
Mithr ചെയ്യുന്നത്. ഇടയ്ക്കിടെ അവരുടെ പഠന വിവരങ്ങള്‍ ചോദിച്ചറിയുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചില കുട്ടികള്‍ പരീക്ഷളില്‍ ഉന്നത വിജയം
നേടുമ്പോള്‍ നമ്മളെ വിളിക്കുകയും സന്തോഷം പങ്കുവക്കുകയും ചെയ്യുമ്പോള്‍
മനസ്സിന് തന്നെ ഒരു ഊര്‍ജ്ജം തോന്നും, വീണ്ടും വീണ്ടും Mithr ന് വേണ്ടി
യത്നിക്കാന്‍. മറ്റൊരാളുടെ സന്തോഷത്തിനു പിന്നില്‍ നമ്മളും ഭാഗമാണ്
എന്ന തോന്നല്‍ ചെറിയൊരു കാര്യമല്ല എന്ന് വിശ്വസിക്കുന്നു.

Mithr Scholarship - 2012

ഈ വര്‍ഷം 8 പേര്‍ക്കാണ് Mithr Scholarship വിതരണം ചെയ്തത്.
ഓരോ വര്‍ഷവും മൊത്തം സമാഹരിക്കുന്ന തുകയനുസരിച്ചാണ്
കുട്ടികളുടെ എണ്ണം തീരുമാനിക്കുക പതിവ്. ഈ വര്‍ഷം എന്റെ സുഹൃത്ത്‌
രഹനക്ക് ഒരാഗ്രഹം, പ്രൊഫഷനല്‍ കോഴ്സിന് പഠിക്കുന്ന ഒരു കുട്ടിയെ കൂടി
ഉള്‍പ്പെടുത്തിയാലോ എന്ന്. പ്രൊഫഷനല്‍ കോഴ്സിന് ഫീസ്‌
കൂടുതലാണെങ്കിലും എല്ലാ കൂട്ടുകാരുടെയും സഹായത്താല്‍ ഞങ്ങള്‍ക്ക്
BTec. EEE ന്‌ പഠിക്കുന്ന ഒരു മിടുക്കന് കൂടി ഇത്തവണ Scholarship
നല്‍കാനായി. വേറെ പതിവുപോലെ BCom, +2, SSLC വിദ്യാര്‍ഥികള്‍ക്കും
Mithr Scholarship വിതരണം ചെയ്തു.

Mithr Scholarship Awards for 2012-2013
Rs. 35,000/- for Professional Education
Rs. 10,000/- for College Students
Rs. 5000/- for School Students


2012 നവംബര്‍ 11 ന് , തൃശ്ശൂരിലെ കൊനിക്കര നേതാജി വായനശാലയില്‍
വച്ച് സംഘടിപ്പിച്ച ലളിതമായൊരു ചടങ്ങില്‍ വച്ച്,
അദ്ധ്യാപികയും എഴുത്തുകാരിയുമായ Dr. ഇ സന്ധ്യ മിടുക്കരായ കുട്ടികള്‍ക്ക്
Mithr Scholarship വിതരണം ചെയ്തു. തദവസരത്തില്‍ കുട്ടികളുടെ
മാതാപിതാക്കളും Mithr ന്റെ മിത്രങ്ങളും അഭ്യുദയ കാംക്ഷികളും പങ്കെടുത്തു.


------------------------------------------------------------------------------------------
വര്‍ഷങ്ങള്‍ക്കു മുന്‍പേ മനസ്സിലെ ഒരു ലക്ഷ്യമായിരുന്നു ഈ പ്രൊജക്റ്റ്‌.
അന്ന് (ഏകദേശം 4 വര്‍ഷങ്ങള്‍ക്കു മുന്‍പ് ) ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 
RAYS OF HOPE എന്ന ഗ്രൂപ്പില്‍ എളിയ അംഗമായിരുന്നു ഞാന്‍ .  
US ല്‍ താമസിക്കുന്ന റെജി ഇച്ചായനും, അനൂപും, വിത്സന്‍ ചേട്ടനുമെല്ലാം 
ആണ്  അന്നാ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. 
അവരുടെ സൗഹൃദം എന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്.
------------------------------------------------------------------------------------------

Mithr ഒരു സ്വപ്നമായിരുന്നു.
ആ സ്വപ്നത്തിന്റെ വിത്തുകള്‍ മനസ്സില്‍ പാകിയ കാലത്ത് 
എന്റെ  കൂട്ടുകാര്‍ അതിന് തളിരുകള്‍ നല്‍കി.
സൗഹൃദങ്ങള്‍ ഒത്തൊരുമിച്ച് ഇന്നത്‌ വലിയൊരു നന്മ-മരമാണ്
അതിന്റെ തണലില്‍ മിടുക്കരായ കുട്ടികളിരുന്നു പഠിക്കുന്നു.
അവരുടെ വിജങ്ങളാകട്ടെ ആ മരത്തിന്റെ നനുത്ത ചില്ലകളില്‍
സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പൂകളായി വിടരുന്നു...
ആ മരത്തിന്റെ വേരുകള്‍ ഒരുപാട് ഹൃദയങ്ങളില്‍
നന്മയുടെ അടയാളമായി ആഴ്ന്നിറങ്ങട്ടെ ...

Mithr പ്രൊജക്റ്റ്‌ നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 09847 956600(സുജിത്ത് )

10 comments:

kunthampattani said...

i am sharing the post :)))
and hats off to the mithr team :)))

Reji Mani said...

Thank you sujith!
You guys are awesome!

JITHU (Sujith) said...

റെജി ഇച്ചായനും സീനക്കും നന്ദി...

suraj_ns said...

ഒരു വായന കൊണ്ടെങ്കിലും Mithr ന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു... വായന കൊണ്ട് ഭാഗമാകാന്‍ മാത്രമേ ഇപ്പോള്‍ എനിക്ക് കഴിയൂ ചേട്ടായി...കാരണം എനിക്ക് സാമ്പത്തിക ഭദ്രതയെക്കാള്‍ സാമ്പത്തിക ബാധ്യതയാണ് കൂടുതല്‍... എന്നും ജീവിതത്തില്‍ ഒരാള്‍ക്ക്‌ കയറ്റം മാത്രമാകില്ലെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍... അത് സത്യമാണെന്ന് തെളിയിച്ചു കണ്ടു ഒരിറക്കം എനിക്ക് ഉണ്ടാകുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വരുന്ന മൊബൈല്‍ നമ്പര്‍ 9847 956600 ഇത് തന്നെയായിരിക്കും...

നീലക്കുറിഞ്ഞി said...

ജിത്തു നല്ലൊരു സംരംഭം ..എന്റെ എല്ലാ പിന്തുണയും മിത്രിനുണ്ടാകും ..!!!

Anjali Menon.K said...

am sharing this....... Congrats once again....... :)

JITHU (Sujith) said...

സൂരജ്, അനിയന്റെ കമന്റ് എന്നെ വല്ലാതെ സ്പര്‍ശിച്ചു.
ഈ പ്രാര്‍ത്ഥന മാത്രം മതി...

നീലക്കുറിഞ്ഞിക്കും അഞ്ജലിക്കും നന്ദി, ഈ ആശംസകള്‍ക്ക് ...
ഒരുപക്ഷെ നമ്മള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക്
ഒരുപാട് ഉപകാരമായെക്കാം...

suraj_ns said...

എനിക്ക് പ്രാര്‍ത്ഥനകള്‍ ഒരുപാടുണ്ട്...അതിന്റെ കൂട്ടത്തില്‍ ഇതും കൂടിയിരിക്കട്ടെ...പ്രാര്‍ഥനകള്‍ക്ക് ഈശ്വരന്മാര്‍ ഫീസ്‌ ഈടാക്കുന്ന ഒരു കാലം ഉണ്ടാകുന്നത് വരെ എന്റെ പ്രാര്‍ത്ഥനകള്‍ എന്നും മിത്രിന്റെ കൂടെയുണ്ടായിരിക്കും...

Sathyavrathan PK said...

ജിത്തുമോനെ, നന്മ നിറഞ്ഞ ഈ മഹത് സംരംഭത്തിന് എന്റെ എല്ലാ ആശംസകളും അര്‍ത്ഥങ്ങളും അര്‍പ്പിക്കുന്നു

Ceejo Thomas said...

Wonderful to read this Sujith. Do let know if I can help in anyway