February 17, 2011
ബേക്കല്‍
ബേക്കല്‍ എന്ന് കേള്‍ക്കുമ്പോഴേ ആദ്യം മനസ്സിലേക്ക് വരുന്നത്
ബേക്കല്‍ കോട്ടയാണ് .
ഞാനിവിടെ പറയാന്‍ ഉധേശിക്കുന്നതും മറ്റൊന്നല്ല.
കാസര്‍കോട് ജില്ലയില്‍ സാഗര സവിധം 40 ഏക്കറില്‍ സ്ഥിതി ചെയുന്ന ഈ കോട്ട
കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയില്‍ വച്ച് ഏറ്റവും വലിയതാണ്...
കന്നടയില്‍ ബേക്കല്‍ എന്നാല്‍ "വെന്ത കല്ല്" എനാനത്രേ അര്‍ത്ഥം.
കോട്ടയുടെ ഉള്ളിലെ കാഴ്ചകള്‍ ഏതൊരു സഞ്ചാരിയെയും ഇവിടേയ്ക്ക് ആകര്‍ഷിക്കും.
കോട്ടയുടെ മുകളില്‍ നിന്നാല്‍ കാണുന്ന ബീച്ചും മറ്റു പുറംകാഴ്ചകളും മനോഹരം തന്നെ.
വളരെ ഉയരത്തിലുള്ള ഒബ്സര്‍വേഷന്‍ ടവര്‍ ഈ കോട്ടയുടെ ഒരു പ്രത്യേകതയാണ്.
അവിടെ നിന്നും നോക്കിയാല്‍ സമീപ പ്രദേശങ്ങളായ കാഞ്ഞങ്ങാട്, കൊട്ടിക്കുളം, ഉടുമ,
പള്ളിക്കര മുതലായ സ്ഥലങ്ങള്‍ വീക്ഷിക്കാനാകും. പണ്ട് കാലത്തെ സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടി
നിര്‍മ്മിച്ച ഈ കോട്ടയുടെ സാങ്കേതിക തികവ് വിളിച്ചോതുന്ന തരത്തിലുള്ള അനവധി
കാഴ്ചകള്‍ ഇവിടെ ഇനിയുമുണ്ട്...
വളരെയേറെ ചരിത്ര പ്രാധാന്യമുള്ള ഈ കോട്ടയുടെ കൂടുതല്‍ അറിവുകളൊന്നും എനിക്ക്
നിശ്ചയമില്ല. യാത്ര ഇഷ്ട്ടപെടുന്ന ഏതൊരാള്‍ക്കും ബേക്കല്‍ ഒഴിവാക്കാനാവില്ല.
വെയില്‍ ഒഴിഞ്ഞ ശേഷം ഇവിടെ സന്ദര്‍ശിക്കുന്നതായിരിക്കും നല്ലത്.
സായന്തന കാറ്റ് ഏറ്റു അസ്തമയ സൂര്യന്റെ പൊന്‍വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന
ഈ കോട്ടയ്ക്ക് കാസര്‍കോടിന്റെ എല്ലാ സൗന്ദര്യവും നമുക്ക് പകര്‍ന്നു നല്‍കാനാവും !
ഇടയ്ക്കിടെ കുഞ്ഞോളങ്ങള്‍ കോട്ടയുടെ കല്പഴുതുകളില്‍ ശുഭരാത്രി നേരാന്‍ വന്നെത്തുമ്പോള്‍
സൂര്യാസ്തമയവും കണ്ട്; നിറഞ്ഞ മനസ്സോടെ കോട്ടയുടെ പടവുകളിറങ്ങാം...
Subscribe to:
Post Comments (Atom)
No comments:
Post a Comment