മുളയുടെ മുള്ളും ചെറിയ ചില്ലകളും കൊണ്ട് മിര്‍മ്മിക്കുന്ന വേലി കണ്ടിട്ടുണ്ടോ നിങ്ങള്‍?
പറമ്പിന്റെയും തൊടിയുടെയും അതിരു തിരിക്കാന്‍ പണ്ടുകാലം മുതലേ
ഇതുപോലുള്ള വേലികളാണ് നമ്മുടെ നാട്ടില്‍ ഉണ്ടാക്കാറുള്ളത്.
നഗര വാസികള്‍ക്ക് ഒരുപക്ഷെ ഇതൊരു അപൂര്‍വ്വ കാഴ്ചയായിരിക്കാം.
പണ്ട് കാലത്ത് ഇത്തരം വേലികള്‍ നിര്‍മ്മിക്കാന്‍ മാത്രം ആളുകള്‍
ഉണ്ടായിരുന്നു. വളരെ അടുക്കത്തോടെ ചെറു ചില്ലകള്‍ മുളയിലകളോട്
ചേര്‍ത്ത് വച്ച് ഇവ ഉണ്ടാക്കാന്‍ തന്നെ നല്ല പ്രാവീണ്യം വേണം.
മുളയുടെ ചെറിയ മുള്ളുകളും ഉള്ളത് കൊണ്ട് ഈ വേലി
ചാടി കടക്കുക എന്നത് അത്ര എളുപ്പമല്ല. വീടിന്റെ അതിര്‍ത്തിയില്‍
സുരക്ഷക്കായി ഇതായിരുന്നു പണ്ടത്തെ മാര്‍ഗം.
കാലപ്പഴക്കത്തില്‍ മുള്‍വേലികള്‍ കോണ്‍ക്രീറ്റ് മതിലുകള്‍ക്ക് വഴിമാറിക്കൊടുത്തു.
എങ്കിലും ചില നാട്ടില്‍ പുറങ്ങളില്‍ ഇപ്പോഴും ഇത്തരം വേലികള്‍ കാണാം.
തൃശ്ശൂരിലെ വല്ലച്ചിറ ഗ്രാമത്തില്‍ നിന്നുള്ളതാണീ കാഴ്ച !
"മനുഷ്യമനസ്സുകളില്‍ വിഭാഗീയ ചിന്തകളുടെ
മതിലുകള്‍ തീര്‍ക്കുന്ന ഇക്കാലത്ത് ;
സ്നേഹത്തില്‍ നിന്നും നന്മയില്‍ നിന്നും
നമ്മുടെയൊക്കെ ഉള്‍ക്കാഴ്ച്ചയെ മറയ്ക്കുന്ന
എല്ലാ മതിലുകളും മുള്‍വേലികളും
നമുക്ക് വേണ്ടെന്നു വയ്ക്കാം.
അതിരുകളേതുമില്ലാത്ത;
സ്നേഹത്തിന്റെ ഒറ്റപ്പറമ്പായി മാറുന്ന ഒരുദിനം
നമുക്ക് സ്വപ്നം കാണാം..."
മതിലുകള്‍ തീര്‍ക്കുന്ന ഇക്കാലത്ത് ;
സ്നേഹത്തില്‍ നിന്നും നന്മയില്‍ നിന്നും
നമ്മുടെയൊക്കെ ഉള്‍ക്കാഴ്ച്ചയെ മറയ്ക്കുന്ന
എല്ലാ മതിലുകളും മുള്‍വേലികളും
നമുക്ക് വേണ്ടെന്നു വയ്ക്കാം.
അതിരുകളേതുമില്ലാത്ത;
സ്നേഹത്തിന്റെ ഒറ്റപ്പറമ്പായി മാറുന്ന ഒരുദിനം
നമുക്ക് സ്വപ്നം കാണാം..."