പ്രണയത്തിന്റെ മഞ്ഞുപുതപ്പിനുള്ളില്‍ എന്നെ തനിച്ചാക്കി,
ഒടുവില്‍ നീയും യാത്രയാവുകയാണ്.
ഋതുക്കളിലെ ഓരോ ശിശിരവും കഴിയുമ്പോള്‍ നീയും യാത്രയാവുമെന്നറിഞ്ഞിട്ടും
നിന്നെ ഞാന്‍ പ്രണയിച്ചു.
നീയോര്‍ത്തിട്ടുണ്ടോ ? നിന്നോടൊപ്പം എനിക്ക് നഷ്ട്ടമാകുന്നത് ഒരു
വത്സരം കൂടിയാണ്; ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും എന്നിലേക്ക്
പകര്‍ന്നു തന്ന ഒരു വര്‍ഷം.
ഇതളുകള്‍ അടര്‍ന്നുവീഴും പോലെ കുറച്ചു ദിവസങ്ങള്‍ മാത്രം...
പ്രതീക്ഷകളുടെ കുഞ്ഞു നക്ഷത്രങ്ങളും, നിലാവിന്റെ നേര്‍ത്ത തണുപ്പും എന്നില്‍
നിറച്ചു നീ യാത്രയാകുമ്പോള്‍ ഞാന്‍ എന്താണ് നല്‍കേണ്ടത്, എന്താണ് പറയേണ്ടത്?
നിനക്ക് ശേഷം വരാനിരിക്കുന്നത് പുതിയൊരു വര്‍ഷമാണ്. പേടിയാകുന്നു എനിക്ക്;
ഒരു പക്ഷെ ഞാന്‍ നിന്നെ മറന്നു പോയാലോ; ഋതുഭേദങ്ങള്‍ക്കപ്പുറം നീ വീണ്ടും
വന്നണയുമ്പോള്‍ എനിക്ക് നിന്നെ തിരിച്ചറിയാന്‍ കഴിയുമോ?
എന്നും എന്റെ ചോദ്യങ്ങള്‍ക്ക് ഒരു കണ്ണുനീരായിരുന്നു നിന്റെ ഉത്തരം.
നിന്നിലെ എന്നോടുള്ള പ്രണയം പോലും മിഴിനീരില്‍ നീയൊളിപ്പിച്ചുവച്ചു.
ആ മിഴിനീര്‍ചാലില്‍ ഞാന്‍ തേടി നടന്ന ഉത്തരങ്ങളൊന്നും നീയെന്നിലേക്ക്
പകര്‍ന്നതെയില്ല !
ഒടുവില്‍ ഒരു പ്രണയകാലത്തിന്റെ അന്ത്യയാമത്തില്‍
ശിശിരവും യാത്രയാകുമ്പോള്‍;
ഒരു മെഴുകുതിരിപോലെ എന്നിലെരിഞ്ഞ നിന്റെ പ്രണയത്തെ ഓര്‍ക്കാന്‍
ഞാന്‍ എന്താണ് കരുതിവെക്കേണ്ടത് ?
ശിശിരവും യാത്രയാകുമ്പോള്‍;
ഒരു മെഴുകുതിരിപോലെ എന്നിലെരിഞ്ഞ നിന്റെ പ്രണയത്തെ ഓര്‍ക്കാന്‍
ഞാന്‍ എന്താണ് കരുതിവെക്കേണ്ടത് ?
11 comments:
കൊള്ളാം ജിത്തു :-) ഞാനാദ്യമൊന്നു തെറ്റിദ്ധരിച്ചു ;-)
ഇവിടെ നോക്കു
http://twitter.com/#!/sathyavpk/status/20052482314997762
http://twitter.com/#!/sathyavpk/status/20052636677963776
http://twitter.com/#!/sathyavpk/status/20052948398637056
http://twitter.com/#!/sathyavpk/status/20053010675662848
എന്റെ ജിത്തുവിന്‍,
എന്നെ പ്രണയിച്ച നിന്നെ പിരിയാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
പക്ഷേ കാലം എന്നെ അതിനു നിര്‍ബന്ധിതയാക്കി…………………………
എന്നോടൊപ്പം ഒരു വത്സരം കൂടി നിന്നില്‍ നിന്നും അകറ്റുന്ന ത് ആ കാലം തന്നെ…
കാലത്തെ പഴിചാരി യി ട്ട് എന്തു കാര്യം …………….
നിനക്ക് പ്രണയിക്കാന്‍ കാലമിനിയു മേകുo ജനുവരിയും ഫെബ്രുവരിയും ...
ഒടുവില്‍ ഒരു മഞ്ഞുപുതപ്പിനുള്ളില്‍ നിന്റെ പ്രണയം ഏറ്റുവാങ്ങന്‍ ഞാന്‍ എത്തുമ്പോള്‍
എനിക്കായി ഒരിത്തിരി സ്നേഹം മാറ്റി വെക്കില്ലേ നീ ??......
ഒരു മഞ്ഞുതുള്ളിയായി ഞാന്‍ നിന്നില്‍ അണയുന്ന നേരം നീയെന്നെ ഓര്‍ക്കുന്ന കാര്യം
സന്ദേഹ ത്തിന്റെ മുനയില്‍ നില്‍ക്കുന്നു!!!!!!!!!!!!
എന്കിലും എംന്റെ പ്രണയം ഒരു മഞ്ഞുതുള്ളിയായി പുലരികളില്‍, സായന്തനങ്ങളില്‍...
നിന്നെ തേടിയെത്തും.
എന്ന് സ്വന്തം
ഡിസംബര്‍
hai Jithu,
Its again great as usual..
but i think these eyes have more stories to say..can you please look this eyes through a lost lover eye..
"ULLIL NINAKKAY VAKKUKALUDE SAGARAM IRAMBUPOZHUM NISHABDANAYIRUNNU NJAN...MAUNAM ENTE ATTAVUM VALIYA DAURBALYAMAYIRUNNA NALUKAL..ANNORIKKALUM MANASU THURAKKANO SNEHAM VAKKUKALIL OTHUKANO KAZHINJILENIKKU.ATHU ENTE PARAJAYAMAKAM.NALUKAL VARSHANGALAY KOZHINJU.NJAN ANNUM NINNE NSNEHIKKUNNU.PAZHAYA A SNEHAM ENNUM ENTE ATHMAVINTE BHAGAMANU.ANIKU NINNODU SNEHAMANU..ARTHAMILLATHA AVASANAMILLATHA SNEHAM..ORIKKALUM THIRICHU NALKANAKATHE ATHU MANJUPOYENKILUM...ATHO KANAMARAYATHU EPOZHUM ATHU ENNE THEDUNNUVO..ARIYILLENIKKU ONNUM ANNUM ENNUM...ISHTANGALOKEYUM NASHTANGALAY MARIYA JEEVITHA YATHRAYILE SAUBHAGYAMAYIRUNNU NEE..."
sigh!!!! :( :(
vedhanikkunnu Sujith....
wana ma days backkkk... :'( :'( :'(
viraham , njan anubhavikunnu , iniyum ethra naal athanu chodhyam !!!
പുതിയൊരുദയത്തിന് വേണ്ടിയുള്ള അസ്തമയവുമായ് നമുക്കു മുന്നിൽ ഒരു ഡിസംബർ കൂടി…
sujietta, i've to say... that ratheesh guy is good.... nice reply... and december is my favorist month... anything about it, i love them....
https://lakshyamthettiyathoni.blogspot.com
👌
Post a Comment