"അവളുടെ കൈകള്‍ നിറയെ കരിവളകളായിരുന്നു,
കാവിലെ ഉത്സവത്തിനു പോയപ്പോള്‍ അവന്‍ നല്‍കിയ
ഓരോ കുപ്പിവളകളും
അവള്‍ക്കുവേണ്ടി അവന്റെ പേര്ചൊല്ലി വിളിച്ചുകൊണ്ടിരുന്നു.
ഒടുവില്‍; കാവിനരികിലെ ഇടവഴിയില്‍ വീണുകിടന്നിരുന്ന
വളപ്പൊട്ടുകളില്‍ കരിവളകളുടെ കള്ളച്ചിരി ഉണ്ടായിരുന്നു..."
കാവിലെ ഉത്സവത്തിനു പോയപ്പോള്‍ അവന്‍ നല്‍കിയ
ഓരോ കുപ്പിവളകളും
അവള്‍ക്കുവേണ്ടി അവന്റെ പേര്ചൊല്ലി വിളിച്ചുകൊണ്ടിരുന്നു.
ഒടുവില്‍; കാവിനരികിലെ ഇടവഴിയില്‍ വീണുകിടന്നിരുന്ന
വളപ്പൊട്ടുകളില്‍ കരിവളകളുടെ കള്ളച്ചിരി ഉണ്ടായിരുന്നു..."
സ്ത്രീയുടെ സൌന്ദര്യ സങ്കല്പങ്ങള്‍ പാശ്ചാത്യവും കടന്ന്
കടല്‍ കയറിപ്പോയപ്പോള്‍, ഇന്നീ കരിവളകള്‍ക്ക് എന്ത് സ്ഥാനമാണുള്ളത് ?
ഇന്ന് ആരെങ്കിലും കുപ്പിവളകള്‍ അണിയുന്നുണ്ടാകുമോ ?
സ്കിന്‍ ടോണിനും ലുക്കിനും അനുസരിച്ച് ബ്യുട്ടി ആസസറിസ് ട്രൈ ചെയ്യുന്ന
ഇക്കാലത്തെ പെണ്‍കുട്ടികള്‍ക്ക് കുപ്പിവളകള്‍ അണിയുക എന്നത്
കുറച്ചിലുതന്നെ ആയിരിക്കാം...
കരിവളയും ചാന്തും കണ്മഷിയുമെല്ലാം ഒരുകാലത്ത്
പെണ്ണഴകിന്റെ പ്രതീകങ്ങളായിരുന്നത്രേ !
ഇഷ്ടപ്രണയിനിക്ക് കാമുകന്റെ സമ്മാനമായും ഇവ മാറിയിരുന്നു...
ഇന്നിപ്പോള്‍ കരിവളയും കൊണ്ട് ചെന്നാല്‍
ചിലപ്പോള്‍ അന്നത്തോടെ തീരും എല്ലാം.
മൊബൈല്‍ ഫോണും ഐ പോടുമെല്ലാം ആയി മാറി
പ്രണയ സമ്മാനത്തിന്റെ പുതിയ ബിംബങ്ങള്‍...
ഇന്നിപ്പോള്‍ ഞാനീ കരിവളകള്‍ ആര്‍ക്കുവേണ്ടി വാങ്ങിയതാണെന്ന്
ചോദിക്കരുത്... "നിക്ക് നാണാവും ട്ടോ ..."
3 comments:
സുജിത്തേ ഈ പ്രണയോപഹാരം വാങ്ങി വെച്ചതെയുള്ളോ, അതോ കൊടുത്തോ ?
നാളുകള്‍ പിന്നിലേക്ക് ഓടി മറയുമ്പോള്‍, ഈ വളപ്പൊട്ടുകള്‍ ഓരോ കഥയും പറയുന്നുണ്ടാവും...
ഉമ്മറക്കൊലായിലിട്ട ചാരുകസേരയിലിരുന്നു, മഴപെയുന്ന സന്ധ്യകളില്‍, പടിയിലിരിക്കുന്ന ആളോട് പറയുവാന്‍ എന്തെങ്കിലുമൊക്കെ ഇപ്പോളെ കരുതിവേക്കണ്ടേ ? ഓരോ വളതുണ്ടുകളും മനസ്സിലപ്പോള്‍ മാരിവില്ല് തീര്‍ക്കുന്നുണ്ടാവും.ആ 'ഒരാളുടെ' കാതിലും മനസ്സിലും അപ്പോള്‍ അന്നത്തെ ആ വളകളുടെ കിലുക്കം വീണ്ടും മുഴങ്ങുന്നുണ്ടാവും . കാതോര്‍ത്താല്‍ കേള്‍ക്കാം ആ ശബ്ദം
കരിവളയും കരിമണി മാലയുമൊക്കെ പ്രണയത്തിന്‍റെ പ്രതീകമായതോടൊപ്പം ഒരു സംസ്കാരത്തിന്റെ പ്രതീകം തന്നെയായി മാറി .കാവുകളും ഉത്സവങ്ങളും ,പൂരവും, ഇടവഴികളും, ചിന്തിക്കടകളും അങ്ങനെ പലതും ഓര്‍മ്മിപ്പിക്കുന്നു....കാലം കൊട്ടിയടച്ച വാതിലുകള്‍ സുജിത്തിന്‍റെ കരിവളക്കിലുക്കത്തില്‍ വീണ്ടും തുറന്നു....
Superb Jithu kutta..Onnum parayanilla...ente manasil oru valiya Katha undu..oru ammayude evideyum ethatha oru jeevitha yathra..aa katha ezuthan enikku orale kittiyo??
very very thanks to you my dear friend sujith for giving me a chance to remember something.You are absolutely right.hi-techil mungi nilkunna ennathe pranayathinulla oru ormapeduthalanu ethu...go ahead..we are here to support you any time anywhere....
Post a Comment