May 07, 2010

കണ്ണാന്തളിപ്പൂക്കള്‍



നാളിതുവരെ ഞാന്‍ കണ്ണാന്തളിപ്പൂക്കള്‍ കണ്ടിട്ടില്ല, നിങ്ങളോ?
ഇന്നത്തെ പത്രത്തില്‍ ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഒത്തിരി
സന്തോഷം തോന്നി... കാരണം ഏകദേശം രണ്ടു വര്‍ഷം മുന്‍പ്
ഈ പൂക്കള്‍ തേടി കുറെ നടന്നതാ.
എം. ടി. യുടെ "കണ്ണാന്തളിപ്പൂക്കള്‍" എന്ന പുസ്തകം വായിച്ച നാള്‍ മുതല്‍
പലരോടും ചോദിച്ചെങ്കിലും പക്ഷേ ആര്‍ക്കും ഇത്തരം പൂക്കള്‍
കണ്ടതായി അറിവില്ലായിരുന്നു. പുസ്തകതാളുകളിലെ അക്ഷരങ്ങളില്‍ നിന്നും
വായിച്ചറിഞ്ഞ; ഒരിക്കലും കാണാത്ത ആ പൂവിന്റെ
ഗന്ധവും നിറവും മാത്രം മനസ്സില്‍നിന്നും മായാതെ ഒരുപാട് കാലം നിന്നു.
ഇനിയും നേരില്‍ കാണാനാവാത്ത ആ പൂവിനെ പത്രത്താളില്‍
അച്ചടിച്ചുവന്ന പടമായി കാണാനെങ്കിലും ആയല്ലോ !

ഒരു സ്വപ്നം : എന്നെങ്കിലും നമ്മുടെയൊക്കെ ചുറ്റുവട്ടത്തുനിന്നും
എന്റെ ക്യാമറക്ക്‌ വേണ്ടി ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന
ഒരു പിടി കണ്ണാന്തളിപ്പൂക്കള്‍ !


കാടും മേടും മരങ്ങളും നശിപ്പിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത
ഞാനടങ്ങുന്ന സമൂഹത്തിനെ പറ്റി ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു...
ഈ നിലതുടര്‍ന്നാല്‍ നാളെയൊരിക്കല്‍ ചെമ്പരത്തിപ്പൂവും മുക്കുറ്റിയും
ചെമ്പകവുമെല്ലാം ഇതുപോലെ ചിത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന
ഒരു കാലം വന്നേക്കാം...

നാമാലോചിചിട്ടുണ്ടോ;
ഒരു ചെമ്പരത്തിക്കൊമ്പ് ഓടിച്ചു നട്ടിട്ട് എത്ര നാളായി?


================================
Tag: kannanthali pookkal

11 comments:

Anonymous said...

inganathe pookal kaanan poolum kittillennu maathramalla keetittupolum illatha rogangal padarnu panthalikkum.. :(

Anoop said...

പാട്ടുകളിലെ വരികള്‍ക്കിടയിലൂടെയും, എഴുത്തുകാരുടെ ഏറെ ഗൃഹാതുരതനിറഞ്ഞ വാക്കുകളില്‍ കൂടിയും മാത്രം പരിചയമുള്ള കണ്ണാന്തളി കാണണമെന്ന് ശരിക്കും ആഗ്രഹംഉണ്ട് .മനപൂര്‍വം അതിനുവേണ്ടി ശ്രമിച്ചിട്ടോന്നുമില്ല. ചിലപ്പോള്‍ കണ്ടിട്ടുണ്ടാവും ഈ "അക്ഷി പുഷ്പിയെ". ( സംസ്കൃതനാമം ആണ് ). തിരിച്ചറിയാന്‍ പറ്റിയിട്ടുണ്ടാവില്ല. പക്ഷെ വായിച്ചു കുറച്ചറിയാം. ഓണക്കാലത്ത് മാവേലിയോടോപ്പമുള്ള വിഷ്ണു ആയിട്ടാണ് കണ്ണാന്തളിയെ കാണുന്നത്. തൃക്കാക്കരയപ്പന്റെ തലയില്‍ വരെ കേറാന്‍ അവകാശമുണ്ട്‌. ( വിഷ്ണുവിന്‍റെ സാന്നിധ്യമുള്ള പൂവാണെന്ന് പറഞ്ഞു കേട്ടറിവുണ്ട്. ഓണക്കാലത്താണ് കൂടുതലായും ഇവള്‍ പൂവുമായി അണിഞ്ഞോരുങ്ങുന്നത്.
ഇതുപോലെ ഒരു തുണ്ട് കാണുമ്പോള്‍ മഴനൂലില്‍ കൊരുത്ത മുത്തുകള്‍ പോലെ മനസിലേക്ക് ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നു. ഇറയത്തു വീഴുന്ന മഴവെള്ളം പോലെ പെട്ടെന്ന് ഒലിച്ച് പോകുമെങ്കിലും, പ്രതീക്ഷിക്കാതെ പലപ്പോളും വീണ്ടും വീണ്ടും അത് പെയ്തിറങ്ങുന്നു.
മഞ്ഞ കോളാമ്പി പൂവും, കാക്കപ്പൂവും, പിച്ചിയും, മന്ദാരവും ഒക്കെ ഇവിടെ പൂത്തുനില്‍ക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ സന്തോഷം തോന്നാറുണ്ട് .

സുജിത്തിന്‍റെ സ്വപ്നം ഒരുനാള്‍ സഫലമാകും.

Unknown said...

Kannathaliyum Kattu Kurinjiyum Kannadi Nokkum Cholayil...

വിക്രമാദിത്യൻ said...

കൊള്ളാം.. ഇനിയും ഇങ്ങനെയുള്ളത് പ്രതീക്ഷിക്കുന്നു.

Rare Rose said...

കണ്ണാന്തളി പൂക്കളെ കുറിച്ച് പഠിപ്പുരയില്‍ കണ്ടപ്പോള്‍ ഇതു പോലെ ഞാനും ഈ കക്ഷികളെ കണ്ടിട്ടില്ലല്ലോ എന്നാലോച്ചിച്ചിരുന്നു.പക്ഷെ പൂക്കളെ കുറിച്ചോര്‍ക്കാന്‍ എം.ടിയ്ക്കു പകരം വെഞ്ചാമരക്കാറ്റേ എന്ന പാട്ടിലെ കാറ്റ് വീശി വരുന്ന കണ്ണാന്തളിക്കാടായിരുന്നു പ്രധാന കാരണമെന്ന് മാത്രം.:)

Manoraj said...

സത്യം.. തന്നെ.. നാട്ടിൽ നിന്നും ചെത്തി, മന്ദാരം. ഉളസി.,ചെമ്പരത്തി എല്ലാം അപ്രത്യക്ഷമായി.. ശരിക്കും ചിന്തിക്കേണ്ടിയിരിക്കുന്നു

Harish said...

ഇ പൂവിന്റ്റെ പേര് ഇതാണെന്ന് ഇപ്പോല അറിയുന്നെ

Unknown said...

no words to tell thanks a lot

നീലക്കുറിഞ്ഞി said...
This comment has been removed by the author.
നീലക്കുറിഞ്ഞി said...

എം ടി യുടെ രചനകളില്‍ മാത്രം അറിഞ്ഞിട്ടുള്ള കണ്ണാന്തളി ഒരു ചിത്രത്തിലെങ്കിലും കാണാനുള്ള ആഗ്രഹം എന്നെ ഈ കണ്ണാന്തളിയുടെ മുറ്റത്തെത്തിച്ചു..കണ്ണാന്തളി ഭംഗിയും സൌരഭ്യവും നൈര്‍മ്മല്യവും ഉള്ളതാണെന്ന് മനസ്സിലായി...ഭാവുകങ്ങള്‍ !!!

പള്ളിക്കത്തോടൻ said...

kannanthalipokkal.... www.pallickathoanans.blogspot.in