April 09, 2009

വിഷു

കൊന്നമരത്തിന്റെ നനുത്ത ചില്ലകളിലെല്ലാം പോന്കണിപ്പൂക്കള്
കൂടുകൂട്ടിയിരിക്കുകയാണ്.
വിഷുവിനായി പ്രകൃതി ഒരുങ്ങിക്കഴിഞ്ഞു, മേടമാസം ഇങ്ങേത്തുകയെ വേണ്ടൂ.
നമുക്കും ഈ തിരക്കെല്ലാം മാറ്റിവച്ചു ഒരുങ്ങണ്ടേ?
എവിടെയാല്ലേ സമയം?
ന്നാലും വര്ഷാവര്ഷം ഓരോ ഉത്സവങ്ങള്/ആഘോഷങ്ങള്‍ വരുമ്പോഴും
നാം പറയാന് മറക്കാത്ത ഒരു കാര്യമുണ്ട്;
"ഓ എത്ര പെട്ടെന്നാ കഴിഞ്ഞ വിഷു/ഓണം/ക്രിസ്മസ് ഒക്കെ കഴിഞ്ഞു പോയത് ,
ഇന്നലെ കഴിഞ്ഞു പോയത് പോലെയാ തോന്നുന്നത് ..." എന്നൊക്കെ.
ഇത്തവണയും നാമത് പറഞ്ഞിട്ടുണ്ടാവും, അല്ലെങ്കില് പറയാനിരിക്കയായിരിക്കും...
എന്ത്തന്നെയായാലും ഇക്കുറി നമുക്കു വിഷുവിനെ വരവേല്ക്കാം, നിറഞ്ഞ മനസ്സോടെ...

വിഷുവിന്റെ ഓര്മ്മകള് പലര്ക്കും വ്യത്യസ്തമായിരിക്കും .
ഇത്തവണത്തെ വെയിലും തിരഞ്ഞെടുപ്പിന്റെ ചൂടും വിഷു ദിനങ്ങളെ
കുറച്ചെങ്കിലും എരിയിച്ചുകളയും, തീര്ച്ച.
വിഷു പക്ഷികളുടെ പാട്ടു കേള്‍ക്കുംപോഴെങ്കിലും കഴിഞ്ഞു പോയ,
ഇന്നലത്തെ വിഷുവിനെപറ്റി മനസ്സാലെ വായിചെടുക്കാതിരിക്കാന് നമുക്കാവില്ല.
ആദ്യം മനസ്സിലേക്ക് ഓടിയെത്തുക പടക്കവും, കമ്പിത്തിരിയും, മത്താപ്പും ഒക്കെയാവും,
അല്ലെങ്കില് അവയൊരുക്കിയ ശബ്ദവും വര്ണ്ണങ്ങളും ഒക്കെയായിരിക്കും.
പക്ഷെ എനിക്കെന്തോ അവയോടൊക്കെ അല്പം പ്രിയം കുറവായിരുന്നു.
സത്യം പറഞ്ഞാല് പടക്കം കയ്യിലെടുത്തു പൊട്ടിക്കാന് ഇന്നും ഭയമാണ് :)

പിന്നെ, അതിരാവിലെ ഉറക്കമുണര്ന്നു കൈവിരലാലെ പൊത്തിപിടിച്ച ,
കൂമ്പിയ മിഴികള് തുറന്നു കണ് നിറയെ കണ്ട കണിക്കാഴ്ചകള്;
ചെമ്ബുരുളിയില് അടുക്കിവച്ച കണിക്കൊന്ന പൂക്കളും,
കണിവെള്ളരിക്കയും, പൊന്നും, പൊന്‍ തുട്ടും , തിരുരാടയും,
പിന്നെ വാല്‍ കണ്ണാടിയില്‍ തെളിയുന്ന ഉണ്ണികണ്ണനും...
നിലവിളക്കിലെ തിരിനാളത്തിന്റെ പൊന്‍ വെളിച്ചത്തില്‍ തെളിയുന്ന
ആ കഴ്ച്ചയോട് പകരാന് വയ്ക്കാന് മറ്റെന്താനുള്ളത്?

വിഷു കൈനീട്ടത്തിന്റെ ഓര്മ്മകള് കുട്ടികള്ക്ക് ആയിരിക്കും കൂടുതല്‍ ഇഷ്ട്ടം,
മുതിര്ന്നവരുടെ കയ്യില് നിന്നും വാങ്ങിയാല് മാത്രം മതിയല്ലോ. :)
ഇക്കുറി എന്തായാലും കൈനീട്ടം അധികം പ്രതീക്ഷിക്കണ്ട; സാമ്പത്തിക മാന്ദ്യവും,
ഐ ടി ഭാഷയില് പറഞ്ഞാന് Recession ഒക്കെ കാരണം കൊടുക്കല് വാങ്ങല്
ചടങ്ങുകളില് ഒരു "പിടുത്തം", ഒരു കോസ്റ്റ് കട്ടിങ്ങ് ഒക്കെ പ്രതീക്ഷിക്കാം.

മനസ്സിലെന്നും ഞാന് സൂക്ഷിക്കുന്നൊരു കൈന്നീട്ടമുണ്ട്,
അച്ഛമ്മയുടെ കയ്യില്നിന്നും ഒരുപാടു വര്ഷങ്ങള്ക്കു മുന്പ് കിട്ടിയ ആ രണ്ടു രൂപ നോട്ട്.
കാഴ്ച ശക്തിയില്ലെന്കിലും വിഷുവിന്റെ അന്ന് അച്ഛമ്മ തപ്പിപ്പിടിച്ചു മുറുക്കാന് പെട്ടിയുടെ
അടിയില് നിന്നും എടുത്തു എന്റെ കൈമടക്കില്‍ വച്ചുതന്ന ആ രണ്ടു രൂപ നോട്ട്.
"എത്ര രൂപെണ്ട് എന്നറിയില്ല, ന്റെ കയ്യില് ഇത്രേ ഉള്ളു..." എന്നും പറഞ്ഞു.
ഇന്നു ഞാന് തിരിച്ചറിയുന്നു, അതിന്റെ യഥാര്ത്ഥ മൂല്ല്യം,
ഒരു ചെറു നഷ്ട്ട ബോധത്തോടെ.

നിങ്ങള്‍ക്കുമുണ്ടാകും ഇതുപോലുള്ള ഓര്മ്മകളുടെ വിഷുക്കാഴ്ചകള്‍ .
ആവോളം നുകരുക, കണിക്കൊന്ന പൂവില് കിനിയുന്ന തേന്‍തുള്ളി പോലെ...

ഇക്കുറി വിഷുദിനങ്ങളില്‍ കൂട്ടിനായി വേനല്മഴയും എത്തിയത് കൂടുതന്
സന്തോഷിക്കാനുള്ള വകയായി.
വിഷുക്കണികാഴ്ചകള് കണ്ണിലൊതുക്കുമ്പോള്,
പുതുമണ്ണിന്റെ
നേര്ത്ത ഗന്ധവുമായി വന്ന,
ഓര്മ്മകളുടെ ചാറ്റല് മഴത്തുള്ളികളെയും കൈക്കുമ്പിളില് ഒതുക്കാം ...
കൊന്നപ്പൂക്കളില് നിന്നുതിര്ന്ന നന്മയുടെ മഴത്തുള്ളികള്
നെഞ്ചില്
ചേര്‍ത്തുവയ്ക്കാം,
ഇനിയുമൊരു വിഷു വന്നെത്തും വരെ...
അതുവരെ സ്നേഹത്തിന്റെ; നന്മകളുടെ മഞ്ഞപ്പൂക്കള്‍
മനസ്സിന്റെ
നനുത്ത ചില്ലകളില് നിന്നും
കൊഴിഞ്ഞുപോകാതെ നമുക്കു കാത്തുവയ്ക്കം ...

ഏവര്ക്കും വിഷു ആസംസകള് !