February 26, 2009

Footwears



The journey continues...

Through unknown, expected roads.
And on the way, we might have achieved many milestones...
But dont forget the people who have supported/helped so far.
We might have forgotten those faces, or now; in our busy schedule, we dont have
enough time to recollect even their names...
Those loving legends...

Mom, who always combed your hair nicely, who used to scold you for not taking umbrella.
Papa, who used to hold your hands tightly, while at the crowd.
Your favourite teacher cum local guardian who supported you even if you were too naughty...
The rikshaw wala, who waited at school campus with a couple of low cost sweets, at your birthday.
Your friendz at college.
The lab assistant who helped to get the actual readings for Screw Guage n Vernier Caliper :)
That special friend who always completed your assignments, and made your project work done in time, even if he was half way up.
And that guy who forwarded your resume, gave a smashing career for the first time.
And those who offered their shoulders at your bad times to lay on.

Dont ever forget those people...
Never forget the good old days, the paths you've taken.
If you think you've neglected; look at your feet.
You could see a pair of old torn chappal, you cant walk anymore.

So refresh relationship with those people, and get refreshed yourself.
Have a new branded foot wears of love, respect and friendship; and continue your journey...


യാത്ര; ഇനിയും ഒത്തിരി ദൂരമുണ്ട്.
പോയിമറഞ്ഞ വഴിയോരത്തെ അത്താണികള്‍
മനസ്സില്‍ നിന്നും മായാതിരിക്കട്ടെ.

ഇന്നലെ പിന്നിട്ട വഴികളിലെ നൊമ്പരങ്ങള്‍
നമുക്കിവിടെ വലിച്ചെറിയാം.
നടന്നു തേഞ്ഞ മെതിയടികള്‍ മാറ്റി, പകരം
പുതിയ പ്രതീക്ഷകള്‍ ധരിക്കാം.
നാളെയുടെ പുതുനാംബുകളില്‍
ആര്‍ദ്രമായ പാദങ്ങള്‍ ഉറപ്പിച്ചുവയ്ക്കാം.
സ്മരണയുടെ ദൂരസാഗരം തേടി ഇനിയും യാത്രതുടരാം.
ശുഭയാത്ര...



February 16, 2009

നീ.

നിന്നെക്കുറിച് എഴുതുവാന്‍ ആവില്ലെനിക്ക്
പഴകിയ; മഷിയൊഴിഞ്ഞ തൂലിക മാത്രം എന്റെ പക്കല്‍.
നീ എന്നിലലിയുമ്പോള്‍ എനിക്ക് നഷ്ട്ടപ്പെടുന്നത് എന്നെതന്നെയാണ്
ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു;
നീ ഞാനല്ലാതെ മറ്റൊന്നല്ല.

February 12, 2009

Percussion maestro


പെരുവനം കുട്ടന്‍ മാരാര്‍:

Percussion maestro 'Peruvanam Kuttan Marar' is a living legend in Kerala.
Being the limelight of most of "Pooram" festivals in Kerala for the last 3 decades,
performs most of the Melams including Panchavaadhyam and Pancharimelam.

Now itz Utsav Season in Kerala, and you could enjoy his magical Vaadhyams from Utsavas and Poorams.
This year, so far his presence blessed at Ernakulathappan Siva Temple, Poornathrayeesa temple in Ernakulam. One interesting thing I've noticed last couple of years is, the companion who is performing just right to him continues to be the same.
Notice him, he is a short old man(Kelath Aravindassksha Menon)

KuttanMaraar's home ground is Thrissivaperoor(Thrissur).
Poorams/Utsavas in Thrissur are yet to come.
Catch Kuttan Marar at Aarattupuzha Pooram on April-6, 2009.

ഉല്‍സവപറമ്പിലെ സജീവസാന്നിധ്യമായ മേള വാധ്യങ്ങളുടെ തമ്പുരാന്
ആശംസകള്‍. കേരളത്തിലെ മേളപ്രേമികളുടെ കാതുകള്‍ക്ക് ഇമ്പംപകരാന്‍
അങ്ങേക്ക് ഇനിയും ഒരുപാടു വര്‍ഷങ്ങള്‍ സാധിക്കട്ടെ.


Valentine's Day

പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍
നീയെന്‍ ഹൃദയത്തില്‍ കുറിച്ചപ്പോള്‍ നിന്‍ വിരല്‍ തുമ്പില്‍
നോവിന്റെ ചോരത്തുള്ളികളായിരുന്നു.

പ്രണയത്തിന്റെ പൂക്കാലം നീയെന്നില്‍ പകര്‍ന്നപ്പോഴും
എനിക്ക് തിരിച്ചു നല്‍കാനായത് നേര്‍ത്തൊരു മൌനം മാത്രം;
ഗര്‍വ്വിന്റെ മൌനം.

ഇന്നിപ്പോള്‍ കാലങ്ങള്‍ക്കപ്പുറം ഞാനാ പ്രണയം തിരിച്ചറിയുന്നു.
കാലം കുടഞ്ഞിട്ട കടലാസുപൂക്കളില്‍
വീണ്ടും വര്‍ണ്ണങ്ങള്‍ ചാലിക്കാനെന്ന പോലെ.

പക്ഷെ നീയിന്നു ആയിരം ഹൃദയകാതങ്ങള്ക്കപ്പുറത്താണ്.
തിരികെ നല്‍കാന്‍ പ്രണയത്തിന്റെ നറുമഴതുളളികള്‍ മാത്രം ബാക്കി.
നീയിന്നറിയണം;
പരസ്പരം നമുക്കു മിഴികളില്‍ അഭയം തേടാം,
അതിന്റെ ആഴങ്ങളില്‍ നമുക്കു ചാടി മരിക്കാം.

Happy Valentine's Day.
But Please dont wait for a special day to express your love.
Celebrate each day as lovers day.

Love for humanity, love for kindness, love for the existence of this beautiful world.

February 08, 2009

പകല്‍

വീണ്ടുമൊരു പകല്‍.
കഴിഞ്ഞ രാവില്‍ കണ്ട നിനവുകളുടെ നിലാവിനെ ചുട്ടുപോള്ളിക്കാന്‍;
ജീവിത യാഥാര്ത്യങ്ങളാല്‍ എരിന്ജൊടുക്കാന്‍,
വീണ്ടുമൊരു പകല്‍.

"നോവിന്റെ പകല്‍"...

{അവിടെയും മനസ്സിനു ചാമരം വീശാന്‍ പകല്‍-നിനവുകള്‍ ഉണ്ടായേക്കാം !}

News paper


പത്രങ്ങള്‍ ഒരു സംസ്ക്കാരത്തെ പ്രചരിപ്പിക്കുന്നു !
Can you agree with that quote?
Notice that news papers always highlight negative thing every morning.
Telling the colorful stories about negative thoughts, for the sake of their circulation.
Yesterday's sensational news got shifted to inner pages and
its followup is not their responsibility.

ഇലയടയും ചായയും



വാഴയിലയില്‍ ചുട്ടെടുത്ത അടയുടെ സ്വാദും മണവും 
മറക്കനോക്കുമോ എന്നെങ്കിലും. 
നാല് മണിക്ക് സ്കൂള്‍ വിട്ടു വരുമ്പോള്‍ ചായയും ഇലയടയും കരുതി 
കാത്തിരിക്കുന്നുണ്ടാവും അമ്മ. 
നമ്മുടെയൊക്കെ ഓര്‍മ്മകളില്‍ എന്നും 
മായാത്ത ചിത്രമായി ഒരമ്മക്കിളി ഉണ്ടാവും തീര്‍ച്ച. 
കണ്‍സ്യൂമര്‍ സംസ്കാരം വളര്ന്നു വരുമ്പോള്‍ മറക്കരുത്; 
നമുക്കു നഷ്ട്ടമായ ആ നല്ല നാളുകളെ; സ്വാദിന്റെ രസക്കൂട്ടുകളെ.

Hold the warmth of trust.




Hold the hands of your beloved ones often for
itz the way of showing love, trust and more.
Have you ever hold the hands of other people?
Itz not only to show romance and love;
but itz a warm feeling which cant express.

Yes, I used to.
Used to hold hands of grandmas, my sister, my ever loving friendz....

Hand-holding has become less and less common in a world
that emphasizes individuality and self-reliance in relationships.
Some people might think that if they are seen holding hands
with their significant other,
they might be looked at as too sappy or dependant.

Holding hands on a regular basis will make you
more comfortable with each other,
soothe your mood during stressful times,
and is a great way to show the world how proud you are
to be with your special someone.
If you aren’t in the habit of holding hands
with your beloved ones, today is a great day to start!

Beach



Varkkala beach.
There is a holy place near the shore, known as "Paapa Naasini".
The stream of water consider to be holy and heals all skin deseases.
This place is hardly 3 Kms from Varkkala Railway station,
Trivandrum district.

പൂവന്‍കോഴി


കൊക്കര കോ.. ക്കോ ..



ചാരുകസേര



അന്യമാകുന്ന പഴയ ഇഷ്ട്ടങ്ങള്‍...

സാധിക്കുമെന്കില്‍ നമുക്കു തിരികെ കൊണ്ടു വരാം 
ആ പഴയ ഇഷ്ട്ടങ്ങളെ.

ഊണൊക്കെ കഴിഞ്ഞ്, ചാരുകസേരയില്‍ ഇരുന്ന്,
സുഖായിട്ടൊന്ന്  മുറുക്കി, ഉമ്മറകോലായില്‍ 
നീണ്ടു നിവര്‍ന്ന് അങ്ങനെ കിടക്കണം;
'മ്മടെ മംഗലശ്ശേരി നീലകണ്ഠന്‍ പറഞ്ഞപോലെ...

കരോള്‍



കോട്ടയം മാര്‍ തോമ പള്ളിയിലെ കരോള്‍ ഗാനാലാപനം
(2008-Dec-24)

നന്മകളുടെ നക്ഷത്രദീപം തെളിഞ്ഞ ഡിസംബറിലെ ഒരു രാത്രി.
ക്രിസ്തുമസ് ആഘോഷിക്കാന്‍ പോയതാ, 
കോട്ടയത്തുള്ള എന്റെ കൂട്ടുകാരന്റെ വീട്ടില്‍....

നാട്ടുവഴി



നാട്ടുവഴികളിലൂടെ ഒരു പ്രയാണം...
ഏറണാകുളത്തെ 
തിരുവാണിയൂര്‍ ഗ്രാമത്തില്‍ നിന്നും എടുത്ത ചിത്രം.
 

പടവുകള്‍


ഇളം പോക്കു വെയില്‍ ചായുന്ന 
കല്‍പ്പടവുകള്‍.

ആമ്പലും അടക്കയും


പച്ച അടക്കയും, പിന്നെ 
കുറെ പൊന്നാമ്പല്‍ പൂക്കളും.

പലഹാരക്കട


പലഹാര കട.
ഒരു ഉത്സവ കാഴ്ച !


തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശന്‍ ക്ഷേത്രത്തിലെ 
വൃശ്ചികോത്സവം നാളുകളില്‍ എടുത്ത ചിത്രം.

മഴ പെയ്യുമ്പോള്‍


മഴത്തുള്ളികള്‍...
വിണ്ണിലെ നന്മകളെല്ലാം മണ്ണിലേക്ക്.

തെക്കേ തൊടിയില്‍ പുതുമഴതുള്ളികള്‍ പെയ്തിറങ്ങുമ്പോള്‍ 
ഞാനും ആഗ്രഹിക്കാറുണ്ട്; 
ഉടുപ്പെല്ലാം നനഞ്ഞു, മഴചാലില്‍ ഇറങ്ങി, 
അതില്‍ അലിഞ്ഞില്ലാതാവാന്‍...
ഞാന്‍ ഉണ്ടാക്കി വിടുന്ന കളിവഞ്ചിയിലെ അമരക്കാരന്‍ ആവാന്‍ !


നൊസ്റ്റാള്‍ജിയ


പുസ്തകവും വായനയും ചിത്രങ്ങളും കവിതകളും എല്ലാം 
ഡിജിറ്റല്‍ യുഗത്തിന് വഴിമാറുമ്പോഴും, 
മനസ്സില്‍ നിന്നും അവയെ പടിയിറക്കാതെ
കാവ്യഗീതികളുടെ നിറക്കൂട്ടുകളായി എന്നും നമുക്കവയെ സൂക്ഷിച്ചുവയ്ക്കാം;
പുസ്തക താളുകളില്‍ നാം പണ്ട് ഒളിപ്പിച്ചുവച്ച മയില്‍പ്പീലിതുണ്ടുകള്‍ പോലെ.



ഓം അഗ്നിയില്‍


കര്‍പ്പൂര തിരിനാളങ്ങള്‍ കഥ പറയുമ്പോള്‍...



  
അമ്പലത്തിലെ ഉത്സവത്തിന്
വീടുമുറ്റത്ത് ഓം നാളമായി കര്‍പ്പൂരം കത്തിച്ചപ്പോള്‍...