September 10, 2020

ഇപ്പോഴും 'പണി' തരുന്ന Sonia Miss

പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ 
അദ്ധ്യാപനത്തിന്റെ 25 വർഷങ്ങൾ 
ഇന്ന് പൂർത്തിയാക്കുന്ന ഞങ്ങളുടെ സോണിയ മിസ്സിന് 
എല്ലാ ആശംസകളും നേരുന്നു.

സോണിയ മിസ്സിന്റെ, കാൽ നൂറ്റാണ്ട് പിന്നിടുന്ന 
അധ്യാപനത്തിന്റെ ഈ സുദിനത്തിൽ 
പഴയൊരു വിദ്യാർത്ഥി എന്ന നിലയിൽ 
എനിക്ക് ഓർത്തെടുക്കാവുന്ന കുറച്ചു കാര്യങ്ങൾ 
ഇവിടെ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു...



2020 സെപ്റ്റംബർ 10 : പ്രളയകാലത്തെ അതിജീവനം...

ഞാൻ പഠിച്ച കലാലയത്തിലെ ഒരു അനിയത്തിക്കുട്ടി 
കീർത്തി ഇന്നെനിക്കൊരു WhatsApp മെസേജ് അയച്ചു. 
ഭർത്താവിന്റെ കൂടെയുള്ള ഒരു സെൽഫി ചിത്രവും 
കൂടെയുണ്ടായിരുന്നു, ഇന്നലെ ആയിരുന്നുവത്രെ 
ആ കുട്ടിയുടെ വിവാഹം. 
കൊറോണക്കാലത്തെ വിവാഹത്തിന്റെ വിശേഷത്തിനപ്പുറം 
കീർത്തിയുടെ(പണ്ട് എന്റെയും) അധ്യാപികയെകുറിച് പറയാനാണ് ഞാനിതെഴുതുന്നത്. 

2018 ലെ പ്രളയകാലത്ത് ആണ് സോണിയ മിസ്സ് 
തന്റെ ക്ലാസ്സിലെ കീർത്തിയുടെ വീടിന്റെ 
അവസ്ഥയെക്കുറിച്ചു പറയുന്നത്. 
മിസ്സ് പിറ്റേ ദിവസം അവിടെ പോയി. 
കാലവർഷത്തിന്റെ കുത്തൊഴുക്കിൽ 
അപ്രതീക്ഷിത പ്രളയജലത്തിൽ അവരുടെ വീട് 
വാസയോഗ്യമല്ലാതായി, തേയ്ക്കാത്ത ചുവരുകളിലെ 
ഇഷ്ടികകൾ തെന്നിമാറി ഏതുനിമിഷവും വീഴാം. 
ആ അച്ഛനുമമ്മയും രണ്ടു മക്കളും അടുത്തൊരു വീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു, മിസ്സ് പറഞ്ഞു നമുക്ക് 
എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമാവും. 
സോണിയ മിസ് തന്നെ എല്ലാറ്റിനും മുൻകൈ എടുത്തു, 
പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും 
കൈ കോർത്തപ്പോൾ ദിവസങ്ങൾക്കുള്ളിൽ കീർത്തിയുടെ 
വീട് മുന്പത്തേക്കാളും നല്ലൊരു വീടാക്കി കൊടുക്കാൻ കഴിഞ്ഞു. 



ചുവരുകൾ തേച്ചു, വീഴാറായ ഉമ്മറ കോലായ നന്നാക്കി, പുറകിൽ ട്രേസ് അടിച്ചു അടുക്കളയും നന്നാക്കി. കറണ്ട് കണക്ഷൻ മാത്രമുണ്ടായിരുന്ന വീട്ടിൽ എല്ലാ മുറികളിലേക്കും ലൈൻ വലിച്ചു ലൈറ്റും ഫാനും ഇട്ടു കൊടുത്തു. ജനാലകൾ വച്ചു വാതിലും ശരിയാക്കിയപ്പോൾ അടച്ചുറപ്പുള്ളൊരു വീടായി മാറി. കുട്ടികൾക്ക് പഠിക്കുവാനും ആ കുടുംബത്തിന് സുരക്ഷിതമായി ജീവിക്കുവാനും ഉള്ളൊരു കൂടൊരുക്കുകയായിരുന്നു സോണിയ മിസ്സ്. 

തന്റെ വിദ്യാർത്ഥിനിയുടെ അന്നത്തെ അവസ്ഥയിൽ 
എങ്ങനെ കൈ താങ്ങായി നിൽക്കാമെന്ന് സോണിയ 
മിസ്സിന് നല്ല ധാരണയുണ്ടായിരുന്നു. 
ടെക്‌നോളജി പഠിപ്പിക്കൽ മാത്രമല്ല വിദ്യാർത്ഥികളുടെ 
മനസ്സ് കണ്ട്, അവരെ എങ്ങനെ ചേർത്തു പിടിക്കണമെന്നും 
മിസ്സിന് അറിയാമായിരുന്നു എന്ന് ബോധ്യമായ ദിനങ്ങൾ. 
ആ കരുതൽ ആണ് എന്നേക്കാൾ എത്രയോ വർഷം ജൂനിയർ 
ആയ കീർത്തിയെ പരിചയപ്പെടാൻ കാരണം. 

2019 ലെ മഴക്കാലത്തിനൊടുവിൽ കീർത്തിയും അമ്മയും 
സോണിയ മിസ്സിനെ വിളിച്ചിരുന്നുവത്രെ; 
വീണ്ടും നന്ദി പറയാൻ...

അവരുടെ ഓർമ്മകളിൽ മഴക്കാലത്ത് 
ആ വീട്ടിൽ ചോർന്നൊലിക്കാതെ കിടന്നുറങ്ങാൻ 
കഴിയില്ലായിരുന്നുവത്രേ.
മിസ്സിന്റെ മുൻവർഷത്തെ ഇടപെടൽ കാരണം ഒരു മഴക്കാലവും 
പിന്നീടുള്ള ഋതുക്കളും ഒരു കുടുംബത്തിനെ 
എങ്ങനെ കാത്തുപോരുന്നു എന്നതിന്റെ 
വാക്കുകൾ കൊണ്ട് പറയാവുന്ന നന്ദി ആയിരുന്നു അവരുടെ ആ പറച്ചിൽ.

വർഷങ്ങൾക്കു ശേഷം ആ വീട്ടിൽ കീർത്തിയുടെ 
കല്ല്യാണവും നടന്നിരിക്കുന്നു. 
അയച്ചു തന്ന ആ ചിത്രം സൂക്ഷിച്ചു നോക്കിയാൽ അറിയാം,
ആ ചുവരുകളിൽ, അവരുടെ ജീവിതത്തിലും വർണ്ണങ്ങൾ 
ചാലിക്കാൻ ഒരു പ്രതലവും കൂടിയാണ് സോണിയ മിസ്സ് 
ഒരുക്കി കൊടുത്തത്. അനേകം നേട്ടങ്ങൾക്കു ഇടയിലും 
അധ്യാപകരുടെ ജീവിതത്തിൽ  ചില വർണ്ണങ്ങൾ 
ഇങ്ങനെ മായാതെ കിടക്കും; 
സഹപ്രവർത്തകർക്കും പഠിപ്പിച്ച കുട്ടികൾക്കും പ്രചോദനമായി...
::::::::::::::::::::::::::::::::::::::::::::::::

2016 ഓഗസ്റ്റ് 15 : ഗ്രാമീണ വായനശാലയിൽ 
സോണിയ മിസ്സും CS Department ലെ അദ്ധ്യാപകരും 
കുട്ടികളും ചേർന്ന് കോനിക്കരയിലെ ഗ്രാമീണ വായനശാലയിൽ 
OutReach ന് വന്നത് ഓർക്കുന്നു.
നൂറോളം പുസ്തകങ്ങൾ ആണ് സോണിയ മിസ്സ് ആ 
വായനശാലക്ക് കൈമാറിയത്.

അന്ന്, ഗ്രാമത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് 
കമ്പ്യൂട്ടർ സാക്ഷരത യജ്ഞം തുടങ്ങി വയ്ക്കുന്നത് 
സോണിയ മിസ്സിന്റെ നേതൃത്വത്തിലാണ്. 
അദ്ധ്യാപകരും കുട്ടികളും ചേർന്ന് ക്ളാസുകൾ എടുത്തു; 
കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനവും കൊടുത്തു. 
HOD ആണെന്ന് പറഞ്ഞു മാറി നിൽക്കാതെ ഗ്രാമീണരായ 
സാധാരണ ക്കാർക്കിടയിൽ ജാടയില്ലാതെ ഇടപഴകുന്നതൊക്കെ 
ഏതൊരാൾക്കും കണ്ടു പഠിക്കാവുന്നതാണ്. 



തൊട്ടടുത്ത വർഷം ഏറ്റവും മികച്ച അദ്ധ്യാപികയ്‌ക്കുള്ള 
MM Ghani അവാർഡ് മിസ്സിനെ തേടിയെത്തിയപ്പോൾ 
അതേ വായനശാലയുടെ Merit Award അവാർഡ് 
ദാനച്ചടങ്ങിലെ (2017 ഓഗസ്റ്റ് 15)
വിശിഷ്ടാതിഥിയായി സോണിയ മിസ്സ് വീണ്ടും അവിടെയെത്തി.
ലളിതവും മികവാർന്നതുമായ അന്നത്തെ പ്രസംഗം യുവതയെ 
പ്രചോദിപ്പിക്കുന്നതായിരുന്നു.



എന്നെ കോളേജിൽ പഠിപ്പിച്ച ആ അധ്യാപികയ്ക്ക് 
രണ്ടാഴ്ച മുൻപ് ഓൺലൈൻ ക്ലാസ് എടുക്കുന്നതിനിടെ 
സ്ട്രോക്ക് വന്നു, ഇപ്പോഴും ചികിത്സയിലാണ്. 
വളരെ പെട്ടെന്ന് രോഗമെല്ലാം ബേദമായി ദിനംപ്രതി 
ആരോഗ്യവതിയായി തിരികെ വരുന്നു എന്നാണു 
മറ്റ് അധ്യാപകരിൽ നിന്നും അറിയാനിടയായത്. 
ഈ കുറിപ്പ് മിസ്സ് ഇന്ന് കാണാനിടയാകുമോ 
എന്നെനിക്കറിയില്ല. എങ്കിലും എഴുതുകയാണ്...
::::::::::::::::::::::::::::::::::::::::::::::::

21 വർഷങ്ങൾക്കു മുൻപാണ് സോണിയ മിസ്സ് എന്നെ 
കോളേജിൽ പഠിപ്പിക്കുന്നത്. കമ്പ്യൂട്ടർ സയൻസിന്റെ 
ആദ്യപാഠങ്ങൾ ഹരിശ്രീ കുറിച്ചത് മിസ്സിൽ നിന്നുമാണ്. 
പഠിപ്പിക്കാൻ മാത്രമല്ല 
ക്ളാസ് കട്ട് ചെയ്തു ഡാൻസ് പ്രാക്ടീസിന് പോകാനായാലും 
സെമിനാർ സംഘിടിപ്പിക്കാനായാലും മിസ്സ് 
കട്ട സപ്പോർട്ട് ആണ്. 
പഠന കാലത്തും അവിടെ നിന്നും 2002 ൽ പഠിച്ചിറങ്ങിയ 
ശേഷവും അദ്ധ്യാപിക എന്നതിനപ്പുറം ഒരു സൗഹൃദം 
സോണിയ മിസ്സിനോടുണ്ട്.

എത്രയോ അവസരങ്ങൾ മിസ്സ് തന്നിരിക്കുന്നു. 
2006 ൽ അന്ന് ആദ്യമായൊരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ 
കമ്പ്യൂട്ടർ സയൻസ് Department Inaguration ചെയ്യാനുള്ള 
അവസരം നൽകിയത് സോണിയ മിസ്സാണ്. 

പിന്നീട് International Seminar ൽ IT Industry Expert 
ആയി ക്ഷണിച്ചു അവസരം നൽകിയതും മിസ്സ് തന്നെ. 
NAAC ന്റെ ഭാഗമായി Department Library തുടങ്ങാനും 
Skill Development ന്റെ ഭാഗമായി കുട്ടികൾക്ക് Laptop നൽകാൻ 
പദ്ധതിയിട്ടതും  എല്ലാം മിസ്സ് ആണ്.
പ്രജ്യോതിയുടെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ Staff Convenor ആയും 
സോണിയ മിസ്സ് ഏറെ വർഷം കൂടെത്തന്നെയുണ്ടായിരുന്നു.
എന്തിന് ഈ കോവിഡ് കാലത്തും കോളേജിൽ Webinar നടത്താൻ 
എനിക്ക് അവസരം നൽകിയതും സോണിയ മിസ്സാണ്. 
ഒരു Autonomous College ന്റെ Board Of Studies പാനലിൽ എന്നെ 
കൂടെയിരുത്തിയതും സോണിയ മിസ്സാണ്.
::::::::::::::::::::::::::::::::::::::::::::::::

ചുരുക്കി പറഞ്ഞാൽ, രണ്ടു പതിറ്റാണ്ട് മുൻപാണ് പഠിപ്പിച്ചതും 
assignment തന്നതും; എന്നാലും ഇപ്പോഴും "പണി" തരുന്നൊരു 
മിസ്സാണ് മ്മടെ സോണിയ മിസ്സ്. :)
പക്ഷേ അതൊന്നും "എട്ടിന്റെ" ആയിരിക്കില്ല എന്ന് മാത്രം, 
മറിച് അതെല്ലാം കൂടുതൽ വളരാനും explore ചെയ്യാനുമുള്ള 
അവസരങ്ങൾ ആയിരുന്നു. 

അവസരങ്ങളുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് ഒരുക്കി കൊടുക്കുന്നവരാണ് യഥാർത്ഥത്തിൽ അദ്ധ്യാപകർ. 

25 അല്ല അധ്യാപനത്തിന്റെ 100 വർഷങ്ങൾ ഇനിയും മിസ്സിനെ 
കാത്തിരിക്കട്ടെ എന്നാശംസിക്കുന്നു. 
മിസ്സ്ന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളും സഹപ്രവർത്തകരും 
മാനേജ്‌മെന്റും പ്രാർത്ഥനയിലാണ്, 
എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു മുമ്പത്തേക്കാൾ 
ആരോഗ്യവതിയായി തിരികെയെത്താൻ...
കുസൃതി നിറച്ച ആ ചിരി കാണാൻ...

സ്നേഹാദരങ്ങളോടെ,
സുജിത്ത് E S
ക്ലാസ് നമ്പർ 27, 
മൂന്നാമത്തെ ബഞ്ച് രണ്ടാമത്തെ ഗഡി,
1999-2002 Batch കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷം. 
റാങ്ക് ഒന്നും വാങ്ങിച്ചിട്ടില്ല (ആ ടൈപ്പ് അല്ല) 

15 comments:

GALE JOY CHETTUPUZHA said...

😘😘👌👌👌

Deepthi M Pisharody said...

😍

Unknown said...

👌👌

GALE JOY CHETTUPUZHA said...
This comment has been removed by the author.
GALE JOY CHETTUPUZHA said...

ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ

Computer Science എന്ന വിഷയം ഗ്രഹിക്കാൻ എന്ത് കൊണ്ടോ ഞാൻ വളരെ പുറകിൽ ആയിരുന്നു.എനിക്ക് അത് വഴങ്ങുന്ന വിഷയം അല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം. എന്നിട്ടും പ്രജ്യോതിയിൽ ആ വിഷയം തന്നെ മുഖ്യ വിഷയംആയി എടുത്ത തീരുമാനം ഈ നിമിഷം വരെ തെറ്റായി തോന്നിയിട്ടില്ല. അതിന്റെ ഏക കാരണം പ്രജ്യോതിയിലെ Computer Science Department അന്നത്തെ HOD ആയിരുന്ന ഇന്നത്തെ Vice Principal കൂടി ആയ Sonia miss മാത്രം ആണ്. (അല്ലെങ്കിൽ എന്നേ dropped out ആകേണ്ട ആളായിരുന്നു ഞാൻ 🙄)
ആ വിഷയം pass ആയതിന്റെ മുഖ്യ കാരണം miss തന്നെ ആയിരുന്നു. മിസ്സിന്റെ students ശ്രീകല മിസ്സിന്റെയും ദീപ്തി മിസ്സിന്റെയും മറ്റുള്ള അധ്യാപകരുടെയുടെയും സഹായവും ചെറുതല്ലായിരുന്നു.പരീക്ഷ അടുക്കാറായപ്പോൾ സോണിയ മിസ്സിന്റെ വീട്ടിലേക്കു പോയതും ഭക്ഷണം കഴിക്കാൻ പോലും മറന്നു മിസ്സ്‌ ഞങ്ങൾക്ക് പറഞ്ഞു തന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കുന്നു.പഠിക്കാൻ 'മിടുക്കി'ആയിരുന്ന കാരണം Computer Science പഠിപ്പിച്ചിരുന്ന മറ്റൊരു അധ്യാപകന്റെ ക്ലാസ്സിൽ മിഖ്യ ദിവസങ്ങളിലും ഞാൻ 'out' standing ആയിരുന്നു.ഹൃദയം കൊണ്ടു പഠിപ്പിക്കുന്ന ഓരോ അധ്യാപകർക്കും അവരുടെ ഓരോ വിദ്യാർത്ഥിയും സ്വന്തം കുഞ്ഞുങ്ങളെ പോലെ ആണ്.ഏതെങ്കിലും വിദ്യാർത്ഥിക്ക് ഒരു വേദന ഉണ്ടായാൽ അവരുടെ മനസ്സും ഒപ്പം വേദനിക്കും.അങ്ങനെ കുറച്ചു അധ്യാപകർ ഉണ്ടായിരുന്നു ആ കുന്നിൻ മുകളിൽ.എങ്കിലും ഈ അധ്യാപികക്ക് ഒരു പ്രത്യേക കഴിവ് തന്നെ ആയിരുന്നു.അവരുടെ ഒരു കരസ്പർശം കൊണ്ടു,ഒരു തലോടൽ കൊണ്ടു,മനസ്സ് തകർന്നിരിക്കുന്ന ഏതു വിദ്യാർത്ഥിയും ദ്രുതഗതിയിൽ ഉയർത്തെഴുന്നേൽക്കാറുണ്ട്. അല്ലെങ്കിലും അതല്ലെ ശരി ആയ അധ്യാപനവും.എല്ലാവർക്കും പഠിച്ചു rank വാങ്ങാൻ പറ്റില്ലല്ലോ!സിലബ്ബസിനു പുറത്തുള്ള കാര്യങ്ങൾ ക്ലാസ്സ്‌ റൂമിന് പുറത്തു പോയാൽ തന്നെയേ പഠിക്കാൻ പറ്റൂ.😉
അങ്ങനെ ഒരു ദിവസം എന്നെ കമ്പ്യൂട്ടർ ലാബിൽ നിന്നും സർ get out അടിച്ചു! (സ്വാഭാവികം)
അപ്പോഴത്തെ വിഷമത്തിന് ഞാൻ കോളേജിൽ നിന്നും പുറത്തേക്കു ഇറങ്ങി പോയി.
വീട്ടിലേക്കുള്ള bus കാത്തു നിൽക്കുമ്പോഴാണ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകാത്ത ആ അനുഭവം എനിക്കുണ്ടായത്.
അങ്ങേ അറ്റം ഹൃദയ വേദനയോടെ ആകാം ഞാൻ ആ കുന്നു ഇറങ്ങിയത് എന്ന് മനസ്സിലാക്കിയ ഒരാൾ ആ കോളേജിൽ ഉണ്ടായിരുന്നു. അതുകൊണ്ടാകണം സോണിയ മിസ്സിന്റെ പ്രിയപ്പെട്ട ശിഷ്യ,ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചർ ശ്രീകല മിസ്സ് തന്നെ എന്നെ കൂട്ടി കൊണ്ടു വരുവാൻ നിയോഗിക്കപ്പെട്ടത്. കുന്നു ഇറങ്ങി ബസ് സ്റ്റോപ്പിൽ എത്തിയ ശ്രീകല മിസ്സ് വല്ലാതെ പരിഭ്രമിച്ചു കാണപ്പെട്ടു. എന്നെ കണ്ടപ്പാടെ മിസ്സ്‌ എന്നെ ചേർത്ത് പിടിച്ചു,ആശ്വസിപ്പിച്ച് കൂട്ടി കൊണ്ടു പോയി. കുന്നു കയറി മുകളിൽ എത്തിയപ്പോൾ അവിടെ എന്നെയും കാത്തു ഒരാൾ നിൽക്കുന്നുണ്ടായിരുന്നു.കാണാതെ പോയ സ്വന്തം കുഞ്ഞിന്റെ വരവും കാത്തു ഒരമ്മ! എന്നെ ദൂരെ നിന്ന് കണ്ടപ്പോഴേ ആ അമ്മ ഓടി എന്റെ അടുത്തെത്തി.ഞാൻ കാണിച്ച അതിക്രമത്തിന് എന്നെ ശകാരിക്കാതെ എന്റെ മാനസിക അവസ്ഥ മനസ്സിലാക്കികൊണ്ടു അവർ എന്നെ ചേർത്തുപിടിച്ചു. "വിഷമിക്കണ്ട,മിസ്സ്‌ ഉണ്ട് കൂടെ"എന്ന് പറഞ്ഞു കൊണ്ടു എന്റെ നെറുകയിൽ തലോടി.♥️ തകർന്നുപോകുമായിരുന്ന എന്നെ ചേർത്തു പിടിക്കാൻ മിസ്സിന് അൽപ്പം പോലും ആലോചിക്കേണ്ടി വന്നില്ല.അത് തന്നെ അല്ലെ അധ്യാപനത്തിന്റെ ശരി ആയ അർത്ഥവും. ഒരാൾക്ക് കൊടുക്കാൻ ഏറ്റവും എളുപ്പം പറ്റുന്നത് സ്നേഹം ആണ്.കരുതൽ ആണ്. ഒരിറ്റു സാന്ത്വനം ആണ്.പലരും അത് നൽകാൻ മടിക്കുമ്പോൾ മിസ്സിന്റെ എല്ലാ വിദ്യാർത്ഥികൾക്കും മിസ്സ്‌ അത് മതിയാവോളം പകർന്നു നൽകി.ഏറ്റവും നന്നായി ഞങ്ങളെ പഠിപ്പിച്ചു. ഇതിലും അപ്പുറം ഒരു അധ്യാപികക്കു എങ്ങനെ ആണ് ആകാൻ കഴിയുക.ഒരു മനുഷ്യന് എങ്ങനെ ആണ് ആകാൻ കഴിയുക.

പ്രിയപ്പെട്ട സോണിയ മിസ്സേ, മിസ്സിന്റെ സ്നേഹവും,തലോടലും,സാന്ത്വനവും,നന്മയും അനുഭവിക്കാൻ അനേകായിരം വിദ്യാർത്ഥികൾ കാത്തു നിൽക്കുന്നുണ്ട്. പഴയതിനെക്കാളും ഊർജസ്വലയായി മിസ്സ്‌ തിരിച്ചു വരണം. തിരിച്ചു വന്നേ പറ്റൂ. 😘❤😘

എന്ന്
മിസ്സിന്റെ സ്നേഹവും കരുതലും മതിയാവോളം അനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഒരു വിദ്യാർത്ഥിനി ♥️

Gale Joy Chettupuzha
BSc Computer Science
2006-2009 Batch.

Suja said...

She is a gem..😘😘😘😘

renuka said...

സോണിയ മിസ്... ഇഷ്ടം

Unknown said...

My wife's mother by all means. Her favourite teacher, her mentor, her everything, even I am second to her when Sonia miss is around :). May she come to her full health in all means as soon as possible. My prayers.

bhavya menon said...

Sujithetta, She has always a pleasant face and a mind to ask about our wellness. Let she come back soon. Prayers 🙏🙏🙏🙏

Unknown said...

സോണിയ മിസ്സ് ഏറെ ഇഷ്ടം

Unknown said...

Great words of love n gratitude... I shall convey regards of all you to your dear teacher.
Continue prayers.. Let our treatment be blessed by lord almighty... Let ur miss come back to her great profession.. at the earliest... Dr. Remya.

Unknown said...

As heared of Soniya Ma'am,there is no words for me to say anything bcz she was done such a great things in our society and also for many low economical satus students. She is an ideal teacher.... Including me... God bless you Ma'am and God bless your family 🙏

Unknown said...

Thank you Dr. We wish the same and prayers.

Unknown said...

Thank you Dr. We wish the same and prayers.

Maidhili Mohan K said...

Sujithetta.. Nallezhuth.. Praying for sonia ms...