പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ
അദ്ധ്യാപനത്തിന്റെ 25 വർഷങ്ങൾ
അദ്ധ്യാപനത്തിന്റെ 25 വർഷങ്ങൾ
ഇന്ന് പൂർത്തിയാക്കുന്ന ഞങ്ങളുടെ സോണിയ മിസ്സിന്
എല്ലാ ആശംസകളും നേരുന്നു.
സോണിയ മിസ്സിന്റെ, കാൽ നൂറ്റാണ്ട് പിന്നിടുന്ന
അധ്യാപനത്തിന്റെ ഈ സുദിനത്തിൽ
പഴയൊരു വിദ്യാർത്ഥി എന്ന നിലയിൽ
എനിക്ക് ഓർത്തെടുക്കാവുന്ന കുറച്ചു കാര്യങ്ങൾ
എനിക്ക് ഓർത്തെടുക്കാവുന്ന കുറച്ചു കാര്യങ്ങൾ
ഇവിടെ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു...
2020 സെപ്റ്റംബർ 10 : പ്രളയകാലത്തെ അതിജീവനം...
ഞാൻ പഠിച്ച കലാലയത്തിലെ ഒരു അനിയത്തിക്കുട്ടി
കീർത്തി ഇന്നെനിക്കൊരു WhatsApp മെസേജ് അയച്ചു.
ഭർത്താവിന്റെ കൂടെയുള്ള ഒരു സെൽഫി ചിത്രവും
കൂടെയുണ്ടായിരുന്നു, ഇന്നലെ ആയിരുന്നുവത്രെ
ആ കുട്ടിയുടെ വിവാഹം.
കൊറോണക്കാലത്തെ വിവാഹത്തിന്റെ വിശേഷത്തിനപ്പുറം
കീർത്തിയുടെ(പണ്ട് എന്റെയും) അധ്യാപികയെകുറിച് പറയാനാണ് ഞാനിതെഴുതുന്നത്.
കൊറോണക്കാലത്തെ വിവാഹത്തിന്റെ വിശേഷത്തിനപ്പുറം
കീർത്തിയുടെ(പണ്ട് എന്റെയും) അധ്യാപികയെകുറിച് പറയാനാണ് ഞാനിതെഴുതുന്നത്.
2018 ലെ പ്രളയകാലത്ത് ആണ് സോണിയ മിസ്സ്
തന്റെ ക്ലാസ്സിലെ കീർത്തിയുടെ വീടിന്റെ
അവസ്ഥയെക്കുറിച്ചു പറയുന്നത്.
മിസ്സ് പിറ്റേ ദിവസം അവിടെ പോയി.
കാലവർഷത്തിന്റെ കുത്തൊഴുക്കിൽ
അപ്രതീക്ഷിത പ്രളയജലത്തിൽ അവരുടെ വീട്
അപ്രതീക്ഷിത പ്രളയജലത്തിൽ അവരുടെ വീട്
വാസയോഗ്യമല്ലാതായി, തേയ്ക്കാത്ത ചുവരുകളിലെ
ഇഷ്ടികകൾ തെന്നിമാറി ഏതുനിമിഷവും വീഴാം.
ആ അച്ഛനുമമ്മയും രണ്ടു മക്കളും അടുത്തൊരു വീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു, മിസ്സ് പറഞ്ഞു നമുക്ക്
എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമാവും.
സോണിയ മിസ് തന്നെ എല്ലാറ്റിനും മുൻകൈ എടുത്തു,
പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും
കൈ കോർത്തപ്പോൾ ദിവസങ്ങൾക്കുള്ളിൽ കീർത്തിയുടെ
കൈ കോർത്തപ്പോൾ ദിവസങ്ങൾക്കുള്ളിൽ കീർത്തിയുടെ
വീട് മുന്പത്തേക്കാളും നല്ലൊരു വീടാക്കി കൊടുക്കാൻ കഴിഞ്ഞു.
ചുവരുകൾ തേച്ചു, വീഴാറായ ഉമ്മറ കോലായ നന്നാക്കി, പുറകിൽ ട്രേസ് അടിച്ചു അടുക്കളയും നന്നാക്കി. കറണ്ട് കണക്ഷൻ മാത്രമുണ്ടായിരുന്ന വീട്ടിൽ എല്ലാ മുറികളിലേക്കും ലൈൻ വലിച്ചു ലൈറ്റും ഫാനും ഇട്ടു കൊടുത്തു. ജനാലകൾ വച്ചു വാതിലും ശരിയാക്കിയപ്പോൾ അടച്ചുറപ്പുള്ളൊരു വീടായി മാറി. കുട്ടികൾക്ക് പഠിക്കുവാനും ആ കുടുംബത്തിന് സുരക്ഷിതമായി ജീവിക്കുവാനും ഉള്ളൊരു കൂടൊരുക്കുകയായിരുന്നു സോണിയ മിസ്സ്.
തന്റെ വിദ്യാർത്ഥിനിയുടെ അന്നത്തെ അവസ്ഥയിൽ
എങ്ങനെ കൈ താങ്ങായി നിൽക്കാമെന്ന് സോണിയ
മിസ്സിന് നല്ല ധാരണയുണ്ടായിരുന്നു.
ടെക്‌നോളജി പഠിപ്പിക്കൽ മാത്രമല്ല വിദ്യാർത്ഥികളുടെ
മനസ്സ് കണ്ട്, അവരെ എങ്ങനെ ചേർത്തു പിടിക്കണമെന്നും
മിസ്സിന് അറിയാമായിരുന്നു എന്ന് ബോധ്യമായ ദിനങ്ങൾ.
ആ കരുതൽ ആണ് എന്നേക്കാൾ എത്രയോ വർഷം ജൂനിയർ
ആയ കീർത്തിയെ പരിചയപ്പെടാൻ കാരണം.
2019 ലെ മഴക്കാലത്തിനൊടുവിൽ കീർത്തിയും അമ്മയും
സോണിയ മിസ്സിനെ വിളിച്ചിരുന്നുവത്രെ;
വീണ്ടും നന്ദി പറയാൻ...
സോണിയ മിസ്സിനെ വിളിച്ചിരുന്നുവത്രെ;
വീണ്ടും നന്ദി പറയാൻ...
അവരുടെ ഓർമ്മകളിൽ മഴക്കാലത്ത്
ആ വീട്ടിൽ ചോർന്നൊലിക്കാതെ കിടന്നുറങ്ങാൻ
ആ വീട്ടിൽ ചോർന്നൊലിക്കാതെ കിടന്നുറങ്ങാൻ
കഴിയില്ലായിരുന്നുവത്രേ.
മിസ്സിന്റെ മുൻവർഷത്തെ ഇടപെടൽ കാരണം ഒരു മഴക്കാലവും
മിസ്സിന്റെ മുൻവർഷത്തെ ഇടപെടൽ കാരണം ഒരു മഴക്കാലവും
പിന്നീടുള്ള ഋതുക്കളും ഒരു കുടുംബത്തിനെ
എങ്ങനെ കാത്തുപോരുന്നു എന്നതിന്റെ
വാക്കുകൾ കൊണ്ട് പറയാവുന്ന നന്ദി ആയിരുന്നു അവരുടെ ആ പറച്ചിൽ.
വാക്കുകൾ കൊണ്ട് പറയാവുന്ന നന്ദി ആയിരുന്നു അവരുടെ ആ പറച്ചിൽ.
വർഷങ്ങൾക്കു ശേഷം ആ വീട്ടിൽ കീർത്തിയുടെ
കല്ല്യാണവും നടന്നിരിക്കുന്നു.
അയച്ചു തന്ന ആ ചിത്രം സൂക്ഷിച്ചു നോക്കിയാൽ അറിയാം,
ആ ചുവരുകളിൽ, അവരുടെ ജീവിതത്തിലും വർണ്ണങ്ങൾ
ആ ചുവരുകളിൽ, അവരുടെ ജീവിതത്തിലും വർണ്ണങ്ങൾ
ചാലിക്കാൻ ഒരു പ്രതലവും കൂടിയാണ് സോണിയ മിസ്സ്
ഒരുക്കി കൊടുത്തത്. അനേകം നേട്ടങ്ങൾക്കു ഇടയിലും
അധ്യാപകരുടെ ജീവിതത്തിൽ ചില വർണ്ണങ്ങൾ
ഇങ്ങനെ മായാതെ കിടക്കും;
ഇങ്ങനെ മായാതെ കിടക്കും;
സഹപ്രവർത്തകർക്കും പഠിപ്പിച്ച കുട്ടികൾക്കും പ്രചോദനമായി...
::::::::::::::::::::::::::::::::::::::::::::::::
2016 ഓഗസ്റ്റ് 15 : ഗ്രാമീണ വായനശാലയിൽ
സോണിയ മിസ്സും CS Department ലെ അദ്ധ്യാപകരും
കുട്ടികളും ചേർന്ന് കോനിക്കരയിലെ ഗ്രാമീണ വായനശാലയിൽ
OutReach ന് വന്നത് ഓർക്കുന്നു.
നൂറോളം പുസ്തകങ്ങൾ ആണ് സോണിയ മിസ്സ് ആ
നൂറോളം പുസ്തകങ്ങൾ ആണ് സോണിയ മിസ്സ് ആ
വായനശാലക്ക് കൈമാറിയത്.
അന്ന്, ഗ്രാമത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക്
കമ്പ്യൂട്ടർ സാക്ഷരത യജ്ഞം തുടങ്ങി വയ്ക്കുന്നത്
സോണിയ മിസ്സിന്റെ നേതൃത്വത്തിലാണ്.
അദ്ധ്യാപകരും കുട്ടികളും ചേർന്ന് ക്ളാസുകൾ എടുത്തു;
കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനവും കൊടുത്തു.
HOD ആണെന്ന് പറഞ്ഞു മാറി നിൽക്കാതെ ഗ്രാമീണരായ
സാധാരണ ക്കാർക്കിടയിൽ ജാടയില്ലാതെ ഇടപഴകുന്നതൊക്കെ
ഏതൊരാൾക്കും കണ്ടു പഠിക്കാവുന്നതാണ്.
കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനവും കൊടുത്തു.
HOD ആണെന്ന് പറഞ്ഞു മാറി നിൽക്കാതെ ഗ്രാമീണരായ
സാധാരണ ക്കാർക്കിടയിൽ ജാടയില്ലാതെ ഇടപഴകുന്നതൊക്കെ
ഏതൊരാൾക്കും കണ്ടു പഠിക്കാവുന്നതാണ്.
തൊട്ടടുത്ത വർഷം ഏറ്റവും മികച്ച അദ്ധ്യാപികയ്‌ക്കുള്ള
MM Ghani അവാർഡ് മിസ്സിനെ തേടിയെത്തിയപ്പോൾ
MM Ghani അവാർഡ് മിസ്സിനെ തേടിയെത്തിയപ്പോൾ
അതേ വായനശാലയുടെ Merit Award അവാർഡ്
ദാനച്ചടങ്ങിലെ (2017 ഓഗസ്റ്റ് 15)
വിശിഷ്ടാതിഥിയായി സോണിയ മിസ്സ് വീണ്ടും അവിടെയെത്തി.
ലളിതവും മികവാർന്നതുമായ അന്നത്തെ പ്രസംഗം യുവതയെ
പ്രചോദിപ്പിക്കുന്നതായിരുന്നു.
വിശിഷ്ടാതിഥിയായി സോണിയ മിസ്സ് വീണ്ടും അവിടെയെത്തി.
ലളിതവും മികവാർന്നതുമായ അന്നത്തെ പ്രസംഗം യുവതയെ
പ്രചോദിപ്പിക്കുന്നതായിരുന്നു.
എന്നെ കോളേജിൽ പഠിപ്പിച്ച ആ അധ്യാപികയ്ക്ക്
രണ്ടാഴ്ച മുൻപ് ഓൺലൈൻ ക്ലാസ് എടുക്കുന്നതിനിടെ
രണ്ടാഴ്ച മുൻപ് ഓൺലൈൻ ക്ലാസ് എടുക്കുന്നതിനിടെ
സ്ട്രോക്ക് വന്നു, ഇപ്പോഴും ചികിത്സയിലാണ്.
വളരെ പെട്ടെന്ന് രോഗമെല്ലാം ബേദമായി ദിനംപ്രതി
ആരോഗ്യവതിയായി തിരികെ വരുന്നു എന്നാണു
മറ്റ് അധ്യാപകരിൽ നിന്നും അറിയാനിടയായത്.
മറ്റ് അധ്യാപകരിൽ നിന്നും അറിയാനിടയായത്.
ഈ കുറിപ്പ് മിസ്സ് ഇന്ന് കാണാനിടയാകുമോ
എന്നെനിക്കറിയില്ല. എങ്കിലും എഴുതുകയാണ്...
::::::::::::::::::::::::::::::::::::::::::::::::
21 വർഷങ്ങൾക്കു മുൻപാണ് സോണിയ മിസ്സ് എന്നെ
കോളേജിൽ പഠിപ്പിക്കുന്നത്. കമ്പ്യൂട്ടർ സയൻസിന്റെ
ആദ്യപാഠങ്ങൾ ഹരിശ്രീ കുറിച്ചത് മിസ്സിൽ നിന്നുമാണ്.
പഠിപ്പിക്കാൻ മാത്രമല്ല
ക്ളാസ് കട്ട് ചെയ്തു ഡാൻസ് പ്രാക്ടീസിന് പോകാനായാലും
സെമിനാർ സംഘിടിപ്പിക്കാനായാലും മിസ്സ്
കട്ട സപ്പോർട്ട് ആണ്.
പഠന കാലത്തും അവിടെ നിന്നും 2002 ൽ പഠിച്ചിറങ്ങിയ
പഠന കാലത്തും അവിടെ നിന്നും 2002 ൽ പഠിച്ചിറങ്ങിയ
ശേഷവും അദ്ധ്യാപിക എന്നതിനപ്പുറം ഒരു സൗഹൃദം
സോണിയ മിസ്സിനോടുണ്ട്.
എത്രയോ അവസരങ്ങൾ മിസ്സ് തന്നിരിക്കുന്നു.
2006 ൽ അന്ന് ആദ്യമായൊരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ
കമ്പ്യൂട്ടർ സയൻസ് Department Inaguration ചെയ്യാനുള്ള
അവസരം നൽകിയത് സോണിയ മിസ്സാണ്.
പിന്നീട് International Seminar ൽ IT Industry Expert
ആയി ക്ഷണിച്ചു അവസരം നൽകിയതും മിസ്സ് തന്നെ.
NAAC ന്റെ ഭാഗമായി Department Library തുടങ്ങാനും
Skill Development ന്റെ ഭാഗമായി കുട്ടികൾക്ക് Laptop നൽകാൻ
പദ്ധതിയിട്ടതും എല്ലാം മിസ്സ് ആണ്.
പ്രജ്യോതിയുടെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ Staff Convenor ആയും
സോണിയ മിസ്സ് ഏറെ വർഷം കൂടെത്തന്നെയുണ്ടായിരുന്നു.
എന്തിന് ഈ കോവിഡ് കാലത്തും കോളേജിൽ Webinar നടത്താൻ
എനിക്ക് അവസരം നൽകിയതും സോണിയ മിസ്സാണ്.
ഒരു Autonomous College ന്റെ Board Of Studies പാനലിൽ എന്നെ
കൂടെയിരുത്തിയതും സോണിയ മിസ്സാണ്.

ചുരുക്കി പറഞ്ഞാൽ, രണ്ടു പതിറ്റാണ്ട് മുൻപാണ് പഠിപ്പിച്ചതും
assignment തന്നതും; എന്നാലും ഇപ്പോഴും "പണി" തരുന്നൊരു
മിസ്സാണ് മ്മടെ സോണിയ മിസ്സ്. :)
പക്ഷേ അതൊന്നും "എട്ടിന്റെ" ആയിരിക്കില്ല എന്ന് മാത്രം,
പക്ഷേ അതൊന്നും "എട്ടിന്റെ" ആയിരിക്കില്ല എന്ന് മാത്രം,
മറിച് അതെല്ലാം കൂടുതൽ വളരാനും explore ചെയ്യാനുമുള്ള
അവസരങ്ങൾ ആയിരുന്നു.
അവസരങ്ങളുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് ഒരുക്കി കൊടുക്കുന്നവരാണ് യഥാർത്ഥത്തിൽ അദ്ധ്യാപകർ.
25 അല്ല അധ്യാപനത്തിന്റെ 100 വർഷങ്ങൾ ഇനിയും മിസ്സിനെ
കാത്തിരിക്കട്ടെ എന്നാശംസിക്കുന്നു.
മിസ്സ്ന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളും സഹപ്രവർത്തകരും
മാനേജ്‌മെന്റും പ്രാർത്ഥനയിലാണ്,
എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു മുമ്പത്തേക്കാൾ
എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു മുമ്പത്തേക്കാൾ
ആരോഗ്യവതിയായി തിരികെയെത്താൻ...
കുസൃതി നിറച്ച ആ ചിരി കാണാൻ...
സ്നേഹാദരങ്ങളോടെ,
സുജിത്ത് E S
ക്ലാസ് നമ്പർ 27,
മൂന്നാമത്തെ ബഞ്ച് രണ്ടാമത്തെ ഗഡി,
1999-2002 Batch കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷം.
റാങ്ക് ഒന്നും വാങ്ങിച്ചിട്ടില്ല (ആ ടൈപ്പ് അല്ല)