December 18, 2013

ഭൂതത്താൻ കെട്ട്


ഇന്നലെയൊരു യാത്ര പോയി, സ്ഥലം ഭൂതത്താൻ കെട്ട്.
ധനു മാസത്തിലെ തിരുവാതിരയ്ക്ക് മുൻപ്
കൊച്ചിയിലെ ഇൻഫോപാർക്ക് സുഹൃത്തുക്കളോടൊപ്പം
വീണ്ടുമൊരു കാട് കയറ്റം.

യാത്ര വളരെ രസകരമായിരുന്നു എങ്കിലും,
ഈയടുത്ത് പോയ സ്ഥലങ്ങളിൽ വച്ച്അല്പം
നിരാശാ ജനകമായിരുന്നു കണ്ട കാഴ്ചകൾ.
ആനക്കുളി പോയിട്ട് ഒരു കാക്കക്കുളി പോലും
പാസാക്കാനായില്ല.
എങ്കിലും ഒരു One Day Trip നുള്ള വകയോക്കെയുണ്ട്
ഈ ഭൂതങ്ങൾ കെട്ടിയ കാട്ടിനുള്ളിൽ.

 

ഭൂതത്താൻ കെട്ടിലാണ് ഇടമലയാർ ജല വൈദ്യുതി
പദ്ധതി സ്തിഥി ചെയ്യുന്നത്. സമീപത്തുള്ള
ഭൂതത്താൻ കെട്ട്  ഡാമും ഇതിന്റെയൊരു ഭാഗമാണ്.
പെരിയാർ നദിയൊഴുകുന്നു ഇവിടെ.


ഡാം കടന്ന് മുൻപോട്ടു ചെന്നാൽ വലതു വശത്തായി
ഒരു ഭദ്രകാളീ ക്ഷേത്രമുണ്ട്. ഈ പരിസരത്ത് വാഹനങ്ങൾ
പാർക്ക് ചെയ്ത്, ഇടതു വശത്തായി
പൊട്ടിപ്പൊളിഞ്ഞും കാടുപിടിച്ചും കിടക്കുന്ന
കവാടത്തിലൂടെ ഭൂതത്താൻ കെട്ടിലേക്കുള്ള വനയാത്ര
ആരംഭിക്കാം.

 

കാടിന്റെയൊരു അന്തരീക്ഷം ഏറെക്കുറെ ഇവിടെ
അനുഭവിക്കാം. എങ്കിലും സുഖമായി നടക്കാവുന്ന
പാതയൊരുക്കിയിട്ടുണ്ട് ഇവിടെ.

 

കുറച്ചു ദൂരം കടന്നാൽ, യാത്രയിൽ ആദ്യമേ
നമ്മെ വരവേൽക്കുന്നത് ഒരു "പൊള്ള" മരമാണ്.
നടുഭാഗത്ത്‌ പൂർണ്ണമായും പൊള്ളയായ ഈ
മരത്തിലേക്ക് ആർക്കും കയറി നിൽക്കാം.
ഒരു ഫോട്ടോ സെഷനുള്ള വക ഇവിടെയുണ്ട്.


കുറച്ചു കൂടി മുൻപോട്ടു നടന്നാൽ ഒരു തോട്
മുറിച്ചു കടക്കണം. തോട്ടിൽ വളരെ വെള്ളം
കുറവായതിനാൽ എളുപ്പം കുറുകെ കടക്കാനായി.
ഈർപ്പം ഉള്ള ഇടമായതിനാൽ അട്ട ഉണ്ടാകാനുള്ള
സാദ്ധ്യത ഉണ്ട് ഈ തോടിന്റെ പരിസരങ്ങളിൽ.


തോടും കടന്ന് 10 മിനിറ്റിൽ താഴെ നടക്കുമ്പോഴേക്കും
ഭൂതത്താൻ കെട്ടിൽ എത്തി ചേരാം.

 


നദിക്കു കുറുകെ ഭൂതത്താൻമാർ കേട്ടിയുണ്ടാക്കാൻ
ശ്രമിച്ച അണക്കെട്ടിന്റെ ബാക്കിയാണ് ഇവിടം
എന്ന് ഒരു മിത്ത് നിലനിൽക്കുന്നു. എന്തായാലും
കൂറ്റൻ പാറക്കല്ലുകൾ പെരിയാർ നദിയുടെ കുറുകെ
അടുക്കി വച്ചതിന്റെ ശേഷിപ്പുകൾ ഇന്നിവിടെ കാണാം.


പരിസര പ്രദേശങ്ങളും ചുറ്റി നടന്ന് പാറമേൽ
തെല്ലൊന്നിരുന്നു കാഴ്ചകൾ കണ്ട ശേഷം തിരിച്ചു
നടക്കാം.


ഭക്ഷണം കിട്ടുന്ന നല്ല കടകളൊന്നും
ഇവിടെയില്ലാത്തതിനാൽ, ഇവിടേയ്ക്ക് യാത്ര
പോകുമ്പോൾ ഭക്ഷണം കയ്യിൽ കരുതുന്നതാവും
ഉചിതം.



എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി
അവിടെ നിന്നും പത്തു കിലോമീറ്റർ(കീരം പാറ വഴി)
യാത്ര ചെയ്‌താൽ ഭൂതത്താൻ കെട്ടിൽ എത്തിച്ചേരാം.

PS :
ഭൂതത്താൻ കെട്ടിൽ നിന്നും നേര്യമംഗലം വഴി യാത്ര
ചെയ്താൽ കുട്ടമ്പുഴ എന്ന ഗ്രാമത്തിൽ പുതിയതായി
ഒരു തൂക്കുപാലം പണി കഴിഞ്ഞിട്ടുണ്ട് എന്നറിഞ്ഞ്
വണ്ടി നേരേ അങ്ങോട്ട്‌ വിട്ടു. കേരളത്തിലെ ഏറ്റവും
നീളമേറിയ ആ തൂക്കു പാലത്തിന്റെ വിശേഷങ്ങൾ
അടുത്ത ബ്ലോഗിൽ എഴുതാം, ഇപ്പോൾ ഉറങ്ങാൻ സമയമായി ...

5 comments:

ajith said...

കൊള്ളാലോ ഭൂതത്താന്‍ കെട്ട്
എപ്പോള്‍ പോയാലും കാണാന്‍ പറ്റുമോ?
ഇടുക്കി പോലെ ചില ദിവസങ്ങളില്‍ മാത്രമെന്ന പരിധിയൊന്നുമില്ലേ?

JITHU (Sujith) said...

അജിത്‌ ചേട്ടാ, എന്ന് വേണമെങ്കിലും ഇവിടം സന്ദർശിക്കാം.
വനത്തിനുള്ളിൽ കയറാൻ പാസ് വേണമെന്നില്ല,
അവിടെ അങ്ങനെയൊരു സംവിധാനവും കണ്ടില്ല.

Anonymous said...

100 acre pooyirunnel aanakkuli nadathamayirunnallo..

प्रिन्स|പ്രിന്‍സ് said...

ഭൂതത്താൻ കെട്ടിനെക്കുറിച്ച് മുമ്പു കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല.
കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലത്തിന്റെ വിശേഷങ്ങൾക്കായി കാത്തുനിൽക്കുന്നു...

Jisha Elizabeth said...

ഡിസംബര്‍ 25 മുതല്‍ 31 അവിടെ വാട്ടര്‍ സ്പോര്‍ട്സ്‌ ഉണ്ട്. ഡി.ടി.പി.സി യുടെ യോട്ടിംഗ്, ഏറുമാടങ്ങള്‍ എന്നിവയും, പായ്‌വഞ്ചികള്‍ എന്നിവയും ആസ്വദിക്കാം...... ഡിസംബര്‍ 15 നു അവിടെ ഞാനും പോയിരുന്നു