April 18, 2013

കെയർ വോയ്സ്

കെയർ വോയ്സ്
Care Voice : For the deserved...


"കെയർ വോയ്സ്" എന്നതൊരു കാൻസർ ബോധവത്കരണ
പ്രൊജക്റ്റ്‌ ആണ്.
ലാഭേഛയില്ലാതെ, ഒരു മനസ്സോടെ സമൂഹത്തിനു വേണ്ടി
ഉപകരിക്കും വിധം എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിക്കുന്ന
കുറച്ചു പേർ ഒത്തു ചേർന്നപ്പോൾ അത് രോഗ പീഡിതർക്ക് 
സാന്ത്വനത്തിന്റെ ശബ്ദമായി മാറുകയാണ്...

നമുക്കറിയാം, കാൻസർ ഇന്നൊരു സാധാരണ കണ്ടു വരുന്ന
രോഗമായി മാറി. ചിലർ രോഗത്തെ നേരത്തെ തിരിച്ചറിയുന്നു,
ചികിത്സകൾ ചെയ്യുന്നു.  മറ്റു ചിലരാകട്ടെ രോഗം ബാധിച്ച്
അവസാന ഘട്ടത്തിലാണ് ഇത് അറിയുന്നത്. ഒരു കാൻസർ
രോഗിയുടെ ആയുസ്സിന്റെ നല്ലൊരു ശതമാനം
നിർണ്ണയിക്കപ്പെടുന്നത് അവരുടെ മനസ്സാന്നിദ്ധ്യം കൊണ്ടും
ജീവിതത്തോടുള്ള പോസിറ്റീവ് ചിന്തകൾ കൊണ്ടുമാണ്.
ചിലരാകട്ടെ രോഗം വന്ന ശേഷം മാനസികമായി തകരുന്നു.
ഈ തകർച്ച മാത്രം മതി മനുഷ്യ കോശങ്ങളുടെ
സമീപ ഭാവിയിലുള്ള നാശത്തിനു ആക്കം കൂടാൻ.

ഇത്തരം രോഗികളെ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ
കൊണ്ട് വരാനും, രോഗത്തെ മനസ്സിനുള്ളിൽ കയറാതെ
ശക്തിയോടെ നേരിടാനുള്ള കരുത്തു പകരുന്ന വിധം
അവരോടു സംസാരിച്ച്, നാളെയുടെ ജീവിതത്തിലേക്ക്
ആത്മ വിശ്വാസത്തിന്റെ  വാതായനങ്ങൾ  തുറന്നു
കൊടുക്കുന്ന ഒരു പ്രൊജക്റ്റ്‌ ആണ് "കെയർ വോയ്സ്"...
ഫോണ്‍ വഴിയാണ്  "കെയർ വോയ്സ്" രോഗികളുമായി
സംസാരിക്കുന്നത്.
ഇത് തികച്ചും സൗജന്യമായൊരു സേവനമാണ്.


"കെയർ വോയ്സ്" ആർക്കു വേണ്ടി ?
കാൻസർ രോഗം ഉള്ളവർക്ക് അവരുടെ സംശയങ്ങൾ
ഒരു സുഹൃത്തിനോടെന്നപോലെ "കെയർ വോയ്സ്" നോട്
ചോദിക്കാം.  മാനസികമായ ശക്തി നേടാൻ "കെയർ വോയ്സ്"
സഹായിച്ചേക്കും.  രോഗികളെ ശുശ്രൂഷിക്കുന്നവർക്കും
ഈ സേവനം ഉപകരിക്കും.

ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ഇത് ഒരിക്കലും ഒരു
ഡോക്ടർ നെ കാണുന്നതിനു പകരമല്ല.
"കെയർ വോയ്സ്" മരുന്ന് കുറിച്ച് കൊടുത്തു
ചികിത്സയും നടത്തുന്നുമില്ല.
രോഗാവസ്ഥയും മറ്റ് വേണ്ട കാര്യങ്ങളും പറഞ്ഞ് തന്ന്
രോഗികൾക്ക് സാന്ത്വനവും ശക്തിയും പ്രദാനം ചെയ്യുക
എന്നത് മാത്രമാണ് "കെയർ വോയ്സ്" ൻറെ ലക്ഷ്യം.

ആരാണീ "കെയർ വോയ്സ്"?
ആരോഗ്യ രംഗത്ത് ഒരുപാട് നാളത്തെ വൈദഗ്ധ്യമുള്ള,
ഇപ്പോൾ അമേരിക്കയിൽ ഹെൽത്ത് കെയർ പ്രൊഫഷണലായ
ശ്രീ. റെജി ആണ് ഈ പ്രോജെക്ടിന്റെ നായകത്വം
വഹിക്കുന്നത്. അദ്ദെഹത്തിന്റെ മനസ്സിൽ രൂപമെടുത്ത
ആശയമാണ് "കെയർ വോയ്സ്".  "കെയർ വോയ്സ്"
സേവനം ആഗ്രഹിക്കുന്ന ആരോടും സംസാരിക്കാൻ
അദ്ദേഹം സദാ സന്നദ്ധമാണ്, ഒരു സുഹൃത്തിനെപ്പോലെ.
ആവശ്യമെങ്കിൽ രോഗിയുടെ വീട്ടുകാരോടും സംസാരിച്ചു
ആദ്ധ്യാത്മികമായ കരുത്തു പകരാനും റെജിക്ക് 
കഴിയുന്നുണ്ട്.
ശ്രീ. റെജി അമേരിക്കയിലാണ് ജോലി ചെയ്യുന്നതെങ്കിലും
കേരളത്തിലെ കാൻസർ രോഗികളെ ഉദ്ദേശിച്ചാണ് ഈ
പ്രൊജക്റ്റ്‌ നടക്കുന്നത്.

Flyer of Care-Voiceഎങ്ങിനെ "കെയർ വോയ്സ്" നെ ബന്ധപ്പെടാം ?
"കെയർ വോയ്സ്" സേവനം ലഭ്യമാകാൻ ഈ
പ്രോജെക്ടിന്റെ ടീം അംഗങ്ങളുമായി ബന്ധപ്പെടാം.
അല്ലെങ്കിൽ  carevoicehelp@gmail.com എന്ന
വിലാസത്തിലെക്കൊരു ഇ-മെയിൽ അയക്കുക.
നിങ്ങളെ തിരിച്ചു വിളിക്കാനുള്ള ഫോണ്‍നമ്പർ,
വിലാസം എന്നിവ ഇ മെയിലിൽ കൊടുക്കാൻ
മറക്കരുത്. ഇത്രയും ചെയ്‌താൽ "കെയർ വോയ്സ്"
സേവനം നിങ്ങളുടെ ഫോണിൽ എത്തും.

ഈ ടീമിലെ അംഗങ്ങളെല്ലാം അവരുടെ
ജോലികൾക്കിടയിലാണ് ഈ സേവനത്തിന് വേണ്ടി
പ്രവർത്തിക്കുന്നത് എന്നതിനാൽ മുഴുവൻ സമയവും
സജ്ജമായൊരു ഫോണ്‍ നമ്പർ  കെയർ വോയ്സിനില്ല.

പക്ഷേ "കെയർ വോയ്സ്" സേവനം ആവശ്യപ്പെടുന്ന
ഏതൊരാൾക്കും എത്രയും പെട്ടെന്ന് അതെത്തിച്ചു
കൊടുക്കാൻ എല്ലാ വളണ്ടിയമാരും ശ്രമിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് നോക്കുക
http://carevoiceforthedeserved.com
ഇമെയിൽ : carevoicehelp@gmail.com

"കെയർ വോയ്സ്" ടീം !!!

        • Reji [Team Leader of the project]       
        • Wilson Mathew [USA]
        • Anoop Abraham [USA]
        • Sujith Subramanyan (09847956600)
        • Binu P Joy (09895084945)
        • Paul Mathew [USA]
        • Rev. Fr. Shinoj Joseph
        • Sumi Mani [USA]

ശ്രീ റെജിയുടെ ഈ സംരംഭത്തിനു, അദ്ദേഹത്തെ
സഹായിക്കാൻ അമേരിക്കയിലും കേരളത്തിലുമായി
പ്രവർത്തിക്കുന്ന നല്ലൊരു ടീം ഉണ്ട്.  "കെയർ വോയ്സ്"
സേവനം ആഗ്രഹിക്കുന്ന രോഗികൾക്ക് റെജിയുടെ
ഫോണ്‍കാൾ എത്തിച്ചു കൊടുക്കുന്നതിനു വേണ്ടി
ടീം സദാ ഒരുക്കമാണ്. എന്നെയും ഈ ടീമിൽ
ഉൾപ്പെടുത്തിയതിന് "കെയർ വോയ്സ്" നോടുള്ള
നന്ദി ബ്ലോഗ്ഗെഴുതി തീർക്കാവുന്നതല്ല.

നിങ്ങളുടെ അറിവിൽ ആരെങ്കിലും കാൻസർ
രോഗവുമായി വിഷമിക്കുന്നുവെങ്കിൽ ഞങ്ങളെ
അറിയിക്കൂ. സാന്ത്വനം ഒരു ശബ്ദമായി, അവരെ
പ്രതീക്ഷയോടെ  മുന്നോട്ടു നയിക്കാൻ കഴിഞ്ഞാൽ
"കെയർ വോയ്സ്" തൃപ്തരാണ്.

" ലോകാ സമസ്ത സുഖിനോ ഭവന്തു "

4 comments:

Sathyavrathan PK said...

തികച്ചും അഭിനന്ദനാര്‍ഹം...ഈ മഹത്തായ കര്‍മ്മം ഒരാള്‍ക്കെങ്കിലും ആശ്വാസം നല്‍കുന്നുവെങ്കില്‍....ഇതില്‍പരം നല്ലൊരു കര്‍മ്മം വേറെയില്ല....

ajith said...

സുഖിനോ ഭവന്തു

നല്ല സംരംഭം

suraj_ns said...

വളരെ നല്ല കാര്യം...ജീവിതത്തിലെ കുറച്ചു സുപ്രധാന നാളുകളിൽ ഞാൻ തിരുവനന്തപുരം ആർ.സി.സി. യിൽ ചിലവഴിച്ചിരുന്നു...അന്നാണ് നാമൊക്കെ എത്ര സുഖ സമൃതിയോടു കൂടിയിട്ടാണ്‌ ജീവിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കിയത്...കൊച്ചു കുഞ്ഞുങ്ങളുടെ വേദന വരുമ്പോഴുള്ള ആ കരച്ചിൽ, സഹിക്കില്ല ചേട്ടാ...പാലിയേറ്റീവ് കെയർ പോലെയുള്ള ഇത്തരം സംഘടനകളുടെ പ്രാധാന്യം ഞാൻ മനസ്സിലാക്കിയത് അന്നാണ്...അത് കൊണ്ട് ഈ സംരംഭത്തിനും എന്റെ ഒരുപാട് ആശംസകൾ അതിനോടൊപ്പം ഒരുപാട് നന്ദി...ആരുമില്ലാത്തവന് ദൈവം തുണയെന്ന ആ പഴയ വാക്കുകളിലെ ദൈവമായി മാറട്ടെ " കെയർ വോയ്സ് "

JITHU (Sujith) said...

ആശംസകൾക്ക് നന്ദി കൂട്ടുകാരേ.