July 06, 2011

തൂക്കുപാലം



പണ്ട് മലമ്പുഴയില്‍ പോയപ്പോഴാണ് ആദ്യമായി തൂക്കുപാലം കണ്ടിട്ടുള്ളത്.
ഡാമിനോട് ചേര്‍ന്ന് ചെറിയൊരു തൂക്കുപാലം അവിടെ ഉണ്ടായിരുന്നു, ഇന്നത്‌ അവിടെയുണ്ടോ എന്നറിയില്ല.
കേരളത്തില്‍ പലയിടങ്ങളിലും ഇത്തരം പാലങ്ങള്‍ ഉണ്ടായിരുന്നു, തോടിന്റെയും വീതികുറഞ്ഞ പുഴയുടെയും മറ്റും
കുറുകെ കടക്കാന്‍ സഹായിക്കുന്ന തൂക്കു പാലങ്ങള്‍.
മരപ്പലകകള്‍ അടുക്കിവച്ച് ഇരുമ്പ് കയറിന്മേല്‍ കോര്‍ത്ത്‌, കരയുടെ ഇരുവശങ്ങളിലും ഉയര്‍ത്തി കെട്ടിയ
സ്തംബങ്ങളില്‍ ഈ പാലം തൂങ്ങിക്കിടക്കും. സാധാരണ പാലത്തിലൂടെ നടന്നു പോകുന്നത് പോലെ
പോകാം എന്ന് കരുതേണ്ട. ഭാരം കയറുന്നതോടെ തൂങ്ങിക്കിടക്കുന്ന ഇത്തരം പാലങ്ങള്‍
ഇരു വശങ്ങളിലേക്കും തെല്ലൊന്ന് ഉലയാന്‍ തുടങ്ങും. പരിചിതരല്ലാത്ത യാത്രികര്‍ക്ക് ചെറിയൊരു
ഉള്‍ക്കിടിലം ഉണ്ടാക്കും ഈ ഉലച്ചില്‍.

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഈ സാഹസത്തിനു അവസരം ലഭിച്ചിട്ടുണ്ടോ? കിട്ടിയാല്‍ പാഴാക്കരുത്.
എന്റെ നാട്ടില്‍ തന്നെ ഇത്തരത്തില്‍ ഒരു തൂക്കുപാലമുണ്ടെന്നു ഈയിടെ ആണ് അറിഞ്ഞത്.
തൃശ്ശൂരില്‍ ജില്ലയിലെ ഒല്ലുരിനടുത്തു മരത്താക്കര ദേശത്തിന് ശേഷം NH-47 ന്റെ അടുത്ത് പുഴംബള്ളം
എന്ന സ്ഥലത്ത് നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തത്‌.

2 comments:

jithu.....(prajith) said...

ഈ ഫോട്ടോയിൽ കാണുന്ന ആളാണോ പെൺക്കുട്ടികളെ പാലത്തിന്മേൽ കൂടി നടക്കാൻ സമ്മതിക്ക്യാത്ത ആ അലവലാതി സുജി…?

JITHU (Sujith) said...

എടാ ജിത്തപ്പാ, അത് നമ്മുടെ ജെയിംസ്‌ ആണ് :)