ഈ തുളസിത്തറയില്‍ എന്നും തിരി തെളിയിക്കുന്ന ഒരമ്മക്കിളിയുണ്ട്...
എന്നോ എവിടെയോ ജോലിതെടിപ്പോയ ഒരു മകന്റെ തിരിച്ചുവരവും കാത്ത്
ഉരുകുന്ന നെഞ്ചിലെ ചിരാതില്‍,
കാത്തിരിപ്പിന്റെ തിരി തെറുത്തിട്ട് എന്നും ദീപം തെളിയിക്കുന്ന ഒരമ്മ.
ഈ മേടം പിറക്കുമ്പോള്‍, ഒരേയൊരുണ്ണി പോയിട്ട് എത്ര വര്‍ഷമായെന്ന്
ഈയമ്മക്ക് നിശ്ചയമില്ല. ആ കുടിലില്‍ അമ്മയെ തനിച്ചാക്കി
തീവണ്ടി കയറി പോകുമ്പോള്‍ വേഗം പോയി വരാമെന്നൊരു വാക്ക് കൊടുത്തിരുന്നു...
ഓരോ വിഷുക്കാലം വന്നെത്തുമ്പോഴും സ്നേഹത്തിന്റെ കണിയൊരുക്കി,
അമ്മയ്ക്കുള്ള വിഷുക്കൈ നീട്ടവുമായി വന്നെത്തുന്ന മകന്റെ വരവും കാത്തിരുന്നു.
പക്ഷേ അമ്മയും ഈ തുളസിത്തറയും തനിച്ചായി...
വീടിനു മുന്നിലൂടെ കടന്നു പോകുന്ന ഓരോ തീവണ്ടിയിലും;
ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ചു തിരിച്ചുവരുന്ന
മകന്റെ മുഖം തിരഞ്ഞു കൊണ്ടിരുന്നു ഈ അമ്മ...
വീണ്ടുമൊരു മേടം വന്നെത്തുമ്പോള്‍; കാത്തിരിപ്പിന്റെ വേനലറുതിക്കൊടുവില്‍
ഈയമ്മയുടെ മനസ്സിന്റെ നനുത്ത ചില്ലകളും പൂക്കുകയാണ് ,
പ്രതീക്ഷകളുടെ ഒരായിരം കണിക്കൊന്നപൂക്കള്‍...
എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ
വിഷു ആശംസകള്‍...
വിഷു ആശംസകള്‍...
3 comments:
ettaa... enikku ishtayi tto :)
ettaa... enikku ishtayi tto :)
നന്നായിട്ടുണ്ട്
Post a Comment