സൌത്ത് ഇന്ത്യയിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചാണ് കണ്ണൂരിലെ
മുഴപ്പിലങ്ങാട് ബീച്.
ഇവിടെ നമുക്ക് വാഹനങ്ങള്‍ യഥേഷ്ടം കടല്‍ തീരത്തിലൂടെ ഓടിച്ചുപോകാം.
കടല്‍ വെള്ളം രണ്ടു വശത്തേക്കും തെറിപ്പിച്ച് കാര്‍ ഓടിച്ചു പോകുന്ന കാര്യം
ഒന്നോര്‍ത്തു നോക്കൂ ; എത്ര രസമായിരിക്കും, അല്ലേ !
മറ്റു ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ തീരത്തെ മണല്‍ വളരെ ഉറച്ചതാണ്.
അതുകൊണ്ടുതന്നെ ടയര്‍ താണുപോകുമെന്ന ഭയം വേണ്ട.
പക്ഷെ ഉപ്പുരസമുള്ള കടല്‍ വെള്ളം വാഹനത്തിനു ദോഷം തന്നെയാണ്.
ഡ്രൈവിനു ശേഷം വേഗം തന്നെ സര്‍വീസ് സെന്റെറിലേക്ക് വച്ച് പിടിച്ചില്ലെങ്കില്‍
പ്രശ്നമായേക്കും.
എന്തായാലും കടല്‍ തീരത്തിലൂടെ വാഹനമോടിച്ച് പോകുന്നത് സിനിമയില്‍ മാത്രം
കണ്ടിട്ടുള്ള നമുക്കൊക്കെ ഇത് നല്ലൊരു അനുഭവം തന്നെയാണ്.
ഇവിടെ, നിയമപരമായി തീരദേശ മണലിലൂടെ ഏകദേശം 4 കിലോമീറ്റര്‍ ദൂരത്തോളം
വാഹനമോടിക്കാം. ഡ്രൈവിന് പകല്‍ സമയം പകല്‍ സമയം തിരഞ്ഞെടുക്കുന്നതാവും
നല്ലത് ; സന്ധ്യയാവുന്നതോടെ ബീച്ചില്‍ തിരക്ക് കൂടും.
ബീച്ചിന്റെ തെക്ക് വശത്ത് ഏകദേശം 200 മീറ്റര്‍ അകലെ "ധര്‍മടം" എന്നൊരു ദ്വീപും ഉണ്ട്.
(Dharmadam Island)
വേലിയിറക്ക സമയമാണെങ്കില്‍ ധര്‍മടം ദ്വീപിലേക്ക് വെള്ളത്തിലൂടെ നടന്നു പോകാം
എന്നുള്ളത് ഈ ബീച്ചിന്റെ മറ്റൊരു ആകര്‍ഷണമാണ്.
എങ്ങിനെ ഇവിടെ എത്തിച്ചേരാം?
തലശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്കുള്ള വഴിയില്‍ 8 കിലോമീറ്റര്‍ അകലെ
"മൊയിതു" പാലം കടന്ന ശേഷം ആദ്യത്തെ ഇടത്തോട്ടുള്ള വഴി നേരെ
ചെന്നെത്തുന്നത് മുഴപ്പിലങ്ങാട് ബീച്ചിലാണ്.
Tag: Muzhappilangad Drive Beach, Kannur.