പഴയ ഒരു സൈക്കിള്‍.
പണ്ടിവന്‍ രാജാവായിരുന്നു. ഇന്ന് ആക്രി കച്ചവടക്കാര്‍ക്ക് പോലും
വേണ്ട എന്ന് തോന്നുന്നു.
ഈ ബ്ലോഗ് വായിക്കുന്ന എന്റെ സമപ്രായക്കാര്‍ക്ക് ഒരുപക്ഷെ,
ഗ്രീസിട്ട ചങ്ങലയിലൂടെ പണ്ടത്തെ അഭ്യാസങ്ങളുടെ ഓര്‍മ്മകള്‍
സൈക്കിളും ചവിട്ടി വരുന്നുണ്ടാവും...
സ്കൂള്‍ അവധിക്കാലത്ത് ആദ്യമായി സൈക്കിള്‍
ചവിട്ടു പഠിച്ചതും, കൂട്ടുകാരൊത്തു സൈക്കിളില്‍ സെക്കന്റ് ഷോ കാണാന്‍
പോയതും, നാട്ടില്‍ സൈക്കിള്‍ യജ്ഞം നടന്നതുമൊക്കെ..
അന്നൊക്കെ സൈക്കിള്‍ വാടകയ്ക്ക് പോലും കൊടുക്കുന്ന കടകള്‍
ഉണ്ടായിരുന്നു.
രാവിലെ പത്രമിടുന്ന ചാക്കുണ്ണി ഏട്ടനും , പാല് കൊണ്ടുവന്നിരുന്ന
ശങ്കരേട്ടനും, മീന്‍കാരന്‍ ജോസേട്ടനും സൈക്കിള്‍ ഉണ്ടായിരുന്നു.
ജോസേട്ടന്‍ ഇന്ന്, കാലം മാറിയപ്പോള്‍ M-80 (മീന്‍-80 എന്നും പറയും)
വാങ്ങി. എങ്കിലും നാട്ടിലൊക്കെ ചിലരുടെ കയ്യിലെങ്കിലും ഇതുപോലത്തെ
സൈക്കിള്‍ ഉണ്ട്. കുറച്ചു നാള് കൂടെ ഇതൊക്കെ ഇവിടെ കണ്ടേക്കും.
ത്രീ സ്പീഡും, ഗിയരുമൊക്കെ ഉള്ള പുത്തന്‍ സൈക്കിള്‍ വരുമ്പോള്‍ ഈ
മോഡല്‍ സൈക്കിളുകള്‍ ആന്റിക് വസ്തുവായി മാറും, തീര്‍ച്ച.
മോഡല്‍ ഏതുമാവട്ടെ, സൈക്കിള്‍ ചവിട്ട് ആരോഗ്യത്തിനും വ്യായാമത്തിനും
ഉഗ്രനാനെന്നു ഞാന്‍ പറയണ്ടല്ലോ ല്ലേ ?
ഈയിടെ എന്റെയൊരു സുഹൃത്ത് അദ്ധേഹത്തിന്റെ ബ്ലോഗില്‍ സൈക്കിളിനെ കുറിച്ച്
വളരെ രസകരമായി എഴുതിയിരുന്നു. നര്‍മ്മം ഇഷ്ട്ടപെടുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്ത്
ആ അനുഭവ കഥ വായിക്കുമല്ലോ.
1 comment:
:DDDDD
Post a Comment