January 27, 2010

അപ്പൂപ്പന്‍താടി


കണ്ടിട്ടുണ്ടോ ഈ അടുത്ത കാലത്തെങ്ങാന്‍, അപ്പൂപ്പന്‍ താടിയെ?
നാട്ടിലെ കാവുകളിലും പറമ്പുകളിലും മറ്റും ഒരുപാടുണ്ടായിരുന്നു; പക്ഷെ
ഇന്നത്‌ കാണാറില്ല. ഒരു വനപ്രദേശത്ത് പോകേണ്ടി വന്നു ഇത് പോലൊരു
പടം കിട്ടാന്‍.
അപ്പൂപ്പന്‍ താടിയും മഞ്ചാടിയുമെല്ലാം കൌതുകങ്ങളായി നിറഞ്ഞു നിന്നിരുന്നു
നമ്മുടെയൊക്കെ കുട്ടിക്കാലത്ത്. ഇന്നത്തെ കുട്ടികള്‍ ഇതൊക്കെ നേരില്‍
കണ്ടിട്ടുണ്ടോ എന്തോ. ചിലപ്പോ കേട്ടുകേള്‍വി പോലും ഉണ്ടാവില്ല.
മലയാള സിനിമകളില്‍ പോലും ഇപ്പൊ കാണാനില്ല എന്ന് തോന്നുന്നു.
ജെയിംസ്‌ കാമറൂണിന്റെ 'അവതാര്‍' കണ്ടപ്പോഴാണ് വീണ്ടും
അപ്പൂപ്പന്‍ താടിയെ ഓര്‍മ്മ വന്നത്. അസംഖ്യം അപ്പൂപ്പന്‍ താടികള്‍
3D എഫക് ടില്‍ വന്നു കാല്പനികമായൊരു മായിക പ്രപഞ്ചം തീര്‍ത്തപ്പോള്‍
അനിര്‍വച്ചനീയമായൊരു കാഴ്ചയായി അത്. നാട്ടിലൊക്കെ
കാവുകളുണ്ടായിരുന്നെങ്കില്‍ നേരില്‍ കാണാമായിരുന്നു ഇതുപോലൊക്കെ.


കാറ്റിന്റെ കൈവിരല്‍ പിടിച്ചു വാനോളം പറന്നുയര്‍ന്നും
പിന്നീടത്‌ മണ്ണിലേക്ക് താണിങ്ങിയും; നമ്മുടെയൊക്കെ മോഹങ്ങള്‍ പോലെ...
നിയന്ത്രിക്കാനൊരു നൂല്‍ചരട് പോലുമില്ലാതെ,
മോഹങ്ങള്‍ പോലെ പാറിനടക്കുകയാണ് അപ്പൂപ്പന്‍ താടികള്‍.
ഇതെവിടെ നിന്ന് വന്നെന്നോ
എവിടേക്ക് പോകുന്നെന്നോ ആര്‍ക്കുമറിയില്ല. പക്ഷെ
ഇഷ്ട്ടാനുസരണം യാത്ര ചെയ്തുകൊണ്ടെയിരിക്കുന്നു,
ഒരിടത്തുമെത്താത്ത സഞ്ചാരിയെ പോലെ...

6 comments:

Rekha said...

Nostalgia flying around!Good pics Sujith:)

Sreedevi said...

Nice photos. Reading this blog take me to my golden childhood days.

Unknown said...

Very Nice Man !!! Annu Kandathellam Innumundu Koode !!! Annu Kettathellam Innumundu Kathil !!!

vinodtr said...

correction daasa.. അന്ന് കണ്ടതെല്ലാം, ഇന്നുമുണ്ട് കണ്ണില്‍..എന്നാണു.

ജീവിക്കുന്നെങ്കില്‍ അപ്പൂപ്പന്‍താടികളെ പോലെ ജീവിക്കണം. നിശ്ചിത പാതകളില്ലാതെ..ഈ ഗൃഹാതുരത്വം ജനിപ്പിക്കുന്ന ഓര്‍മകളെ തൊട്ടു ഉണര്‍ത്താന്‍ ഒരു യാത്രയ്ക്ക് സമയമായി. സമയക്രമങ്ങള്‍ ഇല്ലാതെ, ഓഫീസ് ഇനെ കുറിച്ച് ആലോചിക്കാതെ, എല്ലാത്തിനും വേണ്ടുവോളം സമയം എടുത്തു, അപ്പൂപ്പന്‍താടികളെ പോലെ ലക്ഷ്യമില്ലതാതെ നമ്മുടെ കുട്ടിക്കാലം നമുക്ക് ഒരിക്കല്‍ കൂടി ജീവിക്കണം. അമ്പലങ്ങള്‍, കാവ്, കുളം, പാടം, ആല്‍മരം, റെയില്‍പാളതിനരികെ ഉള്ള ഗ്രൌണ്ടിലെ ഫുട്ബോള്‍ കളി, സന്ധ്യാനാമം ചൊല്ലല്‍, ചായക്കടയിലെ ബെഞ്ചില്‍ ഇരുന്നുള്ള ചായ, പുഴ..മറ്റു പലതും.. നമുക്ക് ഒരു ഓള്‍ കേരള ടൂര്‍ (ആരും ടൂറിസം എന്നാ പേരില്‍ പോകാത്ത), എന്നാല്‍ കാണാന്‍ ഒത്തിരി ഉള്ള സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കണം. ഞാന്‍ ഒന്ന് തിരിച്ചു എത്തിക്കോട്ടെ. റെഡി അല്ലെ ജിതുമോന്‍ & ദാസാ?

JITHU (Sujith) said...

ഞാന്‍ ഇപ്പോഴേ റെടി. ലിസ്റ്റ് ഞാനുണ്ടാകാം, എല്ലാവരും എത്തിയാല്‍ മതി.
പോകും, നമ്മളൊരു യാത്ര പോകും, ഹൃദയങ്ങളിലൂടെ മണ്ണിനെ തോട്ടരിഞ്ഞുള്ള ഒരു യാത്ര.
ഏവര്‍ക്കും സ്വാഗതം..

പിന്നെ വിനു, ഈ അപ്പൂപ്പന്‍ താടിക്കൊരു പ്രശ്നമുണ്ട് അറിയാമോ?
അത് എവിടെയെങ്കിലും പറ്റി പിടിച്ചിരുന്നാല്‍ പിന്നെ അവിടെ നിന്നും അനങ്ങില്ല.
അതിനാല്‍ യാത്രക്ക് മുന്‍പ് വീട്ടില്‍ പറഞ്ഞിട്ട് വന്നേക്കണം. എവിടേലും ഇരുന്നുപോയാലോ !

vinodtr said...

athorthu pedikkenda. nammal thirichu ethum. :)