December 08, 2021

SeedBank (ഇലഞ്ഞി)

#SeedBank
#ഇലഞ്ഞി
🌿


രാവിലെ എഴുന്നേറ്റാൽ 
കുഞ്ഞൂട്ടനും കുഞ്ഞി പെണ്ണിനും, 
മുറ്റത്തെ ഇലഞ്ഞി മരചോട്ടിലെ 
വിത്തുകൾ പെറുക്കലാണ് പണി. 
മേലേ കമ്പുകളിൽ മൂത്തു പഴുത്ത 
കുഞ്ഞു ഇലഞ്ഞിക്കായകൾ പഴങ്ങളായി 
കഴിക്കാൻ വിരുന്നെത്തുന്ന തത്തകളും, 
പുള്ളിക്കുയിലും, പൂത്താങ്കീരിയും 
ബാക്കി വയ്ക്കുന്ന ഇലഞ്ഞിയുടെ കുരുക്കൾ 
താഴെ മണ്ണിലിങ്ങനെ ചിതറി കിടപ്പുണ്ടാവും. 
പത്തോ ഇരുപതിലധികമോ ഇലഞ്ഞിക്കുരുക്കൾ 
നിത്യേന പെറുക്കി കൊണ്ടു വരും. 


ചേർത്തു ചേർത്തുവച്ചിപ്പോൾ 
മുന്നൂറും അഞ്ഞൂറും കടന്നു 
ആയിരത്തിലേറെ വിത്തുകളായി !
അത്രയും ഇലഞ്ഞി മരങ്ങളുടെ ഗർഭ ഗൃഹങ്ങൾ! 

 
ഈ ഇലഞ്ഞി വിത്തുകൾ 
കൈയിലെടുക്കാൻ തന്നെ 
എന്തു രസമാണെന്നോ. 
ഇവയെല്ലാം തൈകളായി മരങ്ങളായി 
മണ്ണിലിടം കണ്ടാൽ എത്ര നന്നായിരിക്കും. 

ഒരു ഇലഞ്ഞി മരത്തിനു 
ഇടം കണ്ടെത്താനാവുന്നവർ അറിയിക്കുക, 
ഈ വിത്തുകൾ പങ്കുവച്ചു തരാൻ സന്തോഷമേയുള്ളൂ.
#SeedBank
Mobile: 9847956600

July 23, 2021

വിത്തും കൈക്കോട്ടും


നമ്മുടെ കൃഷിയിടത്തിൽ നാട്ടിലെ കുട്ടികൾക്കും കൃഷി രീതികൾ കണ്ടു മനസ്സിലാക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
നേന്ത്രവാഴ കൃഷിക്ക് പുറമേ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. 
പയർ, വെണ്ട, വഴുതന, മുളക്, തക്കാളി
വെള്ളരി, കുമ്പളം, മത്ത, ചുരക്ക, മഞ്ഞൾ, കൊള്ളി...
🌱
ഇവയുടെ വിത്തും തൈകളും പാവി മുളച്ചു വലുതായി തുടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും കൃഷി രീതികൾ വന്നു കാണാനും മനസ്സിലാക്കാനും അവസരമുണ്ട്.
പരിസരത്തുള്ള വീടുകളിൽ നിന്നും കുട്ടികൾ മാതാപിതാക്കളോടൊപ്പം
സാമൂഹിക അകലം പാലിച്ചുകൊണ്ട് കൃഷിയിടത്തിൽ വരുന്നുണ്ട്.
താല്പര്യമുള്ളവർക്ക് മുൻകൂട്ടി അറിയിച്ചു ഇവിടെ വരാവുന്നതാണ്.
വിത്തുകൾ പാവി മുളക്കുന്നത് മുതലുള്ള കാര്യങ്ങൾ കണ്ടു പഠിക്കാം, തൈകൾ കണ്ടു മനസ്സിലാക്കാം, മണ്ണിൽ ഇറങ്ങാം, ഇലകളും പൂക്കളും കായ്കളും തൊട്ടറിയാം,...
എല്ലാ പച്ചക്കറി ചെടികളും കണ്ടു അവ ഏതാണെന്നു കൃത്യമായി പറയുന്നവർക്ക് സമ്മാനവും നൽകും.



ശനി ഞായർ ദിവസങ്ങളിൽ ഇവിടെ വരാൻ താല്പര്യമുള്ളവർ ലൈബ്രെറിയനെ അറിയിച്ചാൽ, വരാവുന്നതാണ്.
For more details pls call me : 9847956600




ഡെയ്‌സി ചേച്ചിയാണ് സൗജന്യമായി കൃഷി ചെയ്യാൻ താത്കാലികമായി ഈ ഭൂമി നൽകിയത്.
കോനിക്കരയിലെ എല്ലാ വീടുകളിലും കൃഷി എന്ന ആശയവുമായാണ്
ഇത്തരം സംരംഭങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്.

സ്ഥലം ഉള്ളവർ ഇതുപോലെ കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് 
നൽകിയാൽ കൂടുതൽ കൃഷിയിടങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായേക്കും. 
കൂടുതൽ യുവകർഷകരും കോനിക്കരയ്ക്ക് സ്വന്തമാകും.



നാമെല്ലാം പ്രയത്നിച്ചാൽ പച്ചക്കറികൾ 
സ്വയം ഉത്പാദിപ്പിക്കുന്ന ഒരു ഗ്രാമമായി കോനിക്കരയ്ക്ക് മാറാനായേക്കും.

🌿