ഡിസംബറിന് ഒരു പ്രത്യേക ചേല് ആണ്.
തണുത്ത രാവുകളും
മഞ്ഞിൽ കുതിർന്ന പ്രഭാതങ്ങളും
കുറുമാലി പുഴ വരെയുള്ള വൃശ്ചിക കാറ്റും
എല്ലാം ഡിസംബറിന്റെ മാത്രം പ്രത്യേകതകളാണ്.
ഒരു വർഷം പൊഴിഞ്ഞു പോകുന്ന വിരഹവും,
പുതുവർഷത്തിന്റെ പ്രതീക്ഷകളും
നെഞ്ചിലേറ്റുന്ന ഒരു കാലം,
ഋതുക്കളുടെ കുടമാറ്റം പോലെ മനോഹരം
ഋതുക്കളുടെ കുടമാറ്റം പോലെ മനോഹരം
എന്നേ പറയേണ്ടൂ.
നാട്ടുപരിസരങ്ങളിലെ പാടങ്ങളിൽ
നാട്ടുപരിസരങ്ങളിലെ പാടങ്ങളിൽ
വെള്ളിമേഘം പോലെ പുല്ല് നിറഞ്ഞു മനോഹരമാക്കും,
മരങ്ങളിൽ ഇലകൾ പഴുത്തു പൊഴിഞ്ഞു തുടങ്ങും,
എല്ലാ വീടുകളിലും നക്ഷത്ര വിളക്കുകൾ തെളിയും,
വായനശാലകളിലും ക്ലബ്ബുകളിലും പള്ളിമുറ്റത്തും
മരങ്ങളിൽ ഇലകൾ പഴുത്തു പൊഴിഞ്ഞു തുടങ്ങും,
എല്ലാ വീടുകളിലും നക്ഷത്ര വിളക്കുകൾ തെളിയും,
വായനശാലകളിലും ക്ലബ്ബുകളിലും പള്ളിമുറ്റത്തും
മറ്റും പുൽക്കൂടു നിർമ്മാണം തകൃതിയാവും.
അങ്ങനെ കണ്ണോടിക്കുന്നിടത്തെല്ലാം
വർണ്ണാഭമായ കാഴ്ചകൾ...
നാട്ടിലെ അമ്പലങ്ങളിൽ ദേശവിളക്കും
ചിന്തു പാട്ടുകളുമായി പുലർച്ചെ വരെയുള്ള
ഉറക്കമിളക്കലുകളും പിറ്റേ ദിവസത്തെ ഉറക്കച്ചടവും
എല്ലാം ഇക്കാലത്തിന്റെ മാത്രം സ്വന്തമാണ്.
ക്രിസ്മസ് പരീക്ഷ കഴിഞ്ഞാൽ പിന്നെ ക്രിസ്മസ് പൂട്ട്
ക്രിസ്മസ് പരീക്ഷ കഴിഞ്ഞാൽ പിന്നെ ക്രിസ്മസ് പൂട്ട്
എന്നാണ് ഞാനൊക്കെ അന്ന് പറഞ്ഞിരുന്നത്.
മാമന്റെയും അമ്മായിയുടെയും വീടുകളിൽ
അവധിക്കാലം പങ്കുവച്ചു ചിലവിടാൻ ബസിൽ
അവധിക്കാലം പങ്കുവച്ചു ചിലവിടാൻ ബസിൽ
പോകുമ്പോൾ, സൈഡ് സീറ്റ് ഒപ്പിച്ചു തല
പുറത്തേക്കു നീട്ടി എല്ലാ വീട്ടുമുറ്റങ്ങളും
CCTV പകർത്തും പോലെ
അന്നൊക്കെ നോക്കിയിരുന്നു, എന്തിനെന്നോ
അവിടെ തൂക്കിയിട്ടിരിക്കുന്ന നക്ഷത്രങ്ങളുടെ
വൈവിധ്യങ്ങളും ബഹുലതയും
ആസ്വദിക്കാൻ. അവിടുത്തെ പോലെയുള്ള
പുൽക്കൂടുകൾ പരീക്ഷിക്കാൻ...
ക്രിസ്മസ് രാവുകളിൽ കരോൾ പോയതും
അതിൽ നിന്നും മിച്ചം വച്ച പൈസ കൊണ്ട്
ചീനപ്പിള്ളി ഗ്രൗണ്ടിലെ (തെങ്ങും പറമ്പ്) ടീം,
ആദ്യമായി തെങ്ങിന്റെ മടൽ ബാറ്റിൽ നിന്നും
ആദ്യമായി തെങ്ങിന്റെ മടൽ ബാറ്റിൽ നിന്നും
പരിഷ്ക്കാരികളായി ക്രിക്കറ്റ് ബാറ്റ് മേടിച്ചതുമെല്ലാം
ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമ്മകളാണ്...
അതൊക്കെ ഒരു കാലം.
ഇന്ന് നാട്ടിലെ ചങ്കിന്റെ കൂടെ തൃശൂരിൽ
ഹൈറോഡിലെ ക്രിസ്മസ് വിപണി കാണാൻ
പോയപ്പോൾ പഴയ ഓർമ്മകൾ
കുഞ്ഞു നക്ഷത്രങ്ങളായി തെളിയുകയാണ്.
കുഞ്ഞു നക്ഷത്രങ്ങളായി തെളിയുകയാണ്.
ക്രിസ്മസ് കാലത്ത് പുത്തൻ പള്ളിയും പരിസരത്തെ
തെരുവോരങ്ങളും വർണ്ണനക്ഷത്ര പ്രഭയിൽ
തെളിവാർന്നു നിൽക്കണ കാണാൻ എന്തൊരു ചേലാണ്.
ഒന്നും വാങ്ങിയില്ലെങ്കിലും അവിടങ്ങളിലൂടെ
ഒന്നും വാങ്ങിയില്ലെങ്കിലും അവിടങ്ങളിലൂടെ
വെറുതെ ഒന്നു നടക്കാൻ തന്നെ ഒരു രസമാണ്...
കാലം ഇങ്ങനെ കടന്നു പോവുകയാണ്,
പഴുത്ത ഇലയോർമ്മകൾ പൊഴിച്ചുകൊണ്ട്...
ശുഭപ്രതീക്ഷകളോടെ നമ്മളും ഈ പ്രിയപ്പെട്ട
ശുഭപ്രതീക്ഷകളോടെ നമ്മളും ഈ പ്രിയപ്പെട്ട
ഡിസംബറിന്റെ കൂടെയുണ്ട്.
ഇന്ന് രാവിന്റെ തണുപ്പിൽ മുഖംമൂടിപ്പുതച്ചുറങ്ങുമ്പോൾ
നിങ്ങളും കാണുക,
ഡിസംബറിന്റെ നക്ഷത്രക്കിനാക്കൾ...
ഇലപൊഴിയും കാലത്തെ
നക്ഷത്രരാവുകൾ...
നക്ഷത്രരാവുകൾ...