June 26, 2017

ബർത്ത് ഡേ തേപ്പ്

ജന്മദിനം പ്രമാണിച്ചു ഇൻഫോപാർക്കിലെ കൂട്ടുകാർ എനിക്കൊരു
"പണി" തന്നു.
കൂടെ ജോലി ചെയ്യുന്ന സ്ത്രീ ജനങ്ങളുടെ പേരുകൾ ലോട്ട് ഇട്ട് എടുക്കാൻ
പറഞ്ഞു, എന്നിട്ട്  കിട്ടിയ വ്യക്തിയെപറ്റി ഒരു ബ്ലോഗ് എഴുതണം
എന്ന നിർബന്ധവും പറഞ്ഞു.
ആദ്യമായാണ് തോക്കിൻ മുനയിൽ നിന്നുകൊണ്ട് ബ്ലോഗ് എഴുതേണ്ടി
വന്നത്. "ആ" പ്രിയപ്പെട്ട കൂട്ടുകാർക്കു മാത്രം അറിയാവുന്ന ഭാഷയിൽ
അവർക്കു വേണ്ടി "ചിന്ത" യിൽ ഒരു തേപ്പിനായി ശ്രമിക്കുകകയാണ്.
ബ്ലോഗിലമ്മേ കാത്തുകൊള്ളണമേ.


എഴുതുന്ന വ്യക്തിയുടെ പേര് ഞാനിവിടെ പറയുന്നില്ല.
ഈ ടാസ്ക് തന്നവർ തന്നെ, ഇത് മുഴുവൻ വായിച്ചു
കഴിയുമ്പോൾ അത് കണ്ടു പിടിക്കും എന്ന് വിശ്വസിക്കുന്നു.
അപ്പൊ തുടങ്ങാം....

ബ്രഹ്മപുരത്തെ പരമ്പരാഗത എസ്ക്കലേഷൻ തറവാടായ,
"വീട് പെട്ടി കാര്യാലയം" എന്ന കൂട്ടുകുടുംബത്തിലെ
പെൺതരികളിൽ മൂത്തവളായിരുന്നു ഈ കക്ഷി.
മൂന്നു മുറികളിലായി ഈ കൂട്ടുകുടുംബം,
ഇല്ലായ്മകളിലും പട്ടിണി പരിവട്ടങ്ങളിലും
സഹവർത്തിത്വത്തോടെ കഴിഞ്ഞു പോരുന്നു.

എന്നാൽ ഈ ദാരിദ്ര്യങ്ങൾ ഒന്നും അറിയാതെയാണ് ടി കക്ഷി
വളർന്നു വന്നത്.
തൊട്ടടുത്ത മുറികളിലായി താമസിക്കുന്നവരുടെ
ഇടങ്ങളിൽ നിന്നും പലപ്പോഴും തേങ്ങലുകളും
പൊട്ടലും ചീറ്റലും പതിവായി.
ഒരു എസ്ക്കലേഷൻ രണ്ട് എസ്ക്കലേഷൻ അങ്ങനെ
ചറ പറ എസ്‌കലേഷന്റെ ദീന രോദനങ്ങൾ കേട്ടു
വളർന്നിട്ടും ടി കക്ഷി നന്നായി പഠിച്ചു വളർന്നു.
കോണുലാർ (കോൺ = Angle) എന്ന സാങ്കേതിക വിദ്യയിൽ
ബിരുദാനന്തര ബിരുദം നേടിയ ആ പെൺകുട്ടിയെ
എല്ലാവരും ആദരവോടെ കണ്ടിരുന്നു.
ടീം ലീഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന
വളർത്തച്ചൻമാരും , എസ്ക്കലേഷൻ സ്പെഷ്യലിസ്റ്
മാനേജർമാരായ കാരണവന്മാരും ടി കക്ഷിയുടെ
ജോലിയിൽ അതീവ സംതൃപ്തി പ്രകടിപ്പിച്ചു.

ചെറുപ്പം മുതലേ കരപ്പന്റെ അസുഖം ഉള്ള,
സമപ്രായക്കാരായ മറ്റു കുടുംബങ്ങൾ
ഈ പെൺകുട്ടിയെ നോക്കി അസൂയയോടെ പറയും,
"ഇവളുടെയൊക്കെ ഒരു ഭാഗ്യമേ..., മനസ്സമാധാനത്തോടെ
ജോലി ചെയ്യുന്നു, കെട്ട്യോന്റെ കൂടെ മകളോടൊപ്പം
സന്തോഷമായി കഴിയുന്നു." ആ അച്ചടക്കവും
കുലീനതയും ശാലീനതയുമൊക്കെ അവർക്ക്
അവളിൽ ആദരവ് ഉണ്ടാക്കി. ഒരു പക്ഷേ കേരളത്തിന്റെ
സാംസ്ക്കാരിക നഗരമായ തൃശൂരിൽ നിന്നും
വരുന്നതുകൊണ്ടാവാം ഇങ്ങനെയൊക്കെ എന്ന് അവർ,
പുറത്തേക്ക് പറഞ്ഞില്ലെങ്കിലും മനസ്സിൽ അടക്കം പറയുമായിരുന്നു.

"ഈശ്വരാ ഭഗവാനെ , എന്റെ ടീം ലീഡിന് നല്ലതു മാത്രം
വരുത്തണെ..." എന്ന് സദാ പ്രാർത്ഥിക്കുന്ന,
സദ്ഗുണ സമ്പന്നയുമായ
ഈ യുവതിക്ക് എല്ലാ ആശംസകളും നേരുന്നു.
ഉടൻ പണി തീർക്കുന്ന വീടിന്റെ ഗൃഹപ്രവേശന വേളയിൽ
IPS(Intelligent Products & Solutions) കാരായ ഞങ്ങളെയെല്ലാം
മറക്കാതെ വിളിക്കും എന്ന ഓർമ്മപ്പെടുത്തലോടെ
നിർത്തുന്നു...വാൽക്കഷ്ണം :
ഇനിയും ടി കക്ഷിയെ മനസ്സിലാക്കാത്ത IPS ടീമിലെ
അംഗങ്ങൾ എന്നോട് പൊറുക്കരുത്.