ഈയടുത്ത ദിവസങ്ങളിൽ പത്രത്തിൽ നാം
വായിച്ചു കാണും ; 2013 ജൂലൈ 15 മുതൽ
ഇന്ത്യയിൽ ടെലഗ്രാം അഥവാ
തപാൽ കമ്പി സേവനം നിർത്തലാക്കുന്നു.
ഇങ്ങനെ ഒരു ആശയ വിനിമയ സംവിധാനം ഇപ്പോഴും
നില നിന്നിരുന്നു എന്നറിഞ്ഞത് തന്നെ ഈ വാർത്ത
കണ്ടപ്പോഴായിരുന്നു. പണ്ടത്തെ മെസ്സേജിങ്ങ്
പുലിക്കുട്ടിയായിരുന്ന തപാൽ കമ്പിയെ
ഓർമ്മയുടെ സ്റ്റാമ്പൊട്ടിച്ച് ഇല്ലാത്തൊരു
മേൽവിലാസത്തിലേക്ക് അയക്കുകയാണ് നമ്മുടെ
കേന്ദ്ര ഗവണ്മെന്റ്.
ഇ മെയിലിന്റെയും സോഷ്യൽ നെറ്റ് വർക്കിങ്ങിന്റെയും
വേഗമേറിയ ഇക്കാലത്ത് ഇന്നിപ്പോ ആരാല്ലേ
ടെലെഗ്രാം അടിക്കുന്നത്?
ഞാനെന്റെ ജീവിതത്തിൽ നാളിതുവരെ ഒരൊറ്റ
ടെലെഗ്രാമും അയച്ചിട്ടില്ല. പണ്ടൊക്കെ ഞാൻ കേട്ടിട്ടുണ്ട്
കമ്പി വന്നു, എന്തോ സംഭവിച്ചിട്ടുണ്ട്. കൂടുതലും
മരണ വാർത്തകൾ അറിയിക്കാനായിരിക്കാം
അന്നൊക്കെ നമ്മുടെ നാട്ടിലുള്ളവർ കമ്പിയടിചിരുന്നത്.
ദൂരെ ബന്ധുക്കൾ ഉള്ളവർ ടെലഗ്രാം വീട്ടിൽ
എത്തുമ്പോഴേക്കും നിലവിളി തുടങ്ങുന്ന കാഴ്ചകൾ
സിനിമകളിൽ കണ്ടിട്ടുണ്ട്.
എന്തായായും ചരിത്രത്തിന്റെ ഭാഗമായി ഓർമ്മകളിൽ
നിദ്ര പൂകാനോരുങ്ങുന്ന ഈ കമ്പി തപാൽ സംവിധാനത്തെ
ആദ്യമായും അവസാനമായും ഒന്ന് പരീക്ഷിച്ചു നോക്കാൻ
ഞാൻ തീരുമാനിച്ചു.
പോസ്റ്റ് ആഫീസിൽനിന്നാണ് കമ്പിയടിക്കുക എന്നായിരുന്നു
ഞാൻ ധരിച്ചിരുന്നത്. പക്ഷെ ആ അന്വേഷണം തൃശൂർ
ഹെഡ് പോസ്റ്റ് ആഫീസ് വരെയേത്തിയപ്പോൾ മനസ്സിലായി
ഈ സംഭവം പോസ്റ്റ് ആഫീസിന്റെ പരിധിയിൽ നിന്നും
മാറ്റി എന്ന്. കമ്പിയടിക്കണമെങ്കിൽ BSNL ന്റെ ആഫീസിൽ
പോകണം. അങ്ങനെ ഒരു ടെലഗ്രാം അടിക്കണമെന്ന ആഗ്രഹവുമായി
തൃശൂർ PO റോഡിലുള്ള BSNL ആഫീസിന്റെ രണ്ടാം നിലയിൽ
ചെന്നു. ആവശ്യം അറിയിച്ചപ്പോൾ അവിടെയുള്ളവർ എന്നെ ഒരു
നോട്ടം(ചിലപ്പോൾ എനിക്ക് തോന്നിയതാവും)
ഒരു സരസനായ ചേട്ടൻ എന്നെ സഹായിക്കാനെത്തി, ഒരു ഫോം
പൂരിപ്പിച്ചു തരാൻ പറഞ്ഞു. കമ്പിയടിക്കുന്ന ആളിന്റെ
പേരും മേൽവിലാസവും എഴുതി പൂരിപ്പിച്ചു.
ഇനി കമ്പി സന്ദേശം എഴുതണം.
അവിടെ കുറെ മെസ്സേജ് ടെംപ്ലേറ്റുകൾ ഉണ്ട്
HAPPY BIRTHDAY
HAPPY ONAM
HAPPY ANNIVERSARY
EID MUBARAK
LOVE GREETINGS
HAPPY RETIREMENT എന്നൊക്കെ. ഇവ ഗ്രീറ്റിങ്ങ്സ് ആണ്.
ഓരോ സന്ദേശത്തിന്റെയും നമ്പർ പറഞ്ഞാൽ മതി. നമുക്ക് ഇഷ്ട്ടമുള്ള
സന്ദേശവും അയക്കാം. മാക്സിമം 25 വാക്കുകൾ, അതിന് ഈടാക്കുന്നത്
28 രൂപ (25 + 3 രൂപ സർവീസ് ടാക്സ് )
ചുമ്മാ ഒരു കമ്പിയടിക്കാൻ പോയ എനിക്ക് എന്ത് സന്ദേശമാണ്
കൊടുക്കേണ്ടത് എന്ന സംശയമായി. ഒടുവിൽ HAPPY MONSOON
എന്നെഴുതി പ്രിയപ്പെട്ടവർക്ക് അയച്ചു. ഒരെണ്ണം ഒരു സാമ്പിളിന് വേണ്ടി
എന്റെ വിലാസത്തിലെക്കും അയച്ചു, നാളെ അതിവിടെ എത്തുന്നതും കാത്തിരിപ്പാണ് !!!
തപാൽ കമ്പിയുടെ ലാസ്റ്റ് ബസ് പിടിക്കാൻ ഒരുപക്ഷേ
നിങ്ങൾക്കും ആഗ്രഹമുണ്ടാവും, അല്ലെ?
വേഗം അടുത്തുള്ള BSNL ആഫീസിലേക്ക് വിട്ടോളൂ.
ചരിത്രം :
1844 മുതലാണ് കമ്പി തപാൽ സന്ദേശത്തിന്റെ ചരിത്രം
തുടങ്ങുന്നത്. 1850 ൽ ഈ സംവിധാനം ഇന്ത്യയിൽ
സർവീസ് തുടങ്ങി. അതോടെ ദൂരങ്ങളിലേക്ക് അതിവേഗം
കൊച്ചു കൊച്ചു സന്ദേശങ്ങൾ ഒഴുകിത്തുടങ്ങി.
1980 കാലഘട്ടമാണ് കമ്പി തപാലിന്റെ സുവർണ്ണ കാലം.
അക്കാലത്ത് ഒരു ലക്ഷത്തിലേറെ ടെലഗ്രാമുകൾ
ദിവസേന ദൽഹിയിലെ പ്രധാന ഓഫീസുകളിൽ
കൈകാര്യം ചെയ്തിരുന്നത്രേ ! 45,000 ടെലഗ്രാം
ഓഫീസുകൾ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നു.
ഇന്ന് വെറും 75 ഓഫീസുകൾ മാത്രമാണ് നിലവിലുള്ളത്.
1990 ൽ ഇന്ത്യയിൽ ഇന്റർനെറ്റ് വ്യാപകമായതോടെ
ടെലെഗ്രാം ഉപയോഗം ഗണ്യമായി കുറഞ്ഞു.
ഇന്നത് നാമാവശേഷമായി, ടെലഗ്രാം സന്ദേശങ്ങൾ
SMS നു വഴിമാറി, ട്വീറ്റുകളായി, FB അപ് ടെറ്റുകൾ ആയി...
കാലപ്രയാണത്തിൽ പുത്തൻ സാങ്കേതിക വിദ്യയുടെ
കടന്നു വരവിൽ തപാൽ കമ്പിക്കു യാത്രാമൊഴി ചൊല്ലാം.
അവസാനത്തെ ടെലെഗ്രാം സന്ദേശം ഇങ്ങനെ;
"GOOD BYE TELEGRAM, ALVIDA !!!"