April 03, 2013

കളിവീട്



സ്ക്കൂൾ എല്ലാം അടച്ചു, കുട്ട്യോളൊക്കെ വേനലവധിക്കാലം
ആഘോഷിക്കുകയാണ്. കഴിഞ്ഞയാഴ്ച എനിക്കും കിട്ടി
ചെറിയൊരു അവധിക്കാലം, ഈസ്റ്റർ പ്രമാണിച്ച് മൂന്ന്
ദിവസത്തെ പരോളിൽ നാട്ടിൽ പോയിരുന്നു.

വീട്ടിൽ ചേട്ടന്റെ കുട്ടിക്കും അനിയത്തീടെ കുട്ടിക്കും
പിറന്നാൾ ആവാറായി.  പിറന്നാൾ സമ്മാനമായി എന്താ
കൊടുക്കാ എന്നാലോചിച്ചപ്പോഴാണ്,
പണ്ടൊക്കെ നമ്മുടെ അവധിക്കാലത്ത്‌ കഞ്ഞിയും കുഞ്ഞിയും
വച്ച് കളിക്കാനായി ഉണ്ടാക്കാറുള്ള കളിവീടിനെപ്പറ്റി
ഓർത്തത്‌.


ഈയടുത്ത കാലത്തൊന്നും ഒരിടത്തും കുട്ടികൾ
കളിവീട് വച്ച് കളിക്കുന്നതും കാണാറില്ല. അവർക്കത്‌
ഉണ്ടാക്കി  കൊടുക്കാൻ ആർക്കും സമയമില്ലതാനും.
ഏതു നേരവും TV യുടെയും കമ്പ്യൂട്ടറിന്റെയും
മുന്നിലാണ് കുട്ടികൾ എന്ന പരാതിയാണ് മാതാപിതാക്കൾക്ക്.
POGO യുടെയും, CN ന്റെയും, കൊച്ചു TV യുടെയും മുന്നിൽ
നിന്ന് ഇവന്മാരെ എങ്ങനെ മണ്ണിലേക്കും കളികളിലേക്കും
പൊക്കിയെടുക്കാം എന്ന ചിന്തയും, അതിനുള്ളൊരു
ശ്രമവുമായിരുന്നു ഈ കളിവീട് നിർമ്മാണം.

(Photo Courtesy: Krishna)

വീടിനോട് ചേർന്ന് തണലുള്ളോരു മാവിന്റെ ചുവട്ടിൽ
കുറച്ചു വടികൾ വച്ച് കെട്ടി കളിവീടിന്റെ ആദ്യഘട്ടം
ഉണ്ടാക്കി.  പിന്നീട് ഉപയോഗശൂന്യമായ ചാക്കുകളും
മരക്കഷണങ്ങളും വാഴ ചാമ്പലും ചേർത്ത്
വശങ്ങൾ മറച്ചു. അടയ്ക്കാ മരത്തിന്റെ(കവുങ്ങിന്റെ)
പാള കീറി  മുൻവശം ഭംഗിയാക്കി. മര ചീളുകൊണ്ടു
ജനാലയും ശെരിയാക്കി.  ഒടുവിൽ മാവിന്റെ
ഉണങ്ങിയ ഇലകൾകൊണ്ട് മേൽക്കൂരയും മേഞ്ഞപ്പോൾ
കളിവീട് റെടി.


 

കളിവീട് ഉണ്ടാക്കുവാൻ കുട്ടികളെയും കൂടെ
കൂട്ടിയപ്പോൾ അവർക്കും ഉത്സാഹമായി.
ദിവസത്തിന്റെ അര നേരം അവർ TV യും BEN 10 ഉം
ചോട്ടാ ബീമും മറന്നു, മണ്ണിൽ പണിയെടുത്ത് കളിവീടിന്റെ
ഭാഗമായി. ഇപ്പോൾ ഊണും കളിയും ഒക്കെ അവരീ
കളിവീട്ടിലാണ്.


ഒരുപക്ഷെ പണ്ടത്തെ ശീലങ്ങൾ കുട്ടികൾക്ക് വെറുതെ
കാണിച്ചു കൊടുക്കാൻ പോലും ഇന്ന് മുതിർന്നവർ
തയ്യാറാവാത്ത കാരണമായിരിക്കാം അവർ പഴയ
കളികൾ മറന്നു പോയത്. നമ്മൾ കുറച്ചു സമയം
അവർക്കൊപ്പം ചിലവിട്ടാൽ പഴയ കാലത്തേ
കളിക്കോപ്പുകളും, ചുട്ടിയും കോലും, മണ്ണപ്പവും
ഓലപ്പന്തും, ഓല പങ്കയും, കളിവീടും, ഊഞ്ഞാലും ഒക്കെ
അവരും ഇഷ്ട്ടപ്പെട്ടെക്കും.
റിമോട്ട് കാറുകളും, തോക്കും, വീഡിയോ ഗയിമുകളും
വലിച്ചെറിഞ്ഞ്,നന്മയുടെ കളിപ്പാട്ടങ്ങൾ എടുത്ത്
അവധിക്കാലത്തിന്റെ കളിമുറ്റങ്ങളിലേക്ക്,
ആഘോഷത്തിന്റെ സമ്മർ ഷോട്ടടിക്കാൻ  അവരും
വന്നേക്കും...


നമുക്ക് പകർന്നു നല്കാവുന്നത് ചെറിയൊരു
കളിവീടായിരിക്കും. കുഞ്ഞു മനസ്സിൽ ഒരുപക്ഷേ
ഇത്, നിനച്ചിരിക്കാതെ കിട്ടുന്ന ലക്ഷ്വറി വില്ലകളാവും.

6 comments:

ajith said...

സുന്ദരന്‍ കളിവീട്

Neelima said...

നല്ല ഭംഗിയുള്ള കളി വീട് . ഇപ്പൊൽ ഒരിടത്തും കാണാൻ കൂടി കിട്ടാത്ത ഒന്നു. ഇങ്ങനെയൊരു ഐഡിയ തോന്നിയത് നന്നായി . കുട്ടികള്ക്കും സന്തോഷായില്ലേ . ഓർമകളിൽ സൂക്ഷിക്കാൻ ഒരു നല്ല അവധിക്കാലം ആവട്ടെ അവര്ക്കിത് .

thoma said...

reminded me of my younger days. it is great that you could re-make it even today in this busy-crazy "ultra-modern" world.

Happy Jose said...
This comment has been removed by the author.
Happy Jose said...



Nice Sujith !!!
Keep it yp !!!

JITHU (Sujith) said...

അജിത്‌ ചേട്ടനും, നീലിമയ്ക്കും, തോമാച്ചനും, ഹാപ്പിക്കും നന്ദി...