ലോക്ക്‌ഡൗൺ കാലത്തെ അലമാര വൃത്തിയാക്കലുകൾ
ചിലപ്പോൾ നമ്മെ കൊണ്ടെത്തിക്കുന്നത് ഇതുപോലെയുള്ള,
ഓർമ്മകൾകളുടെ നിധി ശേഖരങ്ങളിലേക്ക് ആയിരിക്കാം.
വീഡിയോ കാസ്സറ്റിന്റെയും ഓഡിയോ കാസ്സറ്റിന്റെയും കാലം,
അതൊരു വസന്തം തന്നെയായിരുന്നു...
60 ന്റെയും 90 ന്റെയും SONY, T-series റീലുകളിൽ
എണ്ണിചുട്ടെടുത്ത അപ്പം പോലെ റെക്കോർഡ് ചെയ്തെടുത്ത
പാട്ടുകൾ കേട്ട് രസിച്ചവർക്ക് ഈ പോസ്റ്റുന്ന ചിത്രങ്ങൾ
അതിതീവ്ര നൊസ്റ്റു തന്നെയായിരിക്കും.
ഇപ്പൊ തന്നെ നിങ്ങളുടെ മനസ്സിലൂടെ ഒന്നിലധികം
ഓർമ്മകൾ ഊളിയിട്ടു പോയിട്ടുണ്ടാവും.
പ്രതീക്ഷയുടെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും
കാത്തിരിപ്പിന്റെയും ഗൃഹാതുരതയുടെയും ഒക്കെ
പല മുഖങ്ങളും നാട്ടിടവഴികളും പ്രവാസത്തിന്റെ
മണലാരണ്യങ്ങളും മനസ്സിലൂടെ
തെന്നി മാറിപ്പോയ ഒരു ഫീൽ കിട്ടിയോ?
കിട്ടിയെങ്കിൽ നിങ്ങൾ ഈ നൂറ്റാണ്ടിന്റെ ഭാഗ്യവാന്മാരാണ്.
ഇന്നത്തെ youtube നോ, Netflix നോ, Amazon Prime നോ
ഒന്നും ഈ സംഗീത ശേഖരത്തിന്റെ സുഖം പകുത്തു നൽകാനായേക്കില്ല.
പണ്ടത്തെ നമ്മുടെയൊക്കെ ഓരോ പ്രാന്തുകൾ അല്ലേ...
എത്ര പൈസയാണ് കാസറ്റുകൾ വാങ്ങാനായി അന്ന് ചെലവിട്ടത് !
ഒരു സുഖമുള്ള രസം,
ഇന്നിപ്പോൾ അവിചാരിതമായി കണ്ടെടുക്കുമ്പോൾ
പിക് എടുത്ത് ഷെയർ ചെയ്യാൻ മാത്രം പാകത്തിൽ
അലമാരക്കുള്ളിൽ ഫങ്കസ് പിടിച്ച് വെറുതെയിരിക്കുന്നു;
ഒരുഗ്ര പ്രതാപകാലത്തിന്റെ സംഗീത സാമ്രാജ്യം.
(NB: ഇത്തരം ഏന്റിക്ക് ഐറ്റംസ് തപ്പിയെടുക്കുമ്പോൾ
അതിന്റെ കൂടെ ഉണ്ടാകാൻ സാധ്യതയുള്ള പഴയ ഡയറി,
autograph ബുക്ക് എന്നിവ ഭാര്യയുടെ കണ്ണിൽ പെടാതെ
സൂക്ഷിക്കണം, ഇല്ലെങ്കിൽ വലിയ വില നൽകേണ്ടി വരും)

No comments:
Post a Comment