January 09, 2020

ഒരു കീറ് ആകാശം

ചില നേരമെങ്കിലും
ചിറകു വിരിച്ചു പറക്കുവാൻ,
കുഞ്ഞു മോഹങ്ങളുടെ ഒരുതുണ്ട് ആകാശം
മനസ്സിൽ കരുതി വയ്ക്കുക നാം;

തിരക്കിൻറെ തീവണ്ടി ജനാലയ്ക്കരികിൽ
പെറ്റിടുന്ന കുഞ്ഞുമോഹ പറവകൾക്ക് പറക്കുവാൻ
ഒരുതുണ്ട് ആകാശം...
ഒരു കീറ് ആകാശം...

-ജിത്തു 

2 comments:

വിനുവേട്ടന്‍ said...

ആ ഒരു തുണ്ട് ആകാശത്ത് നിന്നും തുടങ്ങാം പുതിയൊരു പ്രയാണം...

Unknown said...

മനസ്സിലേക്ക് ഒരുപാട് ആഴ്ന്നിറങ്ങിയ വരികൾ 👍👍👍❤️❤️