34 ആഴ്ചകൾക്ക് മുൻപാണ് എൻറെ ജീവന്റെ
തുടിപ്പ് കൃഷ്ണയിൽ മിടിച്ചു തുടങ്ങിയത്.
ഞാനൊരച്ചനും അവളൊരമ്മയും ആവനൊരുങ്ങി.
ഞങ്ങളുടെ സ്നേഹത്തിന്റെപ്രതീകമായി
പ്രകൃതിയുടെ സ്നേഹോപഹാരം...
അമ്മ കുഞ്ഞുമോൻ എന്ന് പറയുന്ന എന്റെ
ജീവന്റെ കണികയുടെ , ഹൃദയ സ്പന്ദനം
ഒരു നക്ഷത്രം പോലെ സ്കാനിങ്ങിൽ കണ്ടപ്പോൾ
എന്റെ അമ്മയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ
കണ്ണുനീർ പൊടിഞ്ഞു...
കൃഷ്ണയുടെ കൃഷ്ണമണികളിൽ ഞാനന്നുവരെ
കണ്ടിട്ടില്ലാത്ത, കാത്തിരിപ്പിന്റെ നെയ്ത്തിരി വെട്ടം.
പണ്ട് നോട്ടീസ് ബോർഡിൽ പതിച്ച എക്സാം റിസൾട്ട്
നോക്കി, എഴുതിയ പരീക്ഷയിൽ ജയിച്ചവനെപ്പോലെ
നിന്ന എനിക്ക് എല്ലാം കൗതുകമായിരുന്നു.
ജീവിതം അങ്ങനെ മുൻപോട്ടു പോവുകയാണ്,
മാറ്റങ്ങളോടെ. ഓരോ മാറ്റങ്ങൾ സംഭവിക്കുമ്പോഴും
നമുക്ക് പുതിയ പദവികൾ (Designations) വന്നു ഭവിക്കും.
"വിദ്യാർഥി"യായിരുന്ന ഞാനൊരു ദിനം "ജോലിക്കാരൻ"
ആയി. വർഷങ്ങൾക്കിപ്പുറം ഒരു പെണ്ണിന്റെ കൈ
പിടിച്ചു വീട്ടിലെത്തിയപ്പോൾ "ഭർത്താവായി".
ഇന്നിപ്പോൾ "അച്ഛൻ" എന്ന പദവിക്ക് ദിവസങ്ങൾ
മാത്രം ബാക്കി.
ഒടുവിലത്തെ "പദവി"യിലേക്കുള്ള പ്രയാണം പക്ഷേ
മറ്റെല്ലാത്തതിനെക്കാളും വ്യത്യസ്തമാണ്. മറ്റെല്ലാ
കാര്യങ്ങളും പെട്ടെന്നൊരു ദിവസത്തിൽ സംഭവിക്കുന്നവ.
അച്ഛൻ അല്ലെങ്കിൽ അമ്മ എന്നത് ഒരു നീണ്ട യാത്രയുടെ
ശുഭപര്യവസാനിയാണ്. അമ്മയാകാൻ പോകുന്നു
എന്നറിയുന്ന ദിവസം മുതൽ സ്ത്രീ ഒരമ്മയായി
മാറുന്നു, മനസ്സുകൊണ്ടും ശരീരം കൊണ്ടും.
ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം രണ്ടു പേർക്കും
കൂടിയാണ്. അവൾ ചിന്തിക്കുന്നതും
സഞ്ചരിക്കുന്നതും എല്ലാം ഉദരത്തിൽ വളരുന്ന
കുട്ടിയെ ഓർത്തുകൊണ്ട് മാത്രം. കൃഷ്ണ ആ
യാത്ര ഇതുവരേയും ആസ്വതിച്ചു വരുന്നു. എനിക്ക്
അന്ന് മുതൽ കൌതുകത്തിന്റെ ലോകമാണ്.
ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ ഒട്ടേറെ
വിഷയങ്ങൾ. 9 മാസക്കാലവും ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ മനസ്സിലാക്കുക, അതൊക്കെ കൃഷ്ണയെ
കാണിച്ചു കൊടുക്കുക. കുഞ്ഞിന്റെ വളർച്ചയുടെ
പടവുകളും, എടുത്ത ടെസ്റ്റുകളുടെ വിശദ
വിവരങ്ങളും മറ്റും കൂടുതൽ മനസ്സിലാക്കാൻ
ഇന്റർനെറ്റ് വീഡിയോകൾ സെർച്ചുകൾ എല്ലാം
ഒരുപാട് ഉപകരിച്ചു. മുൻപേ ഈ വഴികളിൽ
യാത്ര ചെയ്ത സുഹൃത്തുക്കളുടെ അനുഭവങ്ങളും
സഹായിച്ചു.
അന്ന് hCG Test നടത്തിയത് മുതൽ പിന്നീടങ്ങോട്ട്
ലാബുകളിൽ ചെയ്ത Double Marker Test, Triple Screen
US Scan എല്ലാം പ്രഗ്നൻസിയുടെ കാലത്തെ പുതിയ
അറിവുകൾ പകർന്നു തന്നു.
ഇക്കാലയളവിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ
കൊച്ചു കാര്യങ്ങൾ ഇവിടെ പോസ്റ്റുന്നു.
ആദ്യമേ പറയട്ടെ; പ്രഗ്നൻസി ഒരു രോഗമല്ല എന്ന്
മനസ്സിലാക്കുക. ഈയവസ്ഥയിൽ അമ്മയുടെ
ശാരീരിക അവസ്ഥ അനുസരിച്ച് ചില കാര്യങ്ങൾക്ക്
ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. അക്കാര്യങ്ങളൊക്കെ
നല്ലൊരു ഡോക്ടറിന്റെ സഹായത്തോടെ
പരിഹരിച്ചു ഓരോ ദിവസവും സന്തോഷത്തോടെ
മുൻപോട്ടു പോവുക. മറ്റുള്ളവർക്ക് സംഭവിക്കുന്ന
കാര്യങ്ങൾ നമുക്കും ഉണ്ടാകും എന്ന് ഒരിക്കലും
വിചാരിക്കരുത്. പിന്നെ "ഇതൊരു" ഇമ്മിണി ബല്ല്യ
സംബവാക്കി കാണരുത്. ശ്രദ്ധിക്കുക, അത്ര തന്നെ.
(പ്രത്യേകം സൂക്ഷിക്കണമെങ്കിൽ ഡോക്ടർ പറയും)
അല്ലാത്തവർ ഓരോ മാസവും ഓരോ ആഴ്ചയും
ഓരോ ദിവസവും ആസ്വതിക്കണം. ഭാര്യയുടെ
കൂടെ എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായാൽ
അവർക്ക് വല്ല്യ സന്തോഷാവും എന്ന് തോന്നുന്നു :)
ഇതിൽ കൂടുതൽ പറയാൻ എനിക്കറിയില്ല.
കാരണം 3 ആഴ്ചയുടെ യാത്ര ഇനിയുമുണ്ട്
ഞങ്ങൾക്ക്. ഇനിയുള്ള നാൾ വഴികളിൽ
ഈ ഭൂമിയിൽ ഞങ്ങളുടെ പിൻ തുടർച്ചയായി
ഒരു കുഞ്ഞുവാവ വരാൻ പോകുന്നതേയുള്ളൂ.
അത് ആണ്കുട്ടിയോ പെണ്കുട്ടിയോ; അറിയില്ല.
ആരായാലും സന്തോഷം മാത്രം.
സ്നേഹത്തിന്റെയും നന്മയുടെയും മതം
അവൻ/അവൾ സ്വീകരിക്കട്ടെ...
ഈ ശിശിരത്തിൽ, ഈ ക്രിസ്മസ് കാലത്ത്
കാത്തിരിക്കുകയാണ് ഞാനും കൃഷ്ണയോടൊപ്പം;
വൃശ്ചിക കാറ്റ് വീശുന്ന ഏതോ ഒരു പകലിൽ
അല്ലെങ്കിൽ മഞ്ഞു പൊഴിയുന്ന ഒരു രാവിൽ
ഞങ്ങളുടെ കുഞ്ഞുവാവ വരുന്നതും കാത്ത്...
2013 ന്റെ അന്ത്യ യാമത്തിലെ കുഞ്ഞു നക്ഷത്രമാവുമോ
അല്ലെങ്കിൽ ഒരുപക്ഷേ 2014 ന്റെ പുതുവർഷ
കിരണമാവുമോ, എന്നറിയില്ല.
ഏറ്റവും സുഖമുള്ള കാത്തിരിപ്പുമായി
ഈ ബ്ലോഗിന്റെ ഒരറ്റത്ത് ഞാനുമുണ്ട്,
കൂട്ടിനെന്റെ കൃഷ്ണയും...

15 comments:
ഒരുപാടു സന്തോഷം തോന്നുന്നു ഇത് വായിച്ചപ്പോൾ... 2013-ന്റെ കുഞ്ഞു നക്ഷത്രമായാലും 2014-ന്റെ പുതു കിരണമായാലും ഭാവിയിൽ അവനൊരു കുഞ്ഞു സുജിത്തോ അല്ലെങ്കിൽ അവളൊരു കുഞ്ഞു കൃഷ്ണയോ ആയിത്തീരട്ടെ ചേട്ടായീ... കാരണം കണ്ടിട്ടില്ലെങ്കിലും കേട്ടറിവിൽ അവനിലും അവളിലും നന്മ മാത്രമേ അനുഭവിച്ചറിഞ്ഞിട്ടുള്ളൂ... ആശംസകൾ...
പറയാന് വാക്കുകളില്ല :-)
മംഗളാശംസകളോടെ...ഞങ്ങളും കാത്തിരിക്കുന്നു...
Kalakki
Aashamsakal....vaayichappo sharikkum enjoy cheythu...:).. All the very best... Ur kid is lucky to have u both as his/her parents... :)
Congrats Jithu. All the best.. Waiting for the good news.. May God bless you all!!
Bhagyamulla kutti..engane oru achaneyum ammayeyum kittan..
Wish you the best of everything in life..
Kunju vave..njannum ninnte varavu kathirikkunu..swapnathil ninne kanamalloo...
Bhagyamulla kutti..engane oru achaneyum ammayeyum kittan..
Wish you the best of everything in life..
Kunju vave..njannum ninnte varavu kathirikkunu..swapnathil ninne kanamalloo...
Wow superb...lucky baby
Dear little one,
We are eagerly waiting to welcome u to ur new Home ...
Come to this world happy and healthy. Oh precious child we are waiting for your arrival .....
With love and prayers....
ഒടുവിൽ ചേർത്ത ചിത്രം പൂർണതയേകുന്നു... മംഗളാശംസകൾ...
ഈ ശിശിരത്തിൽ, ഈ ക്രിസ്മസ് കാലത്ത്
കാത്തിരിക്കുകയാണ് ഞാനും കൃഷ്ണയോടൊപ്പം;
വൃശ്ചിക കാറ്റ് വീശുന്ന ഏതോ ഒരു പകലിൽ
അല്ലെങ്കിൽ മഞ്ഞു പൊഴിയുന്ന ഒരു രാവിൽ
ഞങ്ങളുടെ കുഞ്ഞുവാവ വരുന്നതും കാത്ത്... വളരെ നല്ല വരികൾ ... ഇത് വായിക്കുമ്പോൾ , വായിക്കുന്നവരും ആ കുഞ്ഞിന്റെ വരവ് കാത്തിരിക്കും ...അത്ര മാത്രം ഫീൽ ചെയ്യിക്കുന്ന വരികൾ, ഭാഷ .... ഇത് വരെ കാണാത്ത കൃഷ്ണയുടെ രൂപവും മനസ്സിൽ തെളിയുന്ന പോലെ ...ആശംസകൾ .
Ellavidha aashamsakalum nerunnu.... sherikkum paranjal vakkukalkondu parayan pattathathra santhosham thonni ee post kandappol...... very very lively ,lovely one..... :)
ബ്ലോഗ് വായിച്ച എല്ലാവർക്കും നന്ദി.
ആശംസകൾക്ക് നന്ദിവാക്കു പറയുന്നില്ല.
കാരണം എല്ലാവരും എൻറെ പ്രിയപ്പെട്ടവർ തന്നെ :)
Praardhanayode... Aasamsakalode... enteyum, kudumbathinteyum manassu koodeyuntaavum.
ഈ ശിശിരത്തിൽ, ഈ ക്രിസ്മസ് കാലത്ത്
കാത്തിരിക്കുകയാണ് ഞാനും കൃഷ്ണയോടൊപ്പം;
വൃശ്ചിക കാറ്റ് വീശുന്ന ഏതോ ഒരു പകലിൽ
അല്ലെങ്കിൽ മഞ്ഞു പൊഴിയുന്ന ഒരു രാവിൽ
ഞങ്ങളുടെ കുഞ്ഞുവാവ വരുന്നതും കാത്ത്...
ഏറ്റവും സുഖമുള്ള കാത്തിരിപ്പുമായി
കൂട്ടിനെന്റെ കൃഷ്ണയും...
ഞങ്ങളുടെ സ്നേഹത്തിന്റെപ്രതീകമായി
പ്രകൃതിയുടെ സ്നേഹോപഹാരം...
beautiful lines.....
മംഗളാശംസകളോടെ........
Anjali Prajith & family
Post a Comment