തൃശ്ശിവപ്പേരൂരിലെ പ്രസിദ്ധമായ സ്വരാജ് റൗണ്ട്.
സാധാരണ ഇവിടെ പുലികളാണ് കയ്യടക്കി
വാഴാറുള്ളത്. എന്നാൽ ഈ ക്രിസ്മസ് കാലത്ത്
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച
"ബോണ്‍ നതാലെ" എന്ന ഘോഷയാത്രയിൽ
നഗരം കയ്യടക്കി വാണത് ക്രിസ്മസ് അപ്പൂപ്പന്മാരും
മാലാഖമാരുമായിരുന്നു.
നാലായിരത്തോളം ക്രിസ്മസ് സാന്തകളും
ആയിരത്തോളം മാലാഖമാരും അണിനിരന്ന
ബോണ്‍ നതാലെ-യിലെ കാഴ്ചകളാണ് ഈ
ബ്ലോഗിൽ പോസ്റ്റുന്നത്.
മെറി ക്രിസ്മസ് എന്നാണ് ഇറ്റാലിയൻ
വാക്കായ "ബോണ്‍ നതാലെ"(Buone Feste Natalizie) യുടെ
അർത്ഥം. ക്രിസ്മസ് കഴിഞ്ഞു രണ്ടു ദിനത്തിന്
ശേഷമാണ് തൃശൂർ നഗരത്തിൽ സാന്തകളുടെ
ഘോഷയാത്രയും കാരോൾ കാഴ്ചകളും
അരങ്ങേറിയത്. ക്രിസ്മസ് രാവുകളുടെ
സൗന്ദര്യവും ലഹരിയും കാഴ്ചക്കാരിൽ
വാരിവിതറി മുപ്പതോളം പ്ലോട്ടുകളും
അണിനിരന്ന ഈ ഘോഷയാത്രയുടെ
ആദ്യ പതിപ്പിൽ തന്നെ സാമാന്യം നിലവാരം
പുലർത്തി.
സാന്തയുടെ വേഷം ധരിച്ചെത്തിയ ഗജനും
മാനുകളും കൂറ്റൻ കേക്കുകളും കാഴ്ചക്കാരിൽ
ആവേശമുണർത്തി.
കാഴ്ചക്കാരിൽ അധികവും കുട്ടികളായിരുന്നു.
അച്ഛന്റെ ചുമലിൽ കയറി അവർ
ക്രിസ്മസ് കാഴ്ച്ചയുടെ അമിട്ടുകൾ പൊട്ടുന്നതും
കണ്ടു റൗണ്ടിൽ സ്ഥാനമുറപ്പിച്ചു.
വിരലിൽ എണ്ണാവുന്ന വിദേശികളും ഈ
ക്രിസ്മസ് ഘോഷയാത്രയുടെ ഭാഗമായി.
ആദ്യമായി ക്രിസ്മസ് ഘോഷയാത്രയോരുക്കിയ
"ബോണ്‍ നതാലെ" യുടെ അണിയറ ശിൽപ്പികൾക്ക്
അഭിമാനിക്കാം, ആദ്യ സംരംഭത്തിൽ തന്നെ
ഇത്രയേറെ ജനങ്ങളെ ഒരേ മനസ്സോടെ
കരോൾ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ
ക്രിസ്മസ് കാഴ്ചകളൊരുക്കി ഒരേ
വേദിയിൽ അണിനിരത്താനായി എന്നതിൽ.
വരും വർഷങ്ങളിൽ ഇലപൊഴിയും ശിശിരത്തിൽ
"ബോണ്‍ നതാലെ" കൂടുതൽ മികവാർന്ന
കാഴ്ചകളൊരുക്കി ഈ നഗത്തിൽ വീണ്ടും
എത്തുന്നതും കാത്ത് നമുക്ക് കാത്തിരിക്കാം.
"ബോണ്‍ നതാലെ"
"ബോണ്‍ നതാലെ"
"ബോണ്‍ നതാലെ"
6 comments:
പുതുപുത്തന്‍ ആഘോഷങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലേ!
മാധ്യമങ്ങളുമായുള്ള ഇടപഴകൾ താരതമ്യേന പഴയതിനേക്കാൾ കുറഞ്ഞത് കൊണ്ട് തന്നെ ഈ സംഭവം ഞാൻ അറിഞ്ഞത് പോലുമില്ല... ഈ പരിപാടി നടക്കുമ്പോൾ ഞാൻ അങ്ങ് ദൂരെ ദൂരെ കൊടുങ്ങല്ലൂരിലെ ഓഫീസ് മുറിയിൽ ജോലി തിരക്കിലായിരുന്നു... ഓവർ ടൈം കഴിഞ്ഞു എന്റെ ഫ്രണ്ട് ഒരുത്തൻ എന്നെ കൊണ്ട് പോകാൻ വന്നപ്പോളാണ് ഞാൻ ഇതറിയുന്നത്... അല്ലെങ്കിൽ വടക്കുന്നാഥന്റെ തിരുമുന്നിൽ ഏതെങ്കിലും ഒരു മൂല ഞാനും കയ്യേറിയേനെ... ഒന്നുമില്ലെങ്കിലും കുറച്ചു കളെഴ്സിനെയെങ്കിലും വായിൽ നോക്കിയിരിക്കാമല്ലോ... ഇനി ഇത് പോലെയൊക്കെ ഉണ്ടെങ്കിൽ മുൻകൂട്ടി എസ്.എം.എസ് അയക്കാൻ ഇതിനാൽ ഉത്തരവിടുന്നു...
അജിത് ചേട്ടാ: ശരിയാണ് ആഘോഷങ്ങൾ കൂടിക്കൂടി
വരികയാണ്. എല്ലാവർക്കും ഒത്തുകൂടാൻ കിട്ടുന്ന
അവസരങ്ങൾ സ്വാഗതാർഹം എന്നു തോന്നുന്നു.
സൂരജ് സാറെ , ഉത്തരവ് പ്രകാരം ഇനി എല്ലാം
മുൻകൂർ അറിയിച്ചേക്കാം മഹാരാജാവേ :)
നന്നായി ആഘോഷമാകട്ടെ ജീവിതം
"മറ്റുള്ളവരെ കാണിക്കാൻവേണ്ടി അവരുടെ മുന്പിൽവച്ച് നിങ്ങളുടെ സൽക്കർമ്മങ്ങൾ അനുഷ്ഠിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. അല്ലെങ്കിൽ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിങ്കൽ നിങ്ങൾക്കു പ്രതിഫലമില്ല. മറ്റുള്ളവരിൽനിന്നും പ്രശംസ ലഭിക്കാൻ കപട നാട്യക്കാർ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷ കൊടുക്കുന്പോൾ നിന്റെ മുന്പിൽ കാഹളം മുഴക്കരുത്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. നീ ധർമ്മദാനം ചെയ്യുന്പോൾ അതു രഹസ്യമായിരിക്കേണ്ടതിനു നിന്റെ വലതുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങൾ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നൽകും." (മത്തായി 6:1-4) - See more at: http://biblechinthakal.blogspot.in/2013/11/blog-post_13.html#sthash.Zcgiycfk.VE7uGqD8.dpuf
nice pictures
Post a Comment