ഒടുവില്‍ 2012 ലെ എല്ലാ ഋതുക്കളും കടന്ന് 2013 എത്തിച്ചേര്‍ന്നു.
ഈ വൈകിയ വേളയിലാണെങ്കിലും, എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും
പുതിയ ഒരു വര്‍ഷം ആശംസിക്കുന്നു...
കൊട്ടിഘോഷിക്കപ്പെട്ട ഒരു തിരക്കോടു കൂടിയൊന്നും ഒരു പുതുവര്‍ഷത്തെയും
സ്വീകരിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല, കാരണം കാലം കടന്നു പോകുന്ന
കൂട്ടത്തില്‍ പുതിയ ദിനങ്ങളും മാസങ്ങളും വര്‍ഷങ്ങളും വന്നെത്തും.
കാലഗതിയനുസരിച്ച് അത് യധേഷ്ട്ടം പോയ്ക്കൊള്ളട്ടെ.
എല്ലാ വര്‍ഷവും പറഞ്ഞു കേള്‍ക്കാറുള്ള പോലെ, കഴിഞ്ഞ കൊല്ലത്തെ
കാര്യങ്ങളുടെ ഒരു വാര്‍ഷിക കണക്കെടുപ്പോന്നും വേണ്ട നമുക്ക്.
കാരണം ഇന്നലെയില്‍ ജീവിക്കാന്‍ തുടങ്ങിയാല്‍ ഒരുപക്ഷെ പലര്‍ക്കും
നിരാശ മാത്രമാവാം ഈ കണക്കെടുപ്പിന്റെ ബാലന്‍സ് ഷീറ്റില്‍
ബാക്കിയാവുന്നത്.
നാളെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അമിതമായി മനസ്സിലേക്ക്
നിറച്ചു വച്ചാല്‍ ആശങ്ക മാത്രമാവും ഫലം. അതിനാല്‍ ഈ പുതുവര്‍ഷത്തില്‍
നമുക്കൊരു പരീക്ഷണം നടത്തി നോക്കാം; കാര്യം നിസ്സാരമാണ്.
ഇന്നലെയുടെ ദുഖങ്ങളും നാളെയുടെ ആശങ്കകളും ഇല്ലാതെ
ഇനിമുതല്‍ നമുക്ക് "ഇന്നില്‍" ജീവിക്കാം. നമ്മുടെ എല്ലാ ശക്തിയും
ഏകാഗ്രതയും ഇന്ന് ഇപ്പോള്‍ ചെയ്യുന്ന കാര്യത്തില്‍ മാത്രം കേന്ദ്രീകരിക്കുക.
വാര്‍ത്തമാന കാലത്തില്‍ ജീവിക്കുക, ഓരോ നിമിഷവും ആസ്വതിക്കുക.
LIVE IN THE PRESENT എന്ന് കേട്ടിട്ടില്ലേ, ബുദ്ധനും മറ്റും
നമ്മെ പഠിപ്പിച്ചത് ആ ആശയമാണ്.
നമുക്കൊന്ന് ശ്രമിച്ചു നോക്കാം, ഈ എളിയ ശ്രമത്തില്‍ ഞാനും പങ്കുചേരുന്നു.
വിഷമങ്ങള്‍ ഇല്ലാത്തവരായി ആരും തന്നെയില്ല, പക്ഷെ നാം വിചാരിച്ചാല്‍
ഒരു ചെറിയ രീതിയിലുള്ളൊരു മാറ്റം നമ്മുടെ ജീവിതത്തില്‍ വരുത്താന്‍
കഴിഞ്ഞേക്കും. ഈ പുതുവര്‍ഷത്തില്‍ എനിക്ക് പങ്ക് വെയ്ക്കാനുള്ള ഒരു
ചിന്ത ഇതാണ്, "ഈ നിമിഷത്തില്‍ ജീവിക്കുക, ജീവിതം ആസ്വതിക്കുക".
നമ്മുടെ എല്ലാ അവസ്ഥകളും മാറിക്കൊണ്ടിരിക്കും. സുഖദുഖ സമ്മിശ്രമായ
ജീവിതം ഒരു യാത്ര പോലെ, അല്ലെങ്കില്‍ ഋതുക്കള്‍ പോലെ മാറി വരും...
എന്നില്‍ ഈ ചിന്ത ഉണര്‍ത്തിയത് കഴിഞ്ഞ വര്‍ഷം രണ്ട് ഋതുക്കളില്‍ ആയി
ഞാന്‍ ക്ലിക്കിയ ചിത്രങ്ങളാണ്.
കാലം പ്രകൃതില്‍ ജീവിത-സത്യത്തിന്റെ കൈയ്യൊപ്പോടെ പകര്‍ത്തിയ
ആ രണ്ട് ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു.
ഒന്ന്, പ്രകൃതി മുഴുവന്‍ തളിര്‍ത്തു നില്‍ക്കുന്ന ആവണി മാസത്തില്‍ എടുത്തത്.
അന്ന് പൊന്‍ ചിങ്ങമാസത്തില്‍ പച്ചവിരിച്ച ഒരു പാടമാണ് ചിത്രത്തില്‍.
അതേ പാടം തന്നെ ഇക്കഴിഞ്ഞ ദിവസം ഞാന്‍ കണ്ടത് ഈ രൂപത്തിലാണ്.
ഋതുക്കള്‍ കടന്ന് പോയപ്പോള്‍ പച്ച പരവതാനി വിരിച്ച ആ സ്ഥലം
ഈ ശരത് കാലത്തില്‍ കരിഞ്ഞുണങ്ങി ഈ അവസ്ഥയിലായി.
പക്ഷേ, കക്കാട് എഴുതിയ പോലെ
"കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും
പിന്നെയോരോ തളിരിലും പൂ വരും കായ് വരും..."
------------------------------------------------------------------------
കാലത്തിനൊത്ത് പ്രകൃതിയുടെ നിറച്ചാര്‍ത്തുകള്‍ കണ്ട്,
ഋതുക്കള്‍ പോലെയാണ് ജീവിതവും എന്ന് മനസ്സിലാക്കി
നമുക്കും മുന്നോട്ട് പോകാം;
യാത്ര ഇനിയും ഒത്തിരി ദൂരമുണ്ട്,
യാത്രാമദ്ധ്യേ, സ്നേഹം എന്ന രണ്ടക്ഷരപ്പാലത്തില്‍ വച്ച്
നമുക്ക് കണ്ട് മുട്ടാം...
ശുഭയാത്ര.
5 comments:
GOOD ONE...
Snehamenna randakshra palathiloode nadannu neengumbol, Souhridhathinte thoni thuzhanju varunna enne kaanan idakkellam thazhottu nokkumo???
നമ്മള്‍ ഇന്നലെ ജീവിച്ചു...
ഇന്നും ജീവിക്കുന്നു...
ഇനി നാളെയും ജീവിക്കും...
അതും പ്രതിസന്ധികള്‍ക്ക് നേരെ ചിരിച്ചു കൊണ്ട് തന്നെ...
Sure Sujithetta... :).. That was a nice post.. as usual.. :)
sujith - ethra manoharamayi ezhuthunnu - enikku kurachu kusumbum undu ennu kootikko - manasu niraye ezhuthan ulla karyangal - ezhuthan kazhiyathe varumbol ulla vedana - :( - athu bhayangaramannu :( - you are lucky! - you are blessed
നന്ദി, രതീഷിനും സൂരജിനും പിന്നെ അഞ്ജലിക്കും.
TranquilMind ആരാണ് എന്ന് എനിക്കിതുവരെ അറിയില്ല , പലപ്പോഴും
ഈ ബ്ലോഗില്‍ വരികയും സ്നേഹപൂര്‍വ്വം രണ്ടക്ഷരം കുറിച്ച് പോകാറുമുണ്ട് .
പേരറിയാത്ത സുഹൃത്തെ; താങ്കള്‍ ആരാണെന്ന് അറിയാന്‍ ആഗ്രഹമുണ്ട് !
Post a Comment