December 19, 2012

ട്രെയിന്‍ റഡാര്‍

ട്രെയിന്‍ റഡാര്‍


ഈയിടെ Indian Railway യുടെ National Train Enquiry System(NTES) എന്ന
വെബ് സൈറ്റ് കാണാനിടയായി. ട്രെയിന്‍ യാത്ര നടത്തുന്ന ഏതൊരാള്‍ക്കും വളരെ
ഉപകാരപ്രദമായ രീതിയിലാണ് ഈ വെബ്സൈറ്റ് നമ്മുടെ മുന്‍പില്‍ എത്തിച്ചിരിക്കുന്നത്.
വളരെ ലളിതവും മികച്ചതുമായി എനിക്ക് തോന്നി.


ട്രെയിന്‍ നമ്പര്‍ കൊടുത്താല്‍, ഇപ്പോള്‍ ആ ട്രെയിന്‍ ഏതു സ്റ്റെഷനില്‍ എത്തി,
ഓണ്‍ ടൈം ആണോ, അടുത്ത സ്റ്റെഷനില്‍ എത്തിച്ചേരുന്ന നിശ്ചിത സമയം...
അങ്ങനെ എന്തൊക്കെ അറിയണോ അതെല്ലാം ഈ സൈറ്റ് നല്‍കുന്നു.

http://trainenquiry.com/


ഒരു സ്റ്റെഷന്‍ കോഡ് കൊടുത്താല്‍, അടുത്ത 2 മണിക്കൂര്‍ അല്ലെങ്കില്‍ 4 മണിക്കൂറില്‍
ഏതൊക്കെ ട്രെയിനുകള്‍ കടന്നു പോകുന്നു, ഓരോ ട്രെയിനിന്റെയും വിശദ
വിവരങ്ങള്‍.... എല്ലാം ഞൊടിയിടയില്‍ ലഭ്യം !


ഒരു സ്റ്റെഷനില്‍ പോയി അവിടുത്തെ ടച് സ്ക്രീനില്‍ നമ്മള്‍ പലപ്പോഴും വിവരങ്ങള്‍
അറിയാറുണ്ട് അല്ലെ? അല്ലെങ്കില്‍ ഇന്‍ഫോര്‍മേഷന്‍ കൗണ്ടറില്‍ പോയി
കാര്യങ്ങള്‍ തിരക്കും... അതിനെക്കാളും എത്രയോ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക്
വീട്ടിലിരുന്ന് ലൈവ് ആയി ഈ സൈറ്റ് മുഖേന ലഭിക്കുന്നു !


ഇനി മറ്റൊരു കിടിലന്‍ കാര്യം കൂടിയുണ്ട് ഈ സൈറ്റില്‍, "ട്രെയിന്‍ റഡാര്‍"
എവിടെ ക്ലിക്കിയാല്‍ ഈ സൈറ്റില്‍ നിന്നും ഒരു മാപ്പിലേക്ക് നാം ചേക്കേറുന്നു.

http://railradar.trainenquiry.com/


ഭാരതത്തില്‍ ഓടുന്ന എല്ലാ ട്രെയിനുകളും ഇവിടെ ഈ മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട് .
അവ ഓടുന്ന റൂട്ടും ദൂരങ്ങളും എല്ലാം വളരെ വ്യക്തമായി ഇതിലൂടെ അറിയാം.
ട്രാക്കിലൂടെ ഒന്നിനു പുറകെ ഒന്നായി ചീറിപ്പായുന്ന ട്രെയിനുകളുടെ ഇത്തരത്തിലുള്ള
ഒരു ഓണ്‍ലൈന്‍ മാപ്പിങ്ങ് ഒരുപക്ഷെ നാം ആദ്യമായി കാണുകയായിരിക്കും.
ക്ലിക്കുന്ന ഓരോയിടത്തും എണ്ണമറ്റ വിവരങ്ങള്‍ തന്നു കൊണ്ടിരിക്കും...


ഇന്നേ ദിവസം റദ്ദു ചെയ്യപ്പെട്ട ട്രെയിനുകള്‍, റൂട്ട് മാറി ഓടുന്ന ട്രെയിനുകള്‍,
സ്പെഷ്യല്‍ ട്രെയിനുകള്‍... അങ്ങനെയുള്ള വിവരങ്ങളും ഈ സൈറ്റില്‍ ഉണ്ട്.

ഈ സേവനം കിട്ടുന്ന; സ്മാര്‍ട്ട്‌ ഫോണുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന
മൊബൈല്‍ ആപ്ലിക്കെഷനും ഈ സൈറ്റില്‍ നിന്നും ലഭിക്കും.

ഇനിയൊരു ട്രെയിന്‍ യാത്ര പോകുമ്പോള്‍, നിങ്ങളും ഈ വെബ്‌സൈറ്റ് ഉപയോഗിച്ച്
കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുമല്ലോ. ഒരുപക്ഷെ നമ്മുടെ വിലയേറിയ സമയം ലാഭിക്കാന്‍
കഴിഞ്ഞേക്കും, യാത്രയുടെ വ്യക്തമായ ഒരു ധാരണയും നമുക്ക് ലഭിചേക്കും...

1 comment:

സുരാജ് നെല്ലിപറമ്പിൽ said...

വളരെ ഉപകാരമായി ചേട്ടാ... എന്നെ പോലെയുള്ള സ്ഥിരം യാത്രികര്‍ക്ക് ഇതൊരു മികച്ച സംഭാവന തന്നെയാണ് " ചിന്ത " നല്‍കിയിരിക്കുന്നത്... എന്നും ട്രെയിന്റെ ടൈം ആകുമ്പോള്‍ ഓഫീസില്‍ നിന്നും ഓട്ടപ്പാചിലാണ്...വിയര്‍ത്തു കുളിച്ചു അവിടെ ചെല്ലുമ്പോള്‍ അറിയാം വണ്ടി ലേറ്റ് ആണെന്ന്... ഇനിയിപ്പോ നോക്കിയിട്ട് ഇറങ്ങിയാല്‍ മതിയല്ലോ...