കഴിഞ്ഞ മാസം കുടുംബസമേതം മലപ്പുറത്ത് പോയപ്പോഴാണ് ഈയൊരു
റെയില്‍വേ സ്റ്റേഷന്‍ കണ്ടത്.
സ്ഥലം പെരിന്തല്‍മണ്ണയ്ക്കടുത്ത് മേലാറ്റൂര്‍.
ഇതിനെതാ ഇത്ര വിശേഷം എന്നല്ലേ? പറയാന്‍ മാത്രമൊന്നുമില്ല, പക്ഷേ
നാം ഇതുപോലെ ഒരു സ്റ്റേഷന്‍ അടുത്തെങ്ങും കണ്ടിട്ടുണ്ടാവില്ല.
വളരെ വളരെ പഴയ ഒരു സ്റ്റേഷന്‍.
തൃശൂരില്‍ നിന്നും ഷോര്‍ണൂര്‍-ഒറ്റപ്പാലം വഴി കാറോടിച്ചു പോയ എനിക്ക്
ഒരു അന്തിക്കാടന്‍ ചിത്രത്തിന്റെ സെറ്റിലൂടെ യാത്ര പോയ ത്രില്ലില്‍ നിന്നും
മുക്തനാവും മുന്‍പേ ആണ്, യാത്രയുടെ അന്ത്യയാമത്തില്‍ ഇങ്ങനെയൊരു
കാഴ്ച കിട്ടിയത്; പെട്ടെന്ന് പ്രിയന്റെ സെറ്റില്‍ എത്തിയപോല !
അതെ, ശരിക്കും ഒരു പ്രിയദര്‍ശന്‍ ചിത്രത്തിന്റെ സെറ്റ് പോലെയാണ്
മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍. ഒരു വശം പഴയൊരു റെയില്‍വേ കെട്ടിടം
വളരെ ഭംഗിയായി മഞ്ഞയും പച്ചയും ചേര്‍ന്ന നിറത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു.
മറുവശത്ത് കോട മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍.
ഇടയില്‍ സമാന്തരത്തില്‍ മാര്‍ജിന്‍ ഇട്ടപോലെ തീവണ്ടിപ്പാത !
അങ്ങകലെയായി ഒരു ചെറിയ വളവു തിരിഞ്ഞ് പുകയുയര്‍ത്തി ഒരു തീവണ്ടി വരുന്നുണ്ട്.
മഞ്ഞിന്റെ സാന്നിധ്യം അപ്പോഴും ആ കാഴ്ചയെ തെല്ലൊന്നു മറയ്ക്കുന്നു...
ഒരുപക്ഷെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ എത്തിച്ചേരുന്ന നായകന്‍
ഈ വണ്ടിയില്‍ ഉണ്ടായേക്കും...
അയാളെ കാത്തു നില്‍ക്കുന്ന ചുവന്ന പട്ടുപാവാടയുടുത്ത നീണ്ട മിഴികലുള്ള ആ നായികയെ
ഞാനാ പ്ലാറ്റ് ഫോമില്‍ തിരഞ്ഞു, പക്ഷേ കണ്ടില്ല :)
അതി രാവിലെയുള്ള ഈ സീന്‍ പകര്‍ത്താന്‍ വേണ്ടി ഒരു രാത്രി
എനിക്ക് കാത്തിരിക്കേണ്ടി വന്നു. എങ്കിലും വേറിട്ടൊരു അനുഭവമായിരുന്നു
ഈ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍.
ഇന്ത്യയില്‍ തന്നെ ഏറ്റവും ചെറിയ
ബ്രോഡ് ഗേജുകളില്‍ ഒന്നാണ് ഇതിലൂടെ കടന്നുപോകുന്നത്.
ഷോര്‍ണൂര്‍ മുതല്‍ നിലംബൂര്‍ വരെ ഒറ്റവരിയായി ഉള്ള ഈ പാത
കടന്നു പോകുന്നത് മേലാറ്റൂര്‍ വഴിയാണ്.
വിരലില്‍ എന്നാവുന്നത്ര പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രം പച്ചക്കൊടി വീശുന്ന
ഈ സ്റ്റേഷന്‍ വളരെ മനോഹരവും കൌതുകവുമായിട്ടാണ് എനിക്ക് തോന്നിയത്.
പെരിന്തല്‍മണ്ണ യില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയാണ് മേലാറ്റൂര്‍.
ഷോര്‍ണൂര്‍ നിന്നും നിലംബൂര്‍ കാണാന്‍ പോകുന്ന സഞ്ചാരികള്‍ക്ക്
ഈ പാതയിലൂടെ ഏറ്റവും എളുപ്പം അവിടെ എത്തിച്ചേരാം, മാത്രമല്ല
മേലറ്റൂരിലെ ; ഇരുവശവും തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടയിലൂടെയുള്ള
തീവണ്ടി യാത്രയും ആസ്വതിക്കാം;
ഒരു അമ്യുസ്മെന്റ് പാര്‍ക്കിലെ വിര്ച്ചല്‍ ഫോറെസ്റ്റ് റൈഡ് പോലെ...
3 comments:
സുജിത്തേ കാത്തിരിപ്പിന് ഫലമുണ്ടായല്ലോ !!!..
വേറിട്ടൊരു കാഴ്ച തന്നെ .... ഇതേപോലെ തന്നെ ഇത് നിലനിര്‍ത്തിയിരുന്നെങ്കില്‍....
ഓരോ കാഴ്ചയും ഓരോ അനുഭവം തന്നെ ...ഓരോ കഥയും പറയാനുണ്ടാവും !!!
സുഹൃത്തേ ഞങ്ങളുടെ മേലാറ്റൂരിനെ കുറിച്ച് ഇത്ര ഭംഗിയായി അറിയിച്ചതിനു നന്ദി............
Post a Comment