October 24, 2011

പടവെട്ട്

 


 ഓര്‍മ്മയുണ്ടോ, പണ്ട് നമ്മള്‍ പടവെട്ടി കളിച്ചിരുന്ന, പ്രകൃതിദത്തമായ ഈയൊരു 
"ഐറ്റം" ?
ഇതിന്റെ ശെരിയായ പേര് എന്താണെന്ന് എനിക്കറിയില്ല. 
പൂപ്പല്‍ പിടിച്ച കിണറിന്റെ വക്കത്തും, മതിലിലും ഒക്കെ ഇവ ധാരാളമായി കാണാറുണ്ട്.
വീര്‍ത്ത തലയുള്ള രണ്ടു നാമ്പേടുത്ത് രണ്ടു പേര് പടവെട്ടിക്കളിക്കാന്‍ ആണ് 
കുട്ടിക്കാലത്ത് നമ്മള്‍ ഇത് ഉപയോഗിച്ചിരുന്നത്. 
ആദ്യം തല പോകുന്നയാള്‍ കളിയില്‍ തോല്‍ക്കുന്നു !


കുറച്ചു നാളുകളായി ഇവനെയൊക്കെ എന്റെ കണ്ണില്‍ പെട്ടിട്ട്.
ഓണനാളുകളിലെ യാത്രകള്‍ക്കിടയില്‍ ഒരു ഗ്രാമത്തില്‍ നിന്നാണ് ഈ 
കാഴ്ച കിട്ടിയത്. ബാല്യത്തിലെ വികൃതിയും, കൂട്ടുകാരോടുള്ള പടവെട്ടും 
മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന ബ്ലോഗ്‌ വായനക്കാര്‍ക്ക്,
ചുമ്മാ അതൊക്കെ ഓര്‍ത്തെടുക്കാന്‍ ഞാനീ ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു...

3 comments:

സത്യവ്രതന്‍.പി.കെ said...

കലക്കീട്ടാ :-)

Anoop said...

അസൂയതോന്നുന്നു !!! ഇതൊക്കെ ഓര്‍ക്കുന്നത് തന്നെ ഒരു ഹരമാണ് ..

jithu.....(prajith) said...

ബാല്യത്തിന്റെ കുസ്രുതികളിൽ നിന്നും ഓർമ്മകൾക്ക് ഓർത്തെടുക്കാൻ ഈ ഓർമ്മകൾ സമ്മാനിച്ച സുചിക്ക് ഒരായിരം നന്ദി..