June 17, 2014

പെരും പൂ

ഇതൊരു പൂ ബ്ലോഗ്‌ ആണ്.
പെരും പൂ, കാവടി പൂവ്, കൃഷ്ണ കിരീടം, ഓണപ്പൂവ്
എന്നീ പേരുകളിൽ അറിയപ്പെടുന്നൊരു കുഞ്ഞു വലിയ
പൂവ്.





 






എനിക്കേറെ ഇഷ്ട്ടമുള്ള ഈ നാടൻ പൂവ്
വേലിപ്പടർപ്പിലും ഒഴിഞ്ഞ പറമ്പുകളിലും ധാരാളം
കാണാം. പക്ഷേ എന്റെ വീട്ടിലോ പരിസരത്തോ
ഈ സുന്ദരിപ്പൂവിനെ ഒരിക്കലും കണ്ടിട്ടില്ല.
അക്കാരണത്താൽ, ഒരിക്കൽ രാവിലെയുള്ള
നടത്തത്തിനിടയിൽ വഴിയോരത്ത് ഈ പൂവിന്റെ
ചെടി കിട്ടിയപ്പോൾ വീട്ടു മുറ്റത്ത്‌ കൊണ്ട് വന്നു നട്ടു.

നാലഞ്ചു മാസം കഴിഞ്ഞിട്ടും ഇത് പൂവിട്ടില്ല.
ഒടുവിൽ ഈ വർഷത്തെ  മഴത്തുള്ളികൾ
വന്നുണർത്തിയപ്പോൾ പൂവിന്റെ ലാഞ്ചന
കൂമ്പുകളിൽ വിടർന്നു.
കാത്തിരുന്നു പൂവിട്ട് വിടർന്ന ഈ
പെരുംപൂവിന്റെ കാഴ്ചകൾ ഇവിടെ പോസ്റ്റുന്നു.

2 comments:

ajith said...

പാവമൊരു നാടന്‍പൂവ്!!!

നീലക്കുറിഞ്ഞി said...

ഞങ്ങളുടെ വീട്ടിലെ വേലിപ്പടര്‍പ്പിലും ഇടവഴിയിലും പൂത്തുലഞ്ഞു നിന്നിരുന്ന ഈ പൂവിനെ ഞങ്ങള്‍ ആറുമാസപ്പൂവ് എന്ന് വിളിച്ചിരുന്നത് എന്തിനായിരുന്നാവോ...കൃഷ്ണ കിരീടം ..നല്ല പേര് ..കാവടിപ്പൂവ് അതും ചേരുന്ന പേര് തന്നെ..:)