December 08, 2021

SeedBank (ഇലഞ്ഞി)

#SeedBank
#ഇലഞ്ഞി
🌿


രാവിലെ എഴുന്നേറ്റാൽ 
കുഞ്ഞൂട്ടനും കുഞ്ഞി പെണ്ണിനും, 
മുറ്റത്തെ ഇലഞ്ഞി മരചോട്ടിലെ 
വിത്തുകൾ പെറുക്കലാണ് പണി. 
മേലേ കമ്പുകളിൽ മൂത്തു പഴുത്ത 
കുഞ്ഞു ഇലഞ്ഞിക്കായകൾ പഴങ്ങളായി 
കഴിക്കാൻ വിരുന്നെത്തുന്ന തത്തകളും, 
പുള്ളിക്കുയിലും, പൂത്താങ്കീരിയും 
ബാക്കി വയ്ക്കുന്ന ഇലഞ്ഞിയുടെ കുരുക്കൾ 
താഴെ മണ്ണിലിങ്ങനെ ചിതറി കിടപ്പുണ്ടാവും. 
പത്തോ ഇരുപതിലധികമോ ഇലഞ്ഞിക്കുരുക്കൾ 
നിത്യേന പെറുക്കി കൊണ്ടു വരും. 


ചേർത്തു ചേർത്തുവച്ചിപ്പോൾ 
മുന്നൂറും അഞ്ഞൂറും കടന്നു 
ആയിരത്തിലേറെ വിത്തുകളായി !
അത്രയും ഇലഞ്ഞി മരങ്ങളുടെ ഗർഭ ഗൃഹങ്ങൾ! 

 
ഈ ഇലഞ്ഞി വിത്തുകൾ 
കൈയിലെടുക്കാൻ തന്നെ 
എന്തു രസമാണെന്നോ. 
ഇവയെല്ലാം തൈകളായി മരങ്ങളായി 
മണ്ണിലിടം കണ്ടാൽ എത്ര നന്നായിരിക്കും. 

ഒരു ഇലഞ്ഞി മരത്തിനു 
ഇടം കണ്ടെത്താനാവുന്നവർ അറിയിക്കുക, 
ഈ വിത്തുകൾ പങ്കുവച്ചു തരാൻ സന്തോഷമേയുള്ളൂ.
#SeedBank
Mobile: 9847956600