ഈ പുതുവർഷത്തിലെ ആദ്യത്തെ ബ്ലോഗാണ്,
മിന്നിച്ചേക്കണേ എന്റെ ബ്ലോഗിലമ്മേ...
ചിന്ത : ദൂരം
സമയ കാലങ്ങളെക്കുറിച്ച് നമ്മൾ പലപ്പോഴും
ആകുലപ്പെടാറുണ്ട്; സമയം പോയതറിഞ്ഞില്ല,
കാലം എത്ര പെട്ടെന്നാണ് കടന്നു പോയത് എന്നൊക്കെ.
2016 പിറന്നപ്പോഴും നമ്മളിൽ പലരും ചിന്തിച്ചില്ലേ;
എത്ര പെട്ടെന്നാണ് കഴിഞ്ഞ വർഷം ഓടിപ്പോയത് എന്ന്.
സമയവും കാലവുമൊക്കെ നമ്മെ അത്രമേൽ സ്വാധീനിച്ചു
പോരുന്നു, അനുനിമിഷം.
സമയത്തെ പറ്റിയും കാലത്തെ പറ്റിയും ചിന്തിച്ചപ്പോൾ
അതുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് "ദൂരം".
ശരിക്കും ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള ദൂരത്തിനെയല്ലേ
നാം സമയവും കാലവുമായും ഒക്കെ അളന്നെടുക്കുന്നത്?
ദൂരമാണ് ഇന്നെല്ലാം;
ദൂരത്തെക്കുറിച്ചാണ് നമ്മുടെ പല ചിന്തകളും.
വർത്തമാനത്തിൽ നിന്നും ഭാവിയിലേക്കുള്ള ദൂരം,
ഇന്നലെകളിൽ നിന്നും ഇന്നിലേക്കുള്ള ദൂരം,
ഈ നിമിഷത്തിൽ നിന്നും നമ്മൾ ആഗ്രഹിക്കുന്ന ഒരു
സമയത്തിലേക്കുള്ള ദൂരം.
നടന്നെത്താൻ, ഓടിയെത്താൻ, പറന്നെത്താനുള്ള ദൂരം.
ദൂരം ഒരു പ്രതീക്ഷയെ അടയാളപ്പെടുത്തും പോലെ തോന്നാറുണ്ട്.
വന്നെത്താൻ സാദ്ധ്യതയുള്ള ഒരു നിമിഷത്തിലെക്കുള്ള ദൂരം.
ദൂരത്തിനെ സാധാരണ ഭാഷയിൽ നിന്നും കാവ്യാത്മകമായും
നാട്ടു ഭാഷയുമായൊക്കെ നാം സാധാരണ ഉപയോഗിച്ചിട്ടുള്ളത്
കേട്ടിട്ടുണ്ടാകും, അവയിൽ ചിലത് ഇങ്ങനെ...
ഒരു ബീഡി ദൂരം നടന്നാൽ എൻറെ വീട്ടിലെത്താം.
പുതുക്കാട് നിന്നും തൃശ്ശൂരിലേക്ക് 4 പാട്ട് ദൂരം
:)
കാവ്യാത്മകമായും ദൂരത്തിന്റെ പ്രയോഗങ്ങളുണ്ട്, ചിലത് ഇങ്ങനെ...
അങ്ങനെ പോവുന്നു ദൂരത്തിന്റെ കണക്കുകൾ,
അളന്നെടുത്തും എടുക്കാനാവാതെയും.
ദൂരം ഒരു മനുഷ്യനോടൊപ്പം എന്നുമുണ്ട്;
ദൂരത്തുള്ളതിനെക്കുറിച്ചാണ് നമ്മുടെ ചിന്തകളത്രയും.
പ്രതീക്ഷയർപ്പിച്ചിട്ടുള്ള എന്തോ ഒന്നിനെ കാത്തിരിക്കുകയാണ്
നമ്മൾ. കിട്ടിയേക്കാവുന്നൊരു ജോലിയെക്കുറിച്ച്,
സ്നേഹത്തെക്കുറിച്ച്, സൌഭാഗ്യങ്ങളെക്കുറിച്ച്...
അങ്ങനെ ആ നിരയും ഒത്തിരി ദൂരം പോകും.
കാലമെത്ര സാങ്കേതികമായി പുരോഗമിച്ചാലും അതിനു
മാറ്റമില്ല. ഇത് സത്യമല്ലേ, അതുകൊണ്ടല്ലേ നമ്മൾ
ഫോണിൽ ആരുടെയോ കോൾ കാത്തിരികുന്നത്,
ഇടയ്ക്കിടെ മെയിൽ നോക്കുന്നത്, അടുപ്പത്ത് വച്ച
പാല്പോലെ ഇടയ്ക്കിടെ WhatsApp എടുത്തു നോക്കുന്നത്.
ദൂരത്ത് നിന്നെന്തോ വരാനിരിക്കുന്നുണ്ട്....
ഒട്ടും ദൂരത്തല്ലാത്തതിനെ, അതായത് അരികിലുള്ളതിനെ
മറക്കുകയും, വിലമതിക്കാതെയും
പോവാറുണ്ട്. അരികത്തെ സ്നേഹം, സന്തോഷം,
കൂട്ടുകാർ, സമാധാനം അങ്ങനെ പലതും.
വിദൂരതയിലേക്ക് സ്വപ്നങ്ങളുടെ ചിറകിൽ പറക്കുമ്പോൾ
തോട്ടരികിലുള്ളതിനെ കാണാതെ പോവരുത്.
പ്രയത്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും നാളുകൾ
ദൂരത്തുള്ളതിനെ അരികിലേക്ക് കൊണ്ടുവരികയും ചെയ്യട്ടെ.

- ഒരു ബീഡി ദൂരം :
ഒരു ബീഡി ദൂരം നടന്നാൽ എൻറെ വീട്ടിലെത്താം.
- ഒരു വിളിപ്പാടകലെ :
- 4 പാട്ട് ദൂരം :
പുതുക്കാട് നിന്നും തൃശ്ശൂരിലേക്ക് 4 പാട്ട് ദൂരം
:)
- തലമുറകൾ തമ്മിലുള്ള ദൂരം.
കാവ്യാത്മകമായും ദൂരത്തിന്റെ പ്രയോഗങ്ങളുണ്ട്, ചിലത് ഇങ്ങനെ...
- സ്വപ്നത്തിലേക്ക് ഒരു പകൽ ദൂരം മാത്രം.
- എൻ ഹൃദയത്തിൽ നിന്നും നിന്നിലേക്കുള്ള ദൂരം.
- പ്രണയത്തിലെക്കുള്ള ദൂരം.
- മരണത്തിലേക്കുള്ള ദൂരം.
- കണ്ണെത്താ ദൂരം / നോക്കെത്താ ദൂരം
- കയ്യെത്തും ദൂരം.
- ഒരിടത്തുമെത്താത്ത സഞ്ചാരിയുടെ യാത്രയുടെ ദൂരം...
- ഒരു ചിന്തയുടെ ദൂരം.
- ശരീരത്തിൽ നിന്നും ആത്മാവിലേക്കുള്ള ദൂരം...