ചിത്രങ്ങള്‍ ഉള്ള മെയില്‍ അയക്കാന്‍ ഒരു സൂത്രപ്പണി പറഞ്ഞു തരാം.
ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് , ജി മെയിലില്‍ എങ്ങനെയാണ് ചിത്രങ്ങള്‍ ചേര്‍ത്ത് വയ്ക്കുന്നത് എന്ന്?
അറ്റാച്മെന്റ്റ് ആയി ചിത്രങ്ങള്‍ മെയിലില്‍ അയക്കാന്‍ നമുക്കെല്ലാം അറിയാം, പക്ഷെ അത് കിട്ടുന്ന വ്യക്തിക്ക്
"തംബ്നെയില്‍" ആയി മെയിലിന്റെ അടിയില്‍ ചെറിയൊരു ചിത്രമായി മാത്രമേ കാണാന്‍ കഴിയൂ.
എന്നാല്‍ നാമെഴുതുന്ന വാക്കുകള്‍ക്കിടയില്‍ ചിത്രങ്ങള്‍ ചേര്‍ക്കാന്‍ ഗൂഗിള്‍ ലാബ്സ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
താഴെ പറയും പോലെ ചെയ്‌താല്‍ സംഗതി റെടി !
ജിമെയില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം 'Mail Settings' എടുക്കുക.
Settings പേജില്‍ 'Labs' എന്നാ ലിങ്കില്‍ ക്ലിക്കുക.
ഗൂഗിള്‍ ലാബ്സിന്റെ പല പരീക്ഷണങ്ങളും ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
അതില്‍ നിന്നും 'Inserting Images' എന്ന പ്രോഡക്റ്റ് സെര്‍ച്ച് ചെയ്തു കണ്ടു പിടിക്കണം.
'Disable' ആയി കിടക്കുന്ന ഇതിനെ 'Enable' ആക്കി
'Save Changes' ബട്ടന്‍ അമര്‍ത്തിയാല്‍ കാര്യം കഴിഞ്ഞു.
ഇനി എങ്ങനെ ഇത് ഉപയോഗിക്കാം? സാധാരണ മെയില്‍ അയക്കുംപോലെ 'Compose mail'
എടുത്തു മെയില്‍ ടൈപ്പ് ചെയ്യാം. Editor ന്റെ മുകളിലുള്ള formatter ബട്ടനുകളുടെ കൂട്ടാത്തില്‍
പുതിയൊരു അതിഥിയെ കാണാം, 'Insert Image'.
ചിത്രം ഉള്‍ക്കൊള്ളിക്കേണ്ട സ്ഥലത്ത് ഇവനെ പിടിച്ചു ക്ലിക്കിയാല്‍ ഏതു ചിത്രമാണ് വേണ്ടതെന്നു
ചോദിക്കും; കമ്പ്യൂട്ടറില്‍ സേവ് ചെയ്തിരിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്താല്‍ സംഗതി റെഡി.
ചുമ്മാ ബ്ലോഗ് വായിച്ചിരിക്കാതെ ഇപ്പോള്‍ തന്നെ ഇതൊന്നു പരീക്ഷിച്ചു നോക്ക് മാഷേ.
ഇനി നിങ്ങള്‍ക്കറിയാവുന്ന ഇതുപോലുള്ള പൊടിക്കൈകള്‍ ഞങ്ങള്‍ക്കും പറഞ്ഞു തരാന്‍ മടിക്കണ്ട,
കമന്റ് ആയി ഇവിടെ ഇട്ടാല്‍ മതി.