മഴക്കാലത്തെ സന്ധ്യകളില്‍ വീടിന്റെ മുറ്റത്തു നിന്നും ഇയാന്‍ പാറ്റകള്‍
മുളച്ചു പൊങ്ങുന്നത് കണ്ടിട്ടില്ലേ?
ത്രിസന്ധ്യ നേരത്ത്, തിരിയിട്ട നിലവിളക്കിനു മുന്‍പിലെ നാമജപത്തിന്റെ
ആവര്‍ത്തനം പോലെ, മണ്ണിനടിയില്‍ നിന്നും ഒന്നിനുപുറകെ ഒന്നായി
ചെറിയൊരു ദ്വാരത്തിലൂടെയാണ് ഇയാനുകളുടെ പിറവി.
അതുവരെ മണ്ണിനടിയില്‍ ഇവ ഒളിച്ചിരുന്നതെവിടെയായിരുന്നു എന്നാര്‍ക്കും അറിയില്ല.
ചിതല്‍ ഉറുമ്പുകള്‍ പോലെ കൂട്ടാമായി പ്രാണികളും ഇയാനുകളുടെ കൂടെ കാണും.
മണ്ണില്‍ നിന്നും ഇയാനുകള്‍ മുളച്ചു പൊങ്ങുന്ന കാഴ്ച വളരെ കൌതുകം നിറഞ്ഞതാണ്.
പ്രോഗ്രാമാരുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു ഇന്‍ഫിനിറ്റ് ലൂപില്‍ നിന്നും അനേകം
ഇയാനുകള്‍ ഒന്നൊന്നായി പുറത്തു ചാടും. ഒടുവില്‍ റിസോര്‍സ് തീര്‍ന്ന സിഗ്നല്‍ കിട്ടുമ്പോള്‍
ലൂപില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്തു പ്രോഗ്രാം അവസാനിക്കുന്നു.
എണ്ണത്തില്‍ കൂടുതലോക്കെ മുളച്ചുപൊങ്ങുമെങ്കിലും ഈ ഇയാനുകള്‍ക്ക് അല്പായുസ്സാണത്രെ !
ഇവയുടെ ജീവന്റെ ദൈര്‍ഘ്യം ഏതാനും മിനുട്ടുകള്‍ മാത്രം എന്നാണറിഞ്ഞത്.
കഴിഞ്ഞ മഴക്കൊടുവില്‍ വീട്ടു മുറ്റത്തുനിന്നും കിട്ടിയ ഇയാനുകളുടെ ഏതാനും ചിത്രങ്ങള്‍
ഞാനിവിടെ പോസ്റ്റുന്നു. വെളിച്ചക്കുറവും ക്യാമറയുടെ പരിമിതിയും മൂലം ചിത്രങ്ങള്‍
മിഴിവുള്ളതല്ല; എങ്കിലും ഇയാനുകളുടെ പിറവി കണ്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി ഈ
ചിത്രങ്ങള്‍ ഇവിടെ കിടക്കട്ടെ.