മരണം മനസ്സില്‍ ഒരുപാട് നൊമ്പരമുനര്‍ത്തി. സത്യം പറഞ്ഞാല്‍,
എനിക്കദ്ധേഹത്തിന്റെ കവിതകളുമായി കൂടുതല്‍ അടുപ്പമില്ല.
എന്നിരുന്നാലും തെരുവിന്റെ നൊമ്പരങ്ങള്‍ കടലാസ് കഷണത്തിലേക്ക്
പകര്‍ത്തിയ ആ കവി ആരാരുമറിയാതെ തെരുവില്‍ കിടന്ന്
മരിച്ചെന്നറിഞ്ഞപ്പോള്‍, ഒരു ദുരൂഹത തോന്നി. മനസ്സില്‍ അല്പം നൊമ്പരവും.
ജോണ്‍ അബ്രഹാമിന്റെയൊക്കെ സ്നേഹിതനായിരുന ഈ കലാകാരനും
അത്തരത്തിലൊരു മരണം മനസാല്‍ ആഗ്രച്ചുകാണും ...
കേരളത്തിലങ്ങോലമിങ്ങോളം വെയില്‍ തിന്നുന്ന പക്ഷിയെപ്പോലെ
അലഞ്ഞു നടക്കുമ്പോഴും ഈയൊരു പകല്‍ സ്വപ്നം അയാള്‍
കണ്ടിരിക്കണം...

അയ്യപ്പനെന്ന കവിയുടെ ജീവിത സാഹചര്യങ്ങള്‍ തന്നെയാവാം
ഈ കവിയെ സൃഷ്ട്ടിച്ചത്. തട്ടാന്‍ കുടുംബത്തില്‍ ജനിച്ച അയ്യപ്പനെ
ബാല്യം മുതലേ കാത്തിരുന്നത് ദുരന്തങ്ങളായിരുന്നു. പതിനഞ്ചു
വയസ്സായപ്പോഴേക്കും അക്ഷരാര്‍ത്ഥത്തില്‍ അനാഥനായ അദ്ദേഹം
മരണം അടുക്കും വരേയ്ക്കും കേരളത്തില്‍ അങ്ങോളമിങ്ങോളം അലഞ്ഞു
നടക്കുക തന്നെയായിരുന്നു. സുഹൃത്തുക്കളുടെ ഒരു ബ്രുഹുത്തായ ചങ്ങലയുടെ
കണ്ണിയായിരുന്നു അദ്ദേഹം.
അധ്യാപനത്തില്‍ നിന്നും മഹാനായൊരു കവിയിലെക്കുള്ള യാത്രക്കിടയില്‍
ഒരു ബന്ധനങ്ങളും ഈ കവിയെ തലച്ചിട്ടില്ല. അടുക്കും ചിട്ടയുമായൊരു
ജീവിതവും അധെഹത്തിനുണ്ടായില്ല. ഒടുവില്‍ ഒരിടത്തുമെത്താതെ, തന്നെ
തേടിയെത്തിയ "ആശാന്‍ പുരസ്കാരം" പോലും സ്വീകരിക്കാന്‍ കാത്തു നില്‍കാതെ
ആരോടും ഒരു വാക്ക് പോലും പറയാതെ ആ കവി യാത്രയായി...
ജീവിതത്തിലെന്ന പോലെ അക്ഷരങ്ങളിലും "കറുപ്പിന്റെ" നിറം സൂക്ഷിച്ചിരുന്ന
ഈ കവി, "കല്‍ക്കരിയുടെ നിറമുള്ള ഗ്രീഷ്മത്തിലും" "കണ്ണീര്‍" പൊഴിക്കുമായിരുന്നു.
സമയത്തിന്റെ കണക്കു നോക്കുമ്പോഴും, എന്നും "തെറ്റിയോടുന്നൊരു സെക്കന്റ് സൂചി"
ആയി കാലത്തിന്റെ ചുവരില്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളുടെ പെണ്ടുലമായി
അദ്ദേഹം നിലകൊണ്ടു.
ഒടുവില്‍ എവിടെയോ മരിച്ചു കിടക്കുമ്പോഴും;
ലോകത്തോട് വിളിച്ചു പറയാന്‍,
അവസാന നിമിഷവും തന്റെ കൈമടക്കില്‍ ഉള്ള
പഴയൊരു കടലാസ് കഷണത്തില്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു;
ഹൃദയത്തില്‍ തൊട്ടെഴുതിയ കുറച്ചുവാക്കുകള്‍...
ആ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ യാഥാര്‍ത്യമാവുകയായിരുന്നു.
-----------------------------------------------------------------------------------
ഞാന്‍ കണ്ടിട്ടില്ലാത്ത, ഞാന്‍ വായിച്ചറിഞ്ഞിട്ടില്ലാത്ത
ആ കവിക്ക് പ്രണാമങ്ങള്‍...
"എന്റെ കവിതയുടെ ഭയത്തിന്റെ തുറമുഖത്തില്‍
വന്നു നില്‍ക്കുന്നവര്‍ക്കും
...കണ്ണീരിന്റെ നനവില്‍ അലിയുന്നവര്‍ക്കും
വജ്രസാരമായ എന്റെ പ്രേമത്തിന്റെ
വര്‍ഗശത്രുക്കളോടുള്ള
വാത്സല്യക്കേട് അനുഭവിച്ചിട്ടുള്ളവര്‍ക്കും
അഭയം തന്ന ഹൃദയങ്ങള്‍ക്കും
എന്റെ ജീവിത്തിന് അടിവരയിട്ടുതന്നവര്‍ക്കുമാണ്
എന്റെ കവിതകള്‍."