
ഒരു കാലത്ത് ഗ്രാമത്തിന്റെ അല്ലെങ്കിലൊരു
ദേശത്തിന്‍റ തന്നെ സ്പന്ദനമായിരുന്നു
ചായക്കടകള്‍.
ചൂടുള്ള വാര്‍ത്തകളും പുത്തന്‍ വിശേഷങ്ങളും
ചായക്ക് കടിയായി കിട്ടിയിരുന്ന ഇത്തരം ചായക്കടകള്‍
നാളെ ഒരുപക്ഷെ നമ്മില്‍ നിന്നും പോയി മറഞ്ഞെക്കാം...

ചെമ്പിന്‍റെ തുട്ട് പാത്ത്രത്തിനടിയില്‍ ഇട്ടു തിളപ്പിച്ചിരുന്ന
ഇത്തരം ചായപ്പാത്ത്രങ്ങള്‍ instant കോഫീ വേണ്ടിംഗ്
മെഷീനുകള്‍ക്‍ വഴി മാറുമ്പോള്‍ ഇതുപോലൊരെണ്ണം
ഇനി കാണണമെങ്കില്‍ Antique ഷോപ്പുകളില്‍
പോകേണ്ടി വന്നേക്കാം.

പിന്കുറിപ്പ്:
ഇന്നു പത്രത്തില് വായിച്ചു;
മില്‍മ പുതിയ ATM(Any Time Milk) ബൂത്തുകള്‍
തുടങ്ങാനോരുങ്ങുന്നു. Magnetic Smartcard ഇട്ടാല്‍
24 മണിക്കൂറും ആവശ്യാനുസരണം
പാലും തൈരും ചുരത്തുന്ന "ATM പശുക്കള് " !!!