കാറ്റിന്റെ കൈവിരല്‍ പിടിച്ച്
എന്നിലേക്ക് കിന്നരിക്കാന്‍ വന്ന മഴത്തുള്ളികള്‍
മുഖത്തേക്കു വീണുകൊണ്ടേയിരുന്നു;
ഇമ ചിമ്മാതെ, തെല്ലും ചൊടിക്കാതെ
മനസ്സാലെ ഞാനാ മഴത്തുള്ളികളെ ഏറ്റുവാങ്ങി... "
മഴ നന്മയുടെ പ്രതീകമാണ് ;
ആകാശത്തിലെ സകല കിളിവാതിലുകളും തുറന്ന്
എന്നും മനസ്സിലേക്ക് പെയ്യുന്ന ആര്‍ദ്രമായ മഴത്തുള്ളികള്‍...
വരികയായീ വീണ്ടുമൊരു മഴക്കാലം ;
കാത്തിരിക്കുകയാണ് ഞാനും നിങ്ങളെപ്പോലെ.
മഴയെ ഇഷ്ട്ടപ്പെടാത്ത, പ്രണയിക്കാത്ത ആരെങ്കിലുമുണ്ടോ?
ചില നേരങ്ങളില്‍ അസൌകര്യങ്ങള്‍ ഉണ്ടാക്കുന്നുന്ടെന്കിലും
മഴയോളം സുഖകരമായ കാഴ്ചയില്ല വേറെ!
ഭൂമിയില്‍ വച്ചു ഏറ്റവും അനുഭവകരമായ സുഖമാവാം മഴ...
കാലങ്ങളെ പിന്നിലേക്കു വലിച്ചുകൊണ്ടു പോവുന്ന
ഓര്‍മ്മകളുടെ ചാറ്റല്‍മഴയും, വിരഹത്തിന്റെ രാത്രിമഴയും,
വറുതിയുടെ വേനല്‍പെയ്ത്തും, തിരിമുറിയാതെ പെയ്യുന്ന
തിരുവാതിര ഞാറ്റുവേലയും, കറുത്തിരുണ്ട് പെയ്യുന്ന
കര്‍ക്കിടകത്തിലെ മഴയും...
എല്ലാം ഋതുഭേദങളുടെ വരവരിയിച്ച്ചും
അതിന്റേതായ താളങ്ങളില്‍ പെയ്തിറങ്ങുന്നു.
പണ്ടു ജീവിതവും കൃഷിപ്പണിയുമെല്ലാം മഴയുടെ കലണ്ടര്‍ അനുസരിച്ച്
ക്രമീകരിച്ച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
മഴയ്ക്ക് ആദ്യാവസാനങ്ങള്‍ഇല്ല; കാലച്ചക്രതിനനുസരിച്ചു
അത് പെയ്തുകൊണ്ടിരിക്കും. ചിന്ധിച്ച്ചിട്ടുണ്ടോ?
എവിടെനിന്നാണീ മഴ വരുന്നതു, അത് പോകുന്നത് എവിടേക്ക്?
മഴ ഉറങ്ങുന്നതും ഉണരുന്നതുമൊക്കെ എവിടെ?
ഒരിക്കലോരംമൂമ്മ പറഞ്ഞു തന്നു ;
"മഴ ഉറങ്ങുന്നതു ഇലത്തുമ്പുകളില്‍ ആണെന്ന് !"
അപ്പൊ പിന്നെ പിറ്റേദിവസം സൂര്യരശ്മികള്‍ അവയെ വിളിച്ചുണര്‍ത്തി
വാനിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ടാവാം. ???
മഴയോളം നമ്മുടെയൊക്കെ മനസ്സിനെ കീഴടക്കുന്ന മറ്റെന്താനുള്ളത്?
മഴയെ ഉള്‍ക്കൊള്ളുമ്പോള്‍ മനസ്സിലുനരുന്ന താളവും ലയവും സംഗീതവും
ഗന്ധവും പ്രണയവും കാമവും വിരഹവും അല്ലാം
നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് മറ്റൊരു മാസ്മരിക ലോകത്തേക്ക്‌ആണ്.
മഴ ഓരോരുത്തര്കും വേണ്ടിയാണ്;
എല്ലാവര്ക്കും വേണ്ടി ആയിരിക്കുമ്പോള്‍ തന്നെ.
ഓരോരുത്തരുടെയും സ്വകാര്യതയില്‍ അവരുടെ
ഹൃദയ താളങ്ങള്‍ക്ക്നുസരിച്ചു മഴത്തുള്ളികള്‍ക്കു
പെയ്തു ഇറങ്ങാനാവും.
ബാല്യത്തില്‍ മഴയൊരു കളിപ്പാട്ടം മാത്രം.
പിന്നീട് അതൊരു കൌതുകമായി വളര്ന്നു.
മഴ പ്രണയമാണെന്ന് പറഞ്ഞുതന്നത് കൌമാരമായിരുന്നു;
ഒരു മഴയ്ക്കെ മറ്റൊരു മഴയെ തിരിച്ച്ചരിയാനാകൂ.
പ്രണയത്തിന്റെ ജാലകത്തിലൂടെ നോക്കുമ്പോള്‍
മഴയില്‍ ഏറ്റവും പ്രിയപ്പെട്ട എന്തൊക്കെയോ
തോട്ടുവിളിക്കുന്നത്പോലെ;
പ്രിയതരമാമൊരു സാമിപ്യം തോട്ടരികിലെവിടെയോ...

"പ്രണയാര്‍ദ്രമായി അവള്‍ പറഞ്ഞ വാക്കുകളെല്ലാം
ചിത്രശലഭങളായി വാനിലെക്കുയര്‍ന്നു;
പിന്നീടത് മഴയായി എന്നിലേക്ക് പെയ്തിറങ്ങി.
കാണുന്ന മഴത്തുള്ളികളിലെല്ലാംഅവളുടെ മുഖം മാത്രം.
എന്‍ നെറ്റിമേല്‍ വിരലോടിച്ചു തെന്നിയകന്ന ആ മഴത്തുള്ളികള്‍ക്കു
അവളുടെ ഗന്ധമായിരുന്നു...
ഞാന്‍ നുകരാതെപോയ മഴത്തുള്ളികളില്‍ നിന്നു മാത്രം
ഇയാനുകള്‍ മുളച്ചുപൊങ്ങി..."
ആരുടെയൊക്കെയോ അദൃശ്യസാന്നിധ്യം ഉള്ള മഴയില്‍ നാം
കാണുന്ന മുഖങ്ങളുണ്ട്; തൊട്ടറിയുന്ന സത്യങ്ങളുണ്ട്.
ഓരോ മഴത്തുള്ളികളെയും മനസ്സിലെ ഇഷ്ട്ടങ്ങളുടെ
പേരുചൊല്ലി വിളിച്ചുകൊണ്ടു ആസ്വതിക്കാനാവനം.
ഇക്കുറി മഴയെത്തുമ്പോള്‍ നിങ്ങളും വരിക
എന്റെയീ മഴയാത്രയില്‍...
മഴയത്ത് മുറ്റത്തിറങ്ങി,
കൈകള്‍ വാനിലെക്കുയര്‍ത്തി ഇമകള്‍അടച്ചു
മേഘങ്ങളില്‍ നിന്നും പെയ്തിറങ്ങുന്ന
നന്മയുടെ മഴത്തുള്ളികളെ
ശിരസ്സാലെ ഏറ്റുവാങ്ങുക; ഒരു പുണ്യം പോലെ...

[The credit of last 2 pictures used in this post goes to someone else. They are downloaded]